ഈഗോൺ ഓറോവൻ
ഈഗോൺ ഓറോവൻ (ഓഗസ്റ്റ് 2, 1902 -ഓഗസ്റ്റ് 3, 1989) ഹംഗേറിയൻ ഭൗതിക ശാസ്ത്രജ്ഞനും ലോഹ സംസ്കരണ ശാസ്ത്രജ്ഞനുമാണ്.
ജീവിതരേഖ
തിരുത്തുക1902 ഓഗസ്റ്റ് 2 ന് ബൂഡപെസ്ട് എന്ന സ്ഥലത്ത് ജനിച്ചു. അച്ഛൻ ബെർത്തോൾഡ് ഒരു മെക്കാനിക്കൽ എഞ്ചിനീയറും ഫാക്ടറി മാനേജരും ആയിരുന്നു. അദ്ദേഹത്തിന്റെ അമ്മ ഭേദപ്പെട്ട ഒരു ഭൂവുടമയുടെ മകളാണ്. 1920ൽ യൂണിവേഴ്സിറ്റി ഓഫ് വിയന്നയിൽ ചേർന്ന് രസതന്ത്രവും തൊട്ടടുത്ത വര്ഷം ജ്യോതിശാസ്ത്രവും പഠിച്ചു.[1] പിന്നീട് ആറു മസകാലയളവിൽ തൊഴിൽ പരിശീലനം നേടുവാൻ നിർബന്ധിതനായി. ബെർലിൻ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ പ്രവേശിച്ച് മെക്കാനിക്കൽ എഞ്ചിനീയറിംഗും പിന്നീട് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗും പഠിച്ചു.1928ൽ പ്രൊഫസർ റിച്ചാർഡ് ബേക്കറിന്റെ വിദ്യാർത്ഥിയായി നിന്നുകൊണ്ട് ഭൗതികശാസ്ത്രത്തിൽ ഗവേഷണങ്ങൾ ആരംഭിച്ചു. 1932 ൽ ഡോക്ടറേറ്റ് നേടി.[2]
ബർലിനിൽ ആയിരുന്നപ്പോൾ 1925 ൽ ബേക്കർ മുന്നോട്ട് കൊണ്ടുവന്ന സിദ്ധാന്തത്തിനെ പിന്തുണക്കുന്ന ഡിസ്ലോക്കേഷൻസിനെ കുറിച്ച് ഗവേഷണങ്ങൾ നടത്തി. 1933 ൽ ഹിറ്റ്ലർ അധികാരമേറ്റപ്പോൾ ജൂതവംശപരമ്പരയിൽ പെട്ട ഓറോവൻ ഹംഗറിയിലേക്ക് നാടുവിട്ടു.[3] ഇവിടെ വെച്ച് ഡിസ്ലോക്കേഷൻസ്നെ കുറിച്ചുള്ള തന്റെ പ്രശസ്തമായ പേപ്പർ എഴുതി. 1934ൽ ഡക്ടൈൽ വസ്തുക്കളുടെ പ്ലാസ്റ്റിക് രൂപാന്തരം വിട്ടോ വോൾട്ടേറെ 1905 ൽ വികസിപ്പിച്ച ഡിസ്ലോക്കേഷൻസ് സിദ്ധാന്തം ഉപയോഗിച്ച് വിശദീകരിക്കാം എന്ന മനസ്സിലാക്കി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം വരെ ഇത് അവഗണിക്കപെട്ടെങ്കിലും ആധുനിക ശാസ്ത്രത്തിലെ സോളിഡ് മെക്കാനിക്സിന്റെ വികസനത്തിന് നിർണയകമായിരുന്നു. ഹംഗറിൽ അറിയാവുന്ന ജോലി കണ്ടുപിടിക്കാൻ ബുദ്ധിമുട്ട് അനുഭവപെട്ടു. കുറച്ച് വര്ഷം അമ്മയോടൊപ്പം താമസിച്ച് ഗവേഷണങ്ങൾ നടത്തി. 1936 മുതൽ 1939 വരെ ടാങ്സ്ററാനിൽ ജോലി ചെയ്തു. അവിടെവെച്ച് മൈക്കിൾ പോളനയുടെ സഹായത്തിലൂടെ വായുവിൽ നിന്നും ക്രിപ്റ്റോൺ വേര്തിരിക്കാനുള്ള പുതിയ മാർഗ്ഗം വികസിപ്പിച്ചു. 1937 ൽ, യുദ്ധത്തിനെ കുറിച്ച് അറിയാമായിരുന്നിട്ടും റുഡോൾഫ് പെയിറൽസിന്റെ ക്ഷണം സ്വീകരിച്ച് ബര്മിംഘ്യാമ് യൂണിവേഴ്സിറ്റിയിൽ ചെന്ന് ലോഹങ്ങൾക്കുണ്ടാവുന്ന ശക്തിക്ഷയത്തിനെ കുറിച്ച് ഗവേഷണങ്ങൾ നടത്തി.
1939 ൽ കംബ്രിഡ്ജ് യൂണിവേഴ്സിറ്റിലേക്ക് മാറിയ അദ്ദേഹത്തിന് വില്യം ലൗറിൻസ് ബ്രാഗ്ഗിൽ നിന്നും എക്സ് റേ ഡിഫ്രക്ഷനിൽ താല്പര്യമായി. രണ്ടാം ലോകയുദ്ധകാലത്ത് മ്യൂണിഷൻ ഉത്പാദനത്തിൽ ഉണ്ടാവുന്ന പ്രേശ്നങ്ങളെ കുറിച്ച് അന്വേഷിച്ചു. 1950 ൽ മസ്സാച്യുസ്റ്റ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ആയിരിക്കുമ്പോൾ ഭൂഗര്ഭശാസ്ത്രത്തിൽ താല്പര്യം ഉണ്ടായി.
ആദരവുകൾ
തിരുത്തുക- അമേരിക്കൻ അക്കാഡമി ഓഫ് ആർട്സ് ആൻഡ് സയൻസിൽ അംഗം(1951)
- നാഷണൽ അക്കാദമി ഓഫ് സയൻസിൽ അംഗം(1969)
- അമേരിക്കൻ സൊസൈറ്റി ഓഫ് റിയോളജിയുടെ ബിങ്ഹാം മെഡൽ(1959)
- അമേരിക്കൻ സൊസൈറ്റി ഓഫ് എഞ്ചിനീയറിംഗ് എടുക്കേഷണിന്റെ വിൻസെന്റ് ബെൻഡിസ് ഗോൾഡ് മെഡൽ(1971)
- ഡാനിഷ് മെറ്റല്ലർഗിക്കൽ സൊസൈറ്റിയുടെ പോൾ ബെർഗ്സ് മെഡൽ(1973)
- ആക്ട മെറ്റല്ലർഗിക്ക ഗോൾഡ് മെഡൽ(1985)
അവലംബം
തിരുത്തുകപുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- ↑ https://www.aip.org/history-programs/niels-bohr-library/oral-histories
- ↑ http://www.nasonline.org/publications/biographical-memoirs/memoir-pdfs/orowan-egon.pdf
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-03-04. Retrieved 2017-04-06.