ഭൂട്ടാനിലെ ആദ്യ ഡ്രൂക് ഗ്യാല്പോ (ഭൂട്ടാൻ രാജാവ്) ആയിരുന്നു ഗോങ്സ ഉഗ്യൻ വാങ്ചുക് (ཨོ་རྒྱན་དབང་ཕྱུག, വൈൽ: o rgyan dbang phyug, 1862–1926). 1907-1926 ആയിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലം. വാങ്ചുക് രാജവംശം സ്ഥാപിച്ചത് ഇദ്ദേഹമാണ്. രാജ്യത്തെ ഏകീകരിക്കാനും ഭരണകൂടത്തിൽ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനുമുള്ള ശ്രമങ്ങൾ ഇദ്ദേഹത്തിന്റെ ഭരണകാലത്ത് നടന്നിരുന്നു. 1926 ഓഗസ്റ്റ് 26-ന് മരണമടഞ്ഞ ഇദ്ദേഹത്തിന്റെ മൃതശരീരം കുർജേ ലഖാങ് എന്ന സ്ഥലത്ത് ബുദ്ധമതാചാരപ്രകാരം സംസ്കരിച്ചു.

Ugyen Wangchuck
ഒന്നാമത്തെ ഡ്രൂക് ഗ്യാല്പോ
ഭരണകാലം1907 ഡിസംബർ 17 – 1926 ഓഗസ്റ്റ് 26
സ്ഥാനാരോഹണം1907 ഡിസംബർ 17 [1]
ജനനം1862
ജന്മസ്ഥലംഭുംതാങ്, വാങ്ഡുചോലിങ് കൊട്ടാരം
മരണംഓഗസ്റ്റ് 26 1926 (വയസ്സ് 63–64)
അടക്കം ചെയ്തത്കുർജേ ലഖാങ് എന്ന സ്ഥലത്ത് ദഹിപ്പിച്ചു
മുൻ‌ഗാമിഇല്ല (രാജഭരണം സ്ഥാപിച്ചു)
പിൻ‌ഗാമിജിഗ്മേ വാങ്ചുക്
ജീവിതപങ്കാളിആഷി സണ്ഡ്യൂ ലാമോ കുർതോ ചുക്മോ
പിതാവ്ജിഗ്മേ നംഗ്യാൽ
മാതാവ്ആഷി പേമ ചോകി
മതവിശ്വാസംബുദ്ധമതം

കുട്ടിക്കാലം

തിരുത്തുക

വാങ്ഡിചോലിങ് കൊട്ടാരത്തിൽ 1862-ലാണ് ഇദ്ദേഹം ജനിച്ചത്. ഇതും 1926-ൽ അദ്ദേഹം മരണമടഞ്ഞ ഫോഡ്രാങ് തിലേ റാപ്റ്റെൻ കൊട്ടാരവും ഭൂംതാങ്ങിലെ ചോഖോർ താഴ്വരയിലാണ് സ്ഥിതി ചെയ്യുന്നത്. [2] ഇദ്ദേഹം ഇരുത്തം വന്ന രാഷ്ട്രതന്ത്രജ്ഞനായിരുന്നു. [3] ഡേസി ജിഗ്മേ നംഗ്യാലിന്റെ കൊട്ടാരത്തിൽ ചെറുപ്പകാലത്തുതന്നെ യുദ്ധതന്ത്രത്തിലും നേതൃഗുണത്തിലും ഇദ്ദേഹം പേരെടുത്തിരുന്നു.[3] 17 വയസ്സിൽ ഇദ്ദേഹം പാറൊ പോൺലോപ് ഷെവാങ് നോർബുവിനെതിരേ പടനയിച്ചിരുന്നു. ഇദ്ദേഹത്തിന് 21 വയസ്സുള്ളപ്പോൾ പിതാവ് ദേസി ജിഗ്മേ നംഗ്യാൽ മരണമടഞ്ഞു. 1885-ൽ ഇദ്ദേഹത്തിന്റെ പിതാവിന്റെ മരണത്തെത്തുടർന്ന് 23 വയസ്സുള്ള ഉഗ്യെൻ 2400 സൈനികരുമായി പടനയിച്ച് ചഗ്ലിമെതാങിലെത്തി. [4]

