ഈസ്റ്റ് കരോൾ പാരിഷ്
ഈസ്റ്റ് കരോൾ പാരിഷ് (ഫ്രഞ്ച്: Paroisse de Carroll Est) അമേരിക്കൻ ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തെ ഒരു പാരിഷാണ്. 2010 ലെ കനേഷുമാരി കണക്കുകൾ പ്രകാരമുളള ഈ പാരിഷിലെ ആകെ ജനസംഖ്യ 7,759 ആണ്.[1] പാരിഷ് സീറ്റ് സ്ഥിതി ചെയ്യുന്നത് ലേക്ക് പ്രോവിൻസ് പട്ടണത്തിലാണ്.[2]
East Carroll Parish, Louisiana | |
---|---|
East Carroll Parish Courthouse in Lake Providence | |
Location in the U.S. state of Louisiana | |
Louisiana's location in the U.S. | |
സ്ഥാപിതം | March 26, 1877 |
Named for | Charles Carroll of Carrollton |
സീറ്റ് | Lake Providence |
വലിയ town | Lake Providence |
വിസ്തീർണ്ണം | |
• ആകെ. | 442 ച മൈ (1,145 കി.m2) |
• ഭൂതലം | 421 ച മൈ (1,090 കി.m2) |
• ജലം | 22 ച മൈ (57 കി.m2), 4.9% |
ജനസംഖ്യ (est.) | |
• (2015) | 7,307 |
• ജനസാന്ദ്രത | 18/sq mi (7/km²) |
Congressional district | 5th |
സമയമേഖല | Central: UTC-6/-5 |
കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ വിഭജിക്കപ്പെടുന്നതിനു മുമ്പുള്ള യഥാർത്ഥ കരോൾ പാരിഷ് നാമകരണം ചെയ്യപ്പെട്ടത് മേരിലാൻറിലെ ധനികനായ തോട്ടമുടമയും പിന്നീട് അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനത്തിൽ ഒപ്പിട്ടവരിലെ ഏക റോമൻ കത്തോലിക്കനും ആദ്യ യു.എസ്. സെനറ്ററുമായിരുന്ന ചാൾസ് കരോൾ ആഫ് കരോൾട്ടൻറെ ബഹുമാനാർത്ഥമായിരുന്നു. ഈ രേഖ ഒപ്പിട്ടവരിൽ അവസാനം ജീവിച്ചിരുന്നവിൽ എകായാളായിരുന്നു ഇദ്ദേഹം. 1877 ൽ കരോൾ പാരിഷ് വിഭജിക്കപ്പെട്ടു. 1814 നു മുമ്പ് ഇന്നത്തെ കിഴക്കൻ കരോൾ പാരിഷ് പ്രദേശം മുഴുവനായി ഇപ്പോൾ നിഷ്‌ക്രിയമായ വാറൻ പാരിഷിൽ ഉൾപ്പെട്ടിരുന്നു.
ഭൂമിശാസ്ത്രം
തിരുത്തുകഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പാരിഷിൻറെ ആകെ വിസ്തൃതി 442 ചതുരശ്ര മൈൽ ([convert: unknown unit]) ആണ്. ഇതിൽ 421 ചതുരശ്ര മൈൽ ([convert: unknown unit]) പ്രദേശം കരഭൂമിയും ബാക്കി 22 ചതുരശ്ര മൈൽ ([convert: unknown unit]) (4.9 ശതമാനം) പ്രദേശം വെള്ളവുമാണ്.[3]
പ്രധാന ഹൈവേകൾ
തിരുത്തുകസമീപസ്ഥ കൌണ്ടികളും പാരിഷുകളും
തിരുത്തുക- ചിക്കോട്ട് കൌണ്ടി, അർക്കാൻസാസ് (വടക്ക്)
- ഇസ്സാക്വെന കൌണ്ടി, മിസിസ്സിപ്പി (കിഴക്ക്)
- വാറൻ കൌണ്ടി, മിസിസ്സിപ്പി (തെക്കുകിഴക്ക്)
- മാഡിസൺ പാരിഷ് (തെക്ക്)
- റിച്ച്ലാൻഡ് പാരിഷ് (തെക്കുപടിഞ്ഞാറ്)
- വെസ്റ്റ് കരോൾ പാരിഷ് (പടിഞ്ഞാറ്)
ജനസംഖ്യാകണക്കുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-06-06. Retrieved August 9, 2013.
- ↑ "Find a County". National Association of Counties. Archived from the original on 2012-07-12. Retrieved 2011-06-07.
- ↑ "2010 Census Gazetteer Files". United States Census Bureau. August 22, 2012. Retrieved August 20, 2014.[പ്രവർത്തിക്കാത്ത കണ്ണി]