ഒളിഞ്ഞുകേൾക്കൽ

(ഈവ്സ്‌ഡ്രോപ്പിങ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിവരങ്ങൾ ശേഖരിക്കുന്നതിനായി മറ്റുള്ളവരുടെ സമ്മതമില്ലാതെ സ്വകാര്യ സംഭാഷണങ്ങളോ, ആശയവിനിമയങ്ങളോ അവരുടെ അനുമതിയില്ലാതെ ഒളിച്ചിരുന്ന് കേൾക്കുന്നതിനെയാണ് ഇവാസ്ഡ്രോപ്പിങ്ങ് എന്നു പറയുന്നത്. ഇത് പലപ്പോഴും പലതരം ചാരപ്രവൃത്തികളുടെ ഭാഗമായാണ് നടത്തിവരുന്നത്. ഇന്റർനെറ്റിലൂടെ കൈമാറ്റപ്പെടുന്ന വിവരങ്ങൾ ചോർത്തിയെടുക്കുന്നതിനെയും ഇങ്ങനെ വിളിക്കാം.[1]

വത്തിക്കാനിൽ കർദ്ദിനാൾമാർ ഒളിഞ്ഞുകേൾക്കുന്നു. 1895-ൽ ഹെൻറി അഡോൾഫ് ലെയ്‌സ്‌മെന്റ് വരച്ച ചിത്രം
"ബെല്ലി-ബസ്റ്റർ" ഹാൻഡ്-ക്രാങ്ക് ഓഡിയോ ഡ്രിൽ, 1950 കളുടെ അവസാനത്തിലും 1960 കളുടെ തുടക്കത്തിലും ഓഡിയോ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനായി കൊത്തുപണികളിൽ ഉള്ള ദ്വാരങ്ങൾ ഉപയോഗിച്ചു.

പദോൽപ്പത്തി

തിരുത്തുക

ഈവ്‌ഡ്രോപ്പ് എന്ന ക്രിയ, ഈവ്‌ഡ്രോപ്പർ ("കേൾക്കുന്ന വ്യക്തി") എന്ന നാമത്തിൽ നിന്നുള്ള ബാക്ക് ഫോർമേഷനാണിത്, ഇതുമായി ബന്ധപ്പെട്ട ഈവ്‌ഡ്രോപ്പ് എന്ന നാമത്തിൽ നിന്ന് രൂപീകരിച്ചതാണ് ("ഒരു വീടിന്റെ പുറത്തേക്ക് തള്ളിനിൽക്കുന്ന ഭാഗത്ത് നിന്ന് വെള്ളം വീഴുന്നത്; അത്തരം വെള്ളം വീഴുന്ന സ്ഥലം").[2]ഒരു ഈവ്‌ഡ്രോപ്പർ ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ തൂങ്ങിക്കിടക്കുന്ന ഒരാളായിരുന്നു, അങ്ങനെ മുറിക്കുള്ളിൽ എന്താണെന്ന് പറയുന്നത് ഒളിഞ്ഞ് കേൾക്കുന്നതിന് വേണ്ടിയായിരുന്നു. പിബിഎസ് ഡോക്യുമെന്ററീസ് ഇൻസൈഡ് ദി കോർട്ട് ഓഫ് ഹെൻറി VIII [3]പറയുന്നത് പ്രകാരം ഹെൻറി എട്ടാമൻ ശക്തനായ രാജാവായിരുന്നു, എല്ലാവരും തന്റെ നിയമങ്ങൾ പാലിക്കണമെന്നും അദ്ദേഹത്തെ ശ്രദ്ധിക്കണമെന്നും ആഗ്രഹിച്ചു. എന്നാൽ ചിലപ്പോഴൊക്കെ ആളുകൾ രഹസ്യമായി സംസാരിക്കുകയും രാജാവിന് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ പറയുകയും ചെയ്യും. അതിനാൽ, തന്നെക്കുറിച്ചോ തന്റെ നിയമങ്ങളെക്കുറിച്ചോ ആരും മോശമായി പറഞ്ഞിട്ടില്ലെന്ന് ഉറപ്പാക്കാൻ, അദ്ദേഹം ഒരു ബുദ്ധിപരമായ ആശയം കൊണ്ടുവന്നു. അദ്ദേഹം ഈ പ്രത്യേക കൊത്തുപണികളുള്ള തടി രൂപങ്ങൾ ഉണ്ടാക്കി മേൽക്കൂരയിൽ തൂങ്ങിക്കിടക്കുന്ന സീലിംഗ് ബീമുകളുടെ അരികുകളിൽ സ്ഥാപിച്ചു. ഈ രൂപങ്ങൾ വലിയ ചെവികളുള്ള ചെറിയ ആളുകളെപ്പോലെ കാണപ്പെട്ടു. ഈ രൂപങ്ങൾക്ക് മാന്ത്ര ശക്തിയുണ്ടെന്നും, കൊട്ടാരത്തിൽ ആളുകൾ പറയുന്നതെല്ലാം കേൾക്കാൻ കഴിയുമെന്നും രാജാവ് എല്ലാവരോടും പറഞ്ഞു. അങ്ങനെ, ചുവരുകൾക്ക് പോലും ചെവിയുണ്ടെന്ന് ആളുകൾ വിശ്വസിക്കാൻ തുടങ്ങി, കാരണം ഈ ചെറിയ രൂപങ്ങൾക്ക് എല്ലാം കേൾക്കാൻ കഴിയും! ഇത് മൂലം രാജാവിന് ഇഷ്ടപ്പെടാത്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ എല്ലാവർക്കും ഭയമായി, കാരണം ഈ രൂപങ്ങൾ എല്ലാ രഹസ്യങ്ങളും രാജാവിനോട് പറയുമെന്ന് അവർ കരുതി. തങ്ങൾ രാജാവിനോട് വിയോജിച്ചാൽ രാജാവ് കണ്ടുപിടിക്കുമോ എന്ന ആശങ്കയും അവരെ അലട്ടി. അതിനാൽ, കൊട്ടാരത്തിൽ അവർ പറയുന്ന കാര്യങ്ങളിൽ ആളുകൾ വളരെ ശ്രദ്ധാലുക്കളായി.[4]