ബുദ്ധമത രാജവംശസ്ഥാപനം

തിരുത്തുക

രാജവംശം സ്ഥാപിക്കുന്നതിന് മുൻപേയുള്ള 256 വർഷക്കാലം ഭൂട്ടാൻ ഭരിച്ചിരുന്നത് 57 ഡ്രൂക് ദേസികളായിരുന്നു.[4] 1907-ൽ ഉഗ്യെൻ വാങ്ചുക് രാജവംശം സ്ഥാപിച്ചുവെങ്കിലും അതിനും ഒരു പതിറ്റാണ്ട് മുൻപേ തന്നെ ഇദ്ദേഹമായിരുന്നു യഥാർത്ഥ ഭരണാധികാരി. [5] ബ്രിട്ടീഷ് രേഖകളിൽ തോങ്സ പെൻലോപ് (ഭൂട്ടാന്റെ ഭരണാധികാരി) എന്നാണ് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. [6] 1907 ഡിസംബർ 17-ന് ടോങ്സ പെൻലോപ് ഉഗ്യെൻ വാങ്ചുക്കിനെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മത നേതാക്കളും ഐകകണ്ഠ്യേന രാജാവായി തിരഞ്ഞെടുത്ത് കിരീടധാരണം നടത്തി. പുനഖ സോങ്ങിലാണ് ഈ ചടങ്ങ് നടന്നത്.[2] രാജഭരണം ആരംഭിച്ചതായുള്ള രേഖയിൽ അന്ന് മുദ്രവയ്ക്കുകയും വിരലടയാളങ്ങൾ പതിപ്പിക്കുകയും ചെയ്തു. ബ്രിട്ടന്റെ രാഷ്ട്രീയ ഓഫീസറായിരുന്ന സർ ക്ലോഡ് വൈറ്റ് (1853-1918) ഈ ചടങ്ങിൽ ബ്രിട്ടീഷ് ഗവണ്മെന്റിനെ പ്രതിനിധീകരിച്ചു. ഡിസംബർ 17 ഭൂട്ടാന്റെ ദേശീയദിനമായി ആചരിക്കപ്പെടുന്നു. [6]

വിദേശബന്ധങ്ങളും വിദേശങ്ങളിലേയ്ക്കുള്ള ഔദ്യോഗിക സന്ദർശനങ്ങളും

തിരുത്തുക

തോങ്സ പെൻലോപ് ആയിരുന്ന ഉഗ്യെൻ 1904-ൽ ടിബറ്റിലേയ്ക്കുള്ള സന്ദർശകസംഘത്തിൽ ബ്രിട്ടനും തിബറ്റും തമ്മിലുള്ള മദ്ധ്യസ്ഥനായി പങ്കെടുത്തിരുന്നു.[7] 1906-ൽ വെയിൽസ് രാജകുമാരനെ കാണുവാനായി ഇദ്ദേഹം കൽക്കട്ട സന്ദർശിച്ചു.[6] 1911-ൽ രാജാവ് എന്ന നിലയിൽ ഇദ്ദേഹം ഡൽഹി സന്ദർശിച്ച് ജോർജ്ജ് അഞ്ചാമൻ (1865-1936) രാജാവിനെ സന്ദർശിച്ചു.[6] 1865-ൽ ബ്രിട്ടീഷുകാരുമായുണ്ടാക്കിയ കരാർ ഇദ്ദേഹം 1910-ൽ പുതുക്കി. വിദേശരാജ്യങ്ങളുമായുള്ള ബന്ധങ്ങൾ ബ്രിട്ടീഷ് ഇന്ത്യയുമായി ആലോചിച്ചായിരിക്കും ചെയ്യുക എന്നായിരുന്നു പുതിയ കരാറിലുള്ള അധിക വ്യവസ്ഥ. ചൈനയ്ക്കും റഷ്യയ്ക്കും തിബറ്റിലും മറ്റ് രാജ്യങ്ങളിലും കണ്ണുണ്ട് എന്ന സംശയം കാരണമായിരുന്നു ഈ വ്യവസ്ഥ ബ്രിട്ടീഷുകാർ കൂട്ടിച്ചേർത്തത്.

മതവിശ്വാസം

തിരുത്തുക

ലാമ സെർകോങ് ദോർജി ചാങ് (1856-1918), ടെർടോൺ സിൽനോൺ നാംഖ ദോർജി, പതിനഞ്ചാമത് കർമപ ഖച്യാബ് ദോർജി (1871-1922) എന്നിവരെപ്പോലെ പല മതപണ്ഡിതന്മാരുമായും ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. 1894-ൽ 33 വയസ്സുള്ളപ്പോൾ ഇദ്ദേഹം കുർജേ ക്ഷേത്രം പണികഴിപ്പിച്ചു. വജ്രയാന ബുദ്ധമതത്തിന്റെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണിത്. [8] സന്യാസ സമൂഹങ്ങൾക്ക് ഇദ്ദേഹം ധാരാളം സഹായം ചെയ്തിട്ടുണ്ട്. മതവിദ്യാഭ്യാസത്തിനായി ഇദ്ദേഹം ടിബറ്റിലേയ്ക്ക് രണ്ടുപ്രാവശ്യം സംഘങ്ങളെ അയച്ചിട്ടുണ്ട്. ഇവർ പിൽക്കാലത്ത് ഭൂട്ടാനിലെ മതവിദ്യാഭ്യാസരംഗം വികസിപ്പിച്ചു.[2] [{Kathmandu|കാട്മണ്ഡുവിലെ]] സ്വയംഭൂനാഥ് ക്ഷേത്രം ഒരു ബുദ്ധമത തീർഥാടനകേന്ദ്രമാണ്. ഈ സ്ഥലം ഭൂട്ടാന്റെ പരമാധികാരമുള്ള ഒരു എൻക്ലേവാണ്. ഉഗ്യെൻ വാങ്ചുക്കിന്റെ സ്വന്തം സമ്പാദ്യം ഉപയോഗിച്ച് ഈ ക്ഷേത്രം മോടിപിടിപ്പിക്കുകയുണ്ടായി. ടൊഗ്ഡെൻ ഷാച ശ്രീ (1853-1919) ഈ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് ഉഗ്യെൻ വാങ്ചുക്കിനുവേണ്ടി നേതൃത്വം നൽകി. ഇവർ തമ്മിൽ ധാരാളം കത്തിടപാടുകൾ നടന്നിരുന്നു. [2]

