ഉണ്ണി ബാലകൃഷ്ണൻ
കേരളത്തിലെ മാധ്യമപ്രവർത്തകരിൽ ഒരാളും കുഴലൂത്തുകാരനുമാണ് ഉണ്ണി ബാലകൃഷ്ണൻ.[1] ആലപ്പുഴയിൽ 1969-ൽ ജനനം. 1994-ൽ കലാകൗമുദി ആഴ്ചപ്പതിപ്പിൽ സബ് എഡിറ്ററായി തൊഴിൽജീവിതം ആരംഭിച്ചു. നിരവധി ആനുകാലികങ്ങളിൽ ചെറുകഥകളും സാമൂഹിക - സാഹിത്യ വിഷയങ്ങളിലുള്ള ലേഖനങ്ങളും എഴുതി.
Unni Balakrishnan | |
---|---|
ജനനം | |
ദേശീയത | Indian |
തൊഴിൽ | Journalist |
സജീവ കാലം | 1969-Present |
1996-ൽ ഏഷ്യാനെറ്റ് ന്യൂസിൽ സബ് എഡിറ്ററായി ദൃശ്യമാധ്യമരംഗത്തെത്തി. 2011 വരെ ഏഷ്യാനെറ്റ് ന്യൂസിൽ വിവിധ തസ്തികകളിലായി പ്രവർത്തിച്ചു. 1998 മുതൽ 2010 വരെ പന്ത്രണ്ടു വർഷക്കാലം ഡൽഹിയായിരുന്നു പ്രവർത്തനമേഖല. വാജ്‌പേയി സർക്കാറിന്റെയും ഒന്നാം യുപിഎ സർക്കാറിന്റെയും കാലത്ത് രാജ്യതലസ്ഥാനത്ത് നിന്നുള്ള റിപ്പോർട്ടുകളിലൂടെ ശ്രദ്ധനേടി.
ബുറ്യോ ചീഫ്, റീജിയണൽ എഡിറ്റർ എന്നീ നിലകളിൽ ഉണ്ണി ബാലകൃഷ്ണൻ ദില്ലിയിൽ പ്രവർത്തിച്ചു. കാണ്ഡഹാർ പ്ലെയിൻ ഹൈജാക്ക്, കാർഗിൽ യുദ്ധം, ദില്ലി ബോംബ് സ്‌ഫോടനങ്ങൾ, മുംബൈ ഭീകരാക്രമണം, പൊതുതെരഞ്ഞെടുപ്പ് തുടങ്ങിയ നിരവധി സുപ്രധാന സംഭവവികാസങ്ങൾ 1998 മുതൽ 2010 വരെ ദില്ലിയിൽ നിന്നും അദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2002 ൽ അന്നത്തെ പ്രധാനമന്ത്രി വാജ് പേയിയോടൊപ്പം ഇസ്ലാമാബാദ് സന്ദർശിച്ച സംഘത്തിലും ഉണ്ണി ബാലകൃഷ്ണൻ അംഗമായിരുന്നു.[2] 2005 ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനൊപ്പമുള്ള മാധ്യമസംഘത്തിന്റെ ഭാഗമായി അമേരിക്ക സന്ദർശിച്ചു. ഐക്യരാഷ്ട്ര സഭാ സമ്മേളനം, ഇന്ത്യാ - ഫ്രാൻസ് ഉച്ചകോടി എന്നിവയും റിപ്പോർട്ട് ചെയ്തു.
2012-ൽ മാതൃഭൂമിയിൽ ചേരുകയും മാതൃഭൂമി ന്യൂസ് ചാനലിന്റെ പത്രാധിപ സ്ഥാനത്ത് പ്രവർത്തിക്കുകയും ചെയ്തു. 2021 വരെ മാതൃഭൂമി ന്യൂസ് 'ചീഫ് ഓഫ് ന്യൂസ്' ആയിരുന്നു. നിലവിൽ റിപ്പോർട്ടർ ടിവിയിൽ ഡിജിറ്റൽ ഹെഡ് ആയി പ്രവർത്തിക്കുകയാണ്.[3] മികച്ച അഭിമുഖകാരനുള്ള 2014-ലെ സംസ്ഥാന ടെലിവിഷൻ അവാർഡ്, 2016-ലെ സംസ്ഥാന മാധ്യമ അവാർഡ് എന്നിവയടക്കം ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.[4]
ഉണ്ണി ബാലകൃഷ്ണൻ എഴുതിയ 'തന്തയില്ലാത്ത ഞാൻ' എന്ന വൈജ്ഞാനിക ഗ്രന്ഥം 2021 ൽ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചു.[5] മാധ്യമപ്രവർത്തകനും വാർത്താ അവതാരകനുമായ വേണു ബാലകൃഷ്ണൻ സഹോദരനാണ്.
അവലംബം
തിരുത്തുക- ↑ "You are being redirected..." Retrieved 2023-09-17.
- ↑ "One india News".
- ↑ ഡെസ്ക്, ന്യൂസ് (2023-03-01). "ഉണ്ണി ബാലകൃഷ്ണൻ റിപ്പോർട്ടർ ടിവി ഡിജിറ്റൽ വിഭാഗം തലവൻ; ചാനൽ പുതിയ വ്യവസായ ഗ്രൂപ്പ് ഏറ്റെടുത്തതിന്റെ ഭാഗമായുള്ള അഴിച്ചുപണി ആരംഭിച്ചു". Retrieved 2023-09-17.
- ↑ "ഉണ്ണി ബാലകൃഷ്ണനും ശരത് അമ്പാട്ടുകാവിനും സംസ്ഥാന മാധ്യമ പുരസ്‌കാരം" (in ഇംഗ്ലീഷ്). 2018-03-06. Retrieved 2023-09-17.
- ↑ "47 എഴുത്തുകാരുടെ പുസ്തകങ്ങൾ ഒരുമിച്ച് പ്രകാശനം ചെയ്ത് ബെന്യാമിൻ". 2021-08-30. Retrieved 2023-09-17.