ടെക്നിക്കുകൾ

തിരുത്തുക

ടെലിഫോൺ ലൈനുകൾ, സെല്ലുലാർ നെറ്റ്‌വർക്കുകൾ, ഇ-മെയിൽ, പ്രൈവറ്റ് ഇൻസ്റ്റന്റ് മെസ്സേജിംഗിന് ഉപയോഗിക്കുന്ന മറ്റ് രീതികൾ എന്നിവ ഈവ്സ്ഡ്രോപ്പിംഗ് വെക്‌റ്ററുകളിൽ ഉൾപ്പെടുന്നു. വിഒഐപി(VoIP) കമ്മ്യൂണിക്കേഷൻസ് സോഫ്‌റ്റ്‌വെയറും ട്രോജനുകൾ പോലുള്ള ഇൻഫക്ഷൻസ് വഴി ഇലക്ട്രോണിക് രീതിയിൽ ഒളിഞ്ഞുനോട്ടം നടത്തുന്നു.[5]

നെറ്റ്‌വർക്ക് ആക്രമണങ്ങൾ

തിരുത്തുക

മറ്റ് കമ്പ്യൂട്ടറുകൾ വഴി കൈമാറുന്ന നെറ്റ്‌വർക്കിൽ നിന്ന് ചെറിയ പാക്കറ്റുകൾ ക്യാപ്‌ചർ ചെയ്യുന്നതിലും ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾക്കായി ഡാറ്റ ഉള്ളടക്കം വായിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു നെറ്റ്‌വർക്ക് ലെയർ ആക്രമണമാണ് നെറ്റ്‌വർക്ക് ഈവ്സ്ഡ്രോപ്പിംഗ്. [6]എൻക്രിപ്ഷൻ സേവനങ്ങളുടെ അഭാവം ഉള്ളതിനാൽ ഇത്തരത്തിലുള്ള നെറ്റ്‌വർക്ക് ആക്രമണം ഏറ്റവും ഫലപ്രദമായ ഒന്നാണ്.[7]മെറ്റാഡാറ്റയുടെ ശേഖരണവുമായി ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നു.

  1. "What is eavesdropping?". Retrieved 7 August 2023.
  2. "eavesdrop – Definition of eavesdrop in English by Oxford Dictionaries". Oxford Dictionaries – English. Archived from the original on August 11, 2017.
  3. Inside the Court of Henry VIII. Public Broadcasting Service. April 8, 2016.
  4. Stollznow, Karen (August 7, 2014). "Eavesdropping: etymology, meaning, and some creepy little statues". KarenStollznow.com. Archived from the original on 2018-07-28. Retrieved 2023-08-07.
  5. Garner, p. 550[full citation needed]
  6. "TeamMentor 3.5". vulnerabilities.teammentor.net. Archived from the original on 2019-09-27. Retrieved 2019-09-27.
  7. "What Are Eavesdropping Attacks?". Fortinet (in ഇംഗ്ലീഷ്). Retrieved 2021-10-02.
"https://ml.wikipedia.org/w/index.php?title=ഒളിഞ്ഞുകേൾക്കൽ&oldid=3954150" എന്ന താളിൽനിന്ന് ശേഖരിച്ചത്