മന്ത്രമൂർത്തികളിൽ പെട്ട ഒരു പ്രധാന ദേവതയാണ് ഉച്ചിട്ട. അടിയേരി മഠത്തിൽ ഉച്ചിട്ട ഭഗവതി എന്നും ഈ തെയ്യത്തിന് പേരുണ്ട് സ്ത്രീകളുടെ തെയ്യമായാണ് പ്രധാനമായും അറിയപ്പെടുന്നത് (വടക്കിനകത്തച്ചി). മലയ സമുദായത്തിൽ പെട്ടവരാണ് കെട്ടുന്നത്. വേലരും കെട്ടിയാടാറുണ്ട്. സ്ത്രീകളുടെ ഇഷ്ടദേവത കൂടിയാണ് ഭഗവതി. പഞ്ച മൂര്ത്തികളിലും മന്ത്രമൂര്ത്തികളിലും പ്രമുഖയാണ് ഈ തെയ്യം. മാനുഷ ഭാവത്തിലാണ് ഈ തെയ്യത്തിന്റെ വാമൊഴികൾ എന്നതൊരു പ്രത്യേകതയാണ്. പ്രമുഖ മാന്ത്രിക ഇല്ലങ്ങളായ അടിയേരി , പുല്ലഞ്ചേരി ,കാളകാട്, കാട്ടുമാടം, പൂന്തോട്ടം എന്നിവയിൽ പ്രഥമ സ്ഥാനത്തുള്ള അടിയേരി ആണ് ആരൂഡ സ്ഥാനം.

ഉച്ചിട്ട തെയ്യം

ഐതിഹ്യം

തിരുത്തുക

ഓരോ തെയ്യത്തിന്റേയും തുടക്കത്തിനു് പിന്നിൽ അതതു ദേശവും കാലവുമനുസരിച്ചു് വ്യത്യസ്ത ഐതിഹ്യങ്ങളുണ്ട്. ഉചിട്ടയുടെ ഉല്പത്തിയെ കുറിച്ച് വ്യത്യസ്ത കഥകൾ പ്രചാരത്തിലുണ്ട്.

കൃഷ്ണനു പകരം കംസൻ കൊല്ലാനൊരുങ്ങിയ യോഗമായയാണ് ഉച്ചിട്ട എന്നതാണ് അവയിലൊന്ന്. കംസന്റെ അന്തകൻ ഭൂമിയിൽ (അടിയേരി മഠത്തിൽ ) പിറന്നുവെന്നു ഉച്ചത്തിൽ വിളിച്ചു പറഞ്ഞ ദേവി എന്നും ഐതിഹ്യമുണ്ട്. ഉച്ചത്തിൽ അട്ടഹസിച്ചതിനാൽ ഉച്ചിട്ടയായി എന്ന് പറയപ്പെടുന്നു.

അഗ്നി ദേവന്റെ ജ്യോതിസ്സിൽ നിന്നും അടർന്ൻ വീണ കനൽ ബ്രഹ്മദേവന്റെ ഇരിപ്പിടമായ താമരയിൽ ചെന്ന് വീണ് അതിൽ നിന്നും ദിവ്യ ജ്യോതിസ്സോടു കൂടിയ സുന്ദരിയായ ദേവിയുണ്ടായിയെന്നും ആ ദേവിയെ ബ്രഹ്മാവ്‌ അവിടെ നിന്ന് കാമദേവൻ വഴി പരമശിവനു സമർപ്പിച്ചുവെന്നും പിന്നീട് ഭൂമി ദേവിയുടെ അപേക്ഷ പ്രകാരം ദേവി ശിഷ്ട ജന പരിപാലനാർത്ഥം ഭൂമിയിൽ വന്നു മാനുഷ രൂപത്തിൽ കുടിയിരുന്നുവെന്നുമാണ് ഒരു പുരാവൃത്തം. അഗ്നിപുത്രിയായത് കൊണ്ടാണ് തീയിൽ ഇരിക്കുകയും കിടക്കുകയും തീ കനൽ വാരി കളിക്കുകയും ചെയ്യുന്നതെന്നും പറയപ്പെടുന്നു. തമാശക്കാരിയായ ഈ തെയ്യക്കോലം സ്ത്രീകൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു ദേവിയാണ്.

സുഖ പ്രസവത്തിന് അനുഗ്രഹം നൽകുന്ന ഈ ദേവി പാർവതി ദേവിയുടെ സങ്കല്പം ആയും കരുതപ്പെടുന്നു.

ശിവപുത്രിയാണ് ഉച്ചിട്ട എന്നാണ് മറ്റൊരൈതിഹ്യം. അഗ്നിപുത്രിആയതുകൊണ്ട് തീയിൽ ഇരിക്കുകയും കിടക്കുകയും തീകനൽ വാരി കളിക്കുകയും ചെയ്യുന്ന തമാശക്കാരിയായ ഈ തെയ്യക്കോലം സ്ത്രീകളുടെ ഇഷ്ട ദേവിയാണ്. അടിയേരി മഠത്തിൽ ഉച്ചിട്ട ഭഗവതി എന്നാണു ഈ ദേവി അറിയപ്പെടുന്നത്. മന്ത്ര വാദ പാരമ്പര്യമുള്ള ഇല്ലങ്ങളിലും ഗൃഹങ്ങളിലും വിശേഷാൽ കെട്ടിയാടിക്കുന്ന തെയ്യക്കോലമാണ് ഇത്. ദേവിയുടെ തോറ്റം പാട്ടുകളിൽ മുകളിൽ പറഞ്ഞ കഥകളൊന്നും പ്രതിപാദിച്ചിട്ടില്ല എന്നത് കൌതുകരമാണ്. ഈ തെയ്യത്തിൻറെ വാമൊഴികൾ മാനുഷ ഭാവത്തിലാണ്. പ്രമുഖ മാന്ത്രിക ഇല്ലങ്ങളായ അടിയേരി, പുല്ലഞ്ചേരി,കാളകാട്, കാട്ടുമാടം, എന്നിവയിൽ കണ്ണൂർ ജില്ലയിലെ ആറളത്തുള്ള അടിയേരിമഠം ആണ് ആരൂഢ സ്ഥാനം.

മാർച്ചമയം - മാറുംമുല (മൂലാർ)

മുഖത്തെഴുത്ത് - കുറ്റിശംഖും പ്രാക്കും

തിരുമുടി - ചവരിമുടി


 
ഉച്ചിട്ട മേലേരിയിൽ ഇരിക്കുന്നു


"https://ml.wikipedia.org/w/index.php?title=ഉച്ചിട്ട&oldid=3910788" എന്ന താളിൽനിന്ന് ശേഖരിച്ചത്