ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ലണ്ടനിലെ ആസ്ഥാനമായിരുന്നു ഈസ്റ്റ് ഇന്ത്യാ ഹൌസ്. ഇവിടെനിന്നാണ് ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണനിർവ്വഹണം ഭൂരിഭാഗവും നടന്നത്. 1858 ൽ ബ്രിട്ടീഷ്  സർക്കാർ കമ്പനിയുടെ ഉടമസ്ഥത നിയന്ത്രിക്കുന്നതുവരെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആസ്ഥാനമായിരുന്നു ഇത്. ലണ്ടനിലെ ലീഡെൻഹൽ സ്ട്രീറ്റിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ആദ്യത്തെ ഈസ്റ്റ് ഇന്ത്യ ഹൌസ് എലിസബത്തൻ കൊട്ടാരം ആയിരുന്നു. ഇതിനു മുൻപ് ക്രെവൻ ഹൗസ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 1648 ൽ കമ്പനിയുടെ കൈവശമുണ്ടായിരുന്നു ഇത്. 1726-29ൽ ഇത് പുനർനിർമ്മിച്ചു. 1796-1800 കാലഘട്ടത്തിൽ കൂടുതൽ മാറ്റങ്ങൾക്കു വിധേയമായി. 1861 ൽ അത് തകർക്കപ്പെട്ടു. ലോയ്ഡ് ന്റെ ലണ്ടനിലെ ആസ്ഥാനമായ ലോയ്ഡ് ഹൗസ്, ഈസ്റ്റ് ഇന്ത്യാ ഹൗസ് നിലനിന്നിരുന്ന അതേ സ്ഥലത്ത് നിർമ്മിച്ചതാണ്.

East India House
The extended East India House in c. , painted by Thomas Malton
Map
അടിസ്ഥാന വിവരങ്ങൾ
നിലവിലെ സ്ഥിതിDemolished
വാസ്തുശൈലിNeoclassical[1]
വിലാസംLeadenhall Street
നഗരംCity of London
രാജ്യംGreat Britain
നിർദ്ദേശാങ്കം51°30′47″N 0°04′55″W / 51.513°N 0.082°W / 51.513; -0.082
പദ്ധതി അവസാനിച്ച ദിവസം1729
നവീകരിച്ചത്1796–1800
Demolished1861
ഇടപാടുകാരൻEast India Company
Height
മുകളിലെ നില4
സാങ്കേതിക വിവരങ്ങൾ
നിലകൾ4
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പി

പഴയ ഈസ്റ്റിന്ത്യ ഹൗസ്

തിരുത്തുക
 
Old East India House: from a late 17th-century Dutch print.

1600 ൽ ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായി. 1621 വരെ, ഗവർണറായിരുന്ന സർ തോമസ് സ്മിതെയിലെ ഫിൽപ്പോത് ലെയ്ൻ, ഫെൻചർച്ച് സ്ട്രീറ്റ്, ഗവർണറുടെ ഭവനത്തിലെ മുറികളിലായിരുന്നു ഈസ്റ്റിന്ത്യ ഹൗസ് പ്രവർത്തിച്ചിരുന്നത്. 1621 മുതൽ 1638 വരെയുള്ള കാലഘട്ടത്തിൽ ബിഷപ്സ് ഗേറ്റിലെ ക്രോസ്ബി ഹൗസിലാണ് ഇത് പ്രവർത്തിച്ചത്. 1638 ൽ പുതിയ ഗവർണർ സർ ക്രിസ്റ്റഫർ ക്ലിറ്റേറോയോയുടെ ലീഡെൻഹൽ സ്ട്രീറ്റിലെ വീട്ടിലേക്ക് മാറ്റി. ക്ലിറ്റേറോ 1641 ൽ മരണമടഞ്ഞു. തുടർന്നും കമ്പനിക്ക് ഇതിന്റെ അധികാരം ഉണ്ടായിരുന്നെങ്കിലും പരിസരം വളരെ മോശമായി.[2]