പാശ്ചാത്യവിദ്യാഭ്യാസം

തിരുത്തുക

കൽക്കട്ടയും ഡൽഹിയും സന്ദർശിച്ച ഇദ്ദേഹം വിദ്യാലയങ്ങൾ സ്ഥാപിക്കുവാൻ ആരംഭിച്ചു. ആദ്യ വിദ്യാലയങ്ങൾ ലാമെ ഗോയെൻപ, വാങ്ഡിചോലിങ് എന്നിവിടങ്ങളിലാണ് സ്ഥാപിക്കപ്പെട്ടത്. ഭൂട്ടാന്റെ കിഴക്കുഭാഗത്തുനിന്നും പടിഞ്ഞാറൻ മേഖലയിൽ നിന്നുമുള്ള 14 ആൺകുട്ടികൾ ഇവിടെ ഒരുവർഷം പ്രവേശിക്കപ്പെട്ടു. പിന്നീട് ഇത് 46 ആയി ഉയർത്തി. കലിംപോങ്ങിലെ മിഷനറി സ്കൂളുകളിലേയ്ക്കും കുട്ടികളെ വിദ്യാഭ്യാസത്തിനായി അയക്കുന്നുണ്ടായിരുന്നു. ഈ വിദ്യാർത്ഥികൾ 1930-കളിലെയും 40-കളിലെയും പ്രാധാന ഉദ്യോഗസ്ഥരായി മാറി.[9][2]

1926-ൽ 64 വയസ്സ് പ്രായമുള്ളപ്പോൾ ഇദ്ദേഹം ഫോദ്രാങ് തിൻലേ റെബ്താനിൽ വച്ച് മരണമടഞ്ഞു. കിരീടാവകാശിയായിരുന്ന രാജകുമാരൻ ജിഗ്മേ വാങ്ചുക്കിന് അന്ന് ഏകദേശം 23 വയസ്സ് പ്രായമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടനുബന്ധിച്ച് അത്ഭുതക്കാഴ്ച്ചകൾ ഉണ്ടായി എന്ന് ചിലർ വിശ്വസിക്കുന്നു. [2]

ബഹുമതികൾ [10]

തിരുത്തുക

വിദേശബഹുമതികൾ

തിരുത്തുക
  1. Royal Ark
  2. 2.0 2.1 2.2 2.3 2.4 2.5 dpel ‘brug zhib ‘jug lté ba (CBS) (2008). ‘brug brgyd ‘zin gyi rgyel mchog dang pa mi dwang au rgyan dwang phyug gi rtogs brjod bzhugs so (The Biography of the Second King of Bhutan Jigme Wangchuck). Thimphu: The Centre for Bhutan Studies. ISBN 978-99936-14-47-0.
  3. 3.0 3.1 Aris, Michael (1994). The Raven Crown: The Origins of Buddhist Monarchy in Bhutan. London: Serindia Publications. ISBN 978-193247-62-1-7.
  4. 4.0 4.1 Tshewang, Lama Pema (1973). A Brief History of the First Hereditary King of Bhutan.
  5. Sood, Shubhi (2008). Bhutan: 100 Years of Wangchuck Vision. Noida: SDS Publications.
  6. 6.0 6.1 6.2 6.3 White, J.C (1909). Sikkim and Bhutan, Twenty-One Years on the North-East Frontier 1887-1908. India: Low Price Publications. ISBN 97881-753-61-64-5.
  7. Allen, Charles (2004). Duel in Snows, the True Story of Younghusband Mission to Lhasa. London: John Murray Publishers. ISBN 978-0719554292.
  8. Sanga, Lama (1983). Brug-tu ‘od-gsal lha’ I byung-tshul brjod-pa smyos-rabs gsal-ba’I me-long (Discourse on the Coming to Bhutan of a Lineage of the Gods of Clear: The Mirror which Illuminates the Generations the Nyo. Thimphu.{{cite book}}: CS1 maint: location missing publisher (link)
  9. Tobgye, Lyonpo Sonam. Education System in Bhutan – Past, Present and Future – A Reflection.
  10. Royal Ark
  11. Royal Ark
ഉഗ്യെൻ വാങ്ചുക്
Born: 1861 Died: 1926 ഓഗസ്റ്റ് 26
Regnal titles
മുൻഗാമി
None
(രാജഭരണം ആരംഭിച്ചു)
ഭൂട്ടാനിലെ ആദ്യ രാജാവ്
1907 ഡിസംബർ 17 – 1926 ഓഗസ്റ്റ് 21
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ഉഗ്യെൻ_വാങ്ചുക്&oldid=2842561" എന്ന താളിൽനിന്ന് ശേഖരിച്ചത്