ഇർകുട്ട് നദി
ഇർകുട്ട് (റഷ്യൻ: Ирку́т; Buryat, മംഗോളിയൻ: Эрхүү гол, Erhüü gol) റഷ്യയിലെ ബുരിയാറ്റ് റിപ്പബ്ലിക്കിലും ഇർകുത്സ്ക് ഒബ്ലാസ്റ്റിലുമുള്ള ഒരു അന്തർ സംസ്ഥാന നദിയാണ്. അങ്കാര നദിയുടെ ഇടത് കൈവഴിയാണിത്. കിഴക്കൻ സയാൻ പർവതനിരകളിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മങ്കു-സാർഡിക്കിൽ നിന്ന് 50 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇൽചിർ തടാകത്തിൽ നിന്നാണ് ഇത് ആരംഭിക്കുന്നത്. നദിയുടെ നീളം 488 കിലോമീറ്റർ (303 മൈൽ) ആണ്. അതിൻ്റെ നീർത്തടത്തിൻ്റെ വിസ്തീർണ്ണം 15,000 ചതുരശ്ര കിലോമീറ്റർ (5,800 ചതുരശ്ര മൈൽ) ആണ്.[1] ഒക്‌ടോബർ അവസാനത്തിലോ നവംബർ പകുതിയിലോ ഇർകുട്ട് തണുത്തുറയുകയും ഏപ്രിൽ അവസാനമോ മെയ് ആദ്യമോ വരെ ഉപരിതലം മഞ്ഞുപാളിയിൽ തുടരുകയും ചെയ്യുന്നു. ഇർകുട്ട്‌സ്