വേണു ബാലകൃഷ്ണൻ
മലയാളം ടെലിവിഷൻ ചാനലുകളിലെ ഒരു വാർത്താ അവതാരകനാണ് വേണു ബാലകൃഷ്ണൻ. ഏറ്റവും മികച്ച വാർത്താവായനക്കാരിൽ ഒരാളായ വേണു ഏഷ്യാനെറ്റിൽ ആണ് കരിയർ തുടങ്ങിയത്, തുടർന്ന് അദ്ദേഹം മനോരമ ന്യൂസിൽ എത്തി.പിന്നെ റിപ്പോർട്ടർ ചാനലിൽ കുറച്ചു കാലം പ്രധാന വാർത്ത അവതാരകനായി ജോലി ചെയ്തു പിന്നെ 10 വർഷത്തോളം മാതൃഭൂമി ന്യൂസിൽ ജോലി ചെയ്തു. 2024 ഡിസംബർ ഒന്ന് മുതൽ മീഡിയവൺ ചാനലിൽ പ്രവർത്തിക്കുന്നു.[1]
ഫ്രറ്റേണിറ്റി ഓഫ് ആർട്സ് ആന്റ് മീഡിയ എന്റർടെയിന്മെന്റിന്റെ മികച്ച വാർത്താ വായനക്കാരനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.[2] . സഹപ്രവർത്തകക്ക് അശ്ലീലസന്ദേശം അയച്ചതിനെ തുടർന്ന് മാതൃഭൂമി ന്യൂസ് 2021 സെപ്റ്റംബറിൽ വേണുവിനെ ചാനലിൽ നിന്ന് പുറത്താക്കി[3]ഏഷ്യാനെറ്റ്, മാതൃഭൂമി ന്യൂസ് എന്നീ ചാനലുകളിൽ പ്രവർത്തിച്ച പ്രമുഖ ദൃശ്യമാധ്യമ പ്രവർത്തകൻ ഉണ്ണി ബാലകൃഷ്ണൻ വേണുവിന്റെ മൂത്ത സഹോദരനാണ്.
2022ൽ Youtalk എന്ന ഓൺലൈൻ ചാനലിൽ കുറച്ചു കാലം വേണു ബാലകൃഷ്ണൻ പ്രവർത്തിച്ചു
2022 നവംബറിൽ വേണു ബാലകൃഷ്ണൻ 24 ന്യൂസ് എന്ന മലയാളം വാർത്ത ചാനലിൽ ജോയിൻ ചെയ്തു.
അവലംബം
തിരുത്തുക- ↑ MediaoneTV Live (2024-12-02), 'ഒരു വില്പന വസ്തുവായി ഇരിക്കുകയാണോ സുധാകരൻ, അദ്ദേഹത്തിൻറെ വില ഉയരുകയാണോ ഇടിയുകയാണോ?', retrieved 2024-12-03
- ↑ http://www.spiderkerala.net/resources/6993-Venu-Balakrishnan-Reporter-TV-News-Channel.aspx
- ↑ വേണു ബാലകൃഷ്ണനെ മാതൃഭൂമി ന്യൂസ് പുറത്താക്കി, സഹപ്രവർത്തകക്ക് അശ്ലീലസന്ദേശം അയച്ചതിന്