ഈശ്വർ ചന്ദ്രഗുപ്തൻ

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍

പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബംഗാളി കവിയായിരുന്നു ഈശ്വർ ചന്ദ്രഗുപ്തൻ (1812 മാർച്ച്,കാഞ്ചൃപാറ – 23 ജനു: 1859)[1] ഹാസ്യപ്രധാനമായ പലകൃതികളും ഈശ്വർ രചിയ്ക്കുകയുണ്ടായി.കലാശാല വിദ്യാഭ്യാസത്തെത്തുടർന്ന് പത്രപ്രവർത്തകനായും അദ്ദേഹം പ്രവർത്തിച്ചു. സംബാദ് പ്രഭാകർ എന്ന ദിനപത്രം ജോഗേന്ദ്ര മോഹൻ ടാഗോറിനൊപ്പം ആരംഭിച്ചത് ഈശ്വർ ആണ്.(ജനു28, 1831)[2]

Ishwar Chandra Gupta
ঈশ্বরচন্দ্র গুপ্ত
Ishwar Chandra Gupta
ജനനംMarch 1812
മരണംJanuary 23, 1859
ദേശീയതIndian
തൊഴിൽPoet, scholar and writer

രാഷ്ടീയം

തിരുത്തുക

യങ് ബംഗാൾ മൂവ്മെന്റിനേയും വിധവാ വിവാഹത്തേയും ആദ്യകാലത്ത് എതിർത്തിരുന്ന ഈശ്വർ പിൽക്കാലത്ത് തന്റെ വീക്ഷണം പാടെ മാറ്റുകയുണ്ടായി. ഈശ്വർ ചന്ദ്ര വിദ്യാസാഗറുമായി കടുത്ത അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നത് അക്കാലത്ത് ചർച്ചാവിഷയമായി.[3]

പ്രധാനകൃതികൾ

തിരുത്തുക
  • ലൈഫ് ഓഫ് ഭാരത് ചന്ദ്ര റോയ്
  • പ്രബോധ പ്രവാകര
  • ഹിതോപദേശത്തിന്റെ ഗദ്യവിവർത്തനം.
  1. Kahaly, Anirudha (2012). "Gupta, Ishwar Chandra". In Islam, Sirajul; Jamal, Ahmed A. Banglapedia: National Encyclopedia of Bangladesh (Second ed.). Asiatic Society of Bangladesh.
  2. Kahaly, Anirudha (2012). "Gupta, Ishwar Chandra". In Islam, Sirajul; Jamal, Ahmed A. Banglapedia: National Encyclopedia of Bangladesh (Second ed.). Asiatic Society of Bangladesh.
  3. Kahaly, Anirudha (2012). "Gupta, Ishwar Chandra". In Islam, Sirajul; Jamal, Ahmed A. Banglapedia: National Encyclopedia of Bangladesh (Second ed.). Asiatic Society of Bangladesh.
"https://ml.wikipedia.org/w/index.php?title=ഈശ്വർ_ചന്ദ്രഗുപ്തൻ&oldid=2349130" എന്ന താളിൽനിന്ന് ശേഖരിച്ചത്