അതുകൊണ്ട് 1648 ൽ ലണ്ടനിലെ മേയർ സർ റോബർട്ട് ലീ നിർമ്മിച്ച അവസാനത്തെ എലിസബത്തേൻ കൊട്ടാരം, ക്രേവൻ ഹൗസ്  വാടകയ്ക്കെടുത്തു. ഈ കെട്ടികം അദ്ദേഹത്തിന്റെ പിൻഗാമികളിൽ ഒരാളായ സർ വില്യം ക്രേവന്റെ പേരിനാലാണ് നാമകരണം ചെയ്യപ്പെട്ടിരുന്നത്.[3][4] പിന്നീട് 1661 ഓടെ ഈസ്റ്റ് ഇന്ത്യാ ഹൌസ് എന്ന് ഈ കെട്ടിടം അറിയപ്പെട്ടു. ആ വർഷത്തിൽ, ഈ കെട്ടിടത്തിന്റെ മുൻവശം മോടിപിടിപ്പിക്കുകയും കെട്ടിടത്തിന്റെ മുൻപിലായി മരംകൊണ്ട് ഒരു അലങ്കാരപണി ചെയ്യുകയും ചെയ്തു. കമ്പനിയുടെ പല കപ്പലുകളുടെ ഛായാപടങ്ങൾകൊണ്ട് മുൻവശം അലങ്കരിക്കപ്പെട്ടിരുന്നു. ഒരു സീമാന്റെ മരം കൊണ്ടുള്ള ശില്പം മുൻവശത്ത് സ്ഥാപിക്കുകയും ചെയ്തു.[5] തുടർന്നുവന്ന വർഷങ്ങളിൽ, നിരവധി മെച്ചപ്പെടുത്തലുകളും വിപുലീകരണങ്ങളും ആ കെട്ടിടത്തിന് നൽകിയിരുന്നു; 1710 ൽ ലോർഡ് ക്രേവനിൽ നിന്നും വസ്തു വാങ്ങാൻ കമ്പനി കരാർ ഒപ്പിട്ടിരുന്നു (വാങ്ങൽ 1733 വരെ പൂർത്തിയായിരുന്നില്ല).[6] പിന്നീട് കൂടുതൽ വിപുലീകരണങ്ങൾ നിർമ്മിക്കപ്പെട്ടു, എന്നാൽ 1720-കളുടെ പകുതിയോടെ, ഈ കൊട്ടാരം വളരെ മോശമായി എന്ന് കണക്കാക്കപ്പെട്ടു.[7] പൂർണ്ണമായ പുനർനിർമ്മാണം നടത്താനായി കമ്പനിക്ക് അധിക സ്ഥലം ആവശ്യമായി വന്നു. ഇതിനായി 1726-ൽ കമ്പനി ഫെൻചർച്ച് സ്ട്രീറ്റിലേക്ക് താൽക്കാലികമായി മാറ്റി. [8]

പുതിയ ഈസ്റ്റിന്ത്യാ ഹൗസ്

തിരുത്തുക

പുതിയ കെട്ടിടത്തിന്റെ രൂപകല്പന വ്യാപാരിയും അമച്വർ ആർക്കിടെക്റ്റായ തിയോഡോർ ജേക്കബ്സൺ ആണ് ഏറ്റെടുത്തത്. സൈറ്റിലെ പ്രൊഫഷണൽ ആർക്കിടെക്റ്റ് ജോൺ ജെയിംസ് ആയിരുന്നു. 1729 ജൂണിൽ നിർമ്മാണം പൂർത്തിയാക്കി. കമ്പനി മിഡ്സമ്മർ ജനറൽ കോർട്ട് പുതിയ കെട്ടിടത്തിലാണ് നടത്തിയത്.[9] ലീഡെൻഹൽ സ്ട്രീറ്റിൽ പ്രധാന കവാടം നിലനിന്നിരുന്നെങ്കിലും,  പിൻഭാഗത്തെ വലിയ സ്ഥലം കമ്പനി കൈവശപ്പെടുത്തി. ലൈം സ്ട്രീറ്റിൽ സ്ഥിതിചെയ്യുന്ന വെയർഹൗസുകൾ വരെ ഇത് ഉൾപ്പെടുന്നു. 1753 ൽ വില്ല്യം ജോൺസ് കൂടുതൽ വെയർഹൗസുകളും മറ്റ് സൗകര്യങ്ങളും നിർമ്മിച്ചു.[10]

 
East India House: the Leadenhall Street frontage as rebuilt by Theodore Jacobsen in 1726–9. Engraving by T. Simpson, 1766.
 
Sale Room of East India House drawn by Thomas Rowlandson & Augustus Charles Pugin, c.1809
 
The Leadenhall Street frontage, as extended by Henry Holland and Richard Jupp in 1796–1800.

1858 ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആസ്തികൾ ഗവൺമെൻ് ഏറ്റെടുത്തു. കെട്ടിടം ഇന്ത്യ ഓഫീസ് ആയി. ഇത് ഒരു താത്കാലിക സംവിധാനമായിരുന്നു. ഇന്ത്യ ഓഫീസ് കെട്ടിടം വൈറ്റ് ഹാളിൽ നിർമ്മിക്കാൻ പരിപാടിയുണ്ടായിരുന്നു. 1860-ൽ ഈസ്റ്റ് ഇന്ത്യ ഹൗസ് ഒഴിഞ്ഞു. അടുത്ത വർഷം ഇത് പുനരുദ്ധാരണത്തിനും പുനർനിർമ്മാണത്തിനുമായി പൊളിച്ചുമാറ്റപ്പെട്ടു.[11][12] ഇപ്പോൾ ഈ സ്ഥലത്ത് ലോയ്ഡ് കെട്ടിടം സ്ഥിതിചെയ്യുന്നു. പഴയ കെട്ടിടത്തിലെ ഫിറ്റിങ്സ്, ആർട്ട് ശേഖരം, ഫർണിച്ചറുകൾ എന്നിവ സംരക്ഷിക്കപ്പെട്ടു. അവയിൽ ചിലത് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ ഇന്ത്യാ ഭവനം സ്ഥാപിച്ചിട്ടുണ്ട്.[13] മറ്റുചില വസ്തുക്കൾ ഏഷ്യ, പസഫിക്, ആഫ്രിക്ക കളക്ഷനുകളുടെ ഭാഗമായി ബ്രിട്ടീഷ് ലൈബ്രറിയിലും ഉണ്ട്.

ഇതും കാണുക

തിരുത്തുക
  • List of demolished buildings and structures in London
  • East India Company
  • Leadenhall Street
  1. Crinson, Mark (1996). Empire Building: Orientalism and Victorian Architecture. London: Routledge. p. 65. ISBN 0-415-13940-6. Retrieved 17 സെപ്റ്റംബർ 2011.
  2. Foster 1924, pp. 1–19.
  3. Foster 1924, pp. 17–24.
  4. Brayley, E.W. (1829). Londiniana, or, Reminiscences of the British metropolis. Vol. 4. London: Hurst, Chance. p. 299.
  5. Foster 1924, pp. 42, 125–9.
  6. Foster 1924, pp. 44–9.
  7. Foster 1924, pp. 50–52, 129–31.
  8. Foster 1924, pp. 130–31.
  9. Foster 1924, pp. 131–32.
  10. Foster 1924, p. 136.
  11. Foster 1924, pp. 153–4.
  12. Robins, Nick (22 ജനുവരി 2003). "Loot: In search of the East India Company". Corporate Rule. Archived from the original on 26 മാർച്ച് 2012. Retrieved 13 മേയ് 2013.
  13. Archer 1965, p. 409.

ബിബ്ലിയോഗ്രഫി

തിരുത്തുക
  • Archer, Mildred (നവംബർ 1965). "The East India Company and British art". Apollo: 401–09.
  • Foster, Sir William (1924). The East India House: its history and associations. London: John Lane.
  • Lewis May, J (1953). Selected Essays, Letters, Poems. Charles Lamb. London and Glasgow: Collins.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഈസ്റ്റിന്ത്യ_ഹൗസ്&oldid=4076619" എന്ന താളിൽനിന്ന് ശേഖരിച്ചത്