ഈമാൻ ഹയാദ്

പത്രപ്രവര്‍ത്തക

പലസ്റ്റീനിയൻ മാധ്യമ പ്രവർത്തകയാണ് ഈമാൻ ഹയാദ്. അൽ ജസീറ വാർത്താ ചാനലിൽ പ്രവർത്തിക്കുന്നു. 1999 മുതൽ അൽ ജസീറയിലെ ബിറ്റ് വീൻ ദ ലൈൻസ്, അൽ ജസീറ ഫോറം, സ്‌പെഷ്യൽ എൻകൗണ്ടർ, ലിഖാ അൽ യൗ എന്നീ പരിപാടികൾ അവതരിപ്പിച്ച് വരുന്നു.

ജീവിത രേഖ

തിരുത്തുക

1971 മെയ് 29ന് കുവൈത്തിൽ ജനിച്ചു. പലസ്റ്റീനിലെ ബെയ്ത് സഹൂറിൽ നിന്ന് കുടിയേറിയ കുടുംബത്തിലാണ് ജനനം. മാതാവ് കരീമ ഹയാദും പത്രപ്രവർത്തകയായിരുന്നു. ആന്റണി ക്വിൻ, ഫാതേൻ ഹമാമ, മുൻ ഇന്തൊനേഷ്യൻ പ്രസിഡന്റ് സുഹാർണോയുടെ ഭാര്യ എന്നിവരെ അഭിമുഖം നടത്തിയിട്ടുണ്ട്. അൽ ജസീറയിൽ ചേരുന്നതിന് മുൻപ് 1998ൽ മറ്റു വിവിധ ചാനലുകളുടെ കറസ്‌പോണ്ടന്റായി പ്രവർത്തിച്ചിരുന്നു. വാഷിങ്ടണിൽ നിന്ന് സംപ്രേഷണം ചെയ്യുന്ന അറബ് അമേരിക്കൻ ടിവിയിലും പ്രവർത്തിച്ചിട്ടുണ്ട്. പൊളിറ്റിക്കൽ സയൻസിൽ ബിരുദ ദാരിയാണ്.

കുടുംബ ജീവിതം

തിരുത്തുക

ഇമാൻ ബനൂറ എന്നായിരുന്നു ആദ്യ കാലത്ത് അറിയപ്പെട്ടിരുന്നത്. വിവാഹിതയും രണ്ടു മക്കളുടെ മാതാവുമാണ്. അർബുദ രോഗം ബാധിച്ചതിനെ തുടർന്ന് 2011ന്റെ മധ്യത്തിൽ ജോലിയിൽ നിന്ന് പിൻമാറി. അമേരിക്കയിൽ ചികിത്സ തുടർന്നു. രണ്ടര വർഷത്തിന് ശേഷം ചാനൽ മേഖലയിലേക്ക് തന്നെ തിരിച്ചുവന്നു.

"https://ml.wikipedia.org/w/index.php?title=ഈമാൻ_ഹയാദ്&oldid=3422206" എന്ന താളിൽനിന്ന് ശേഖരിച്ചത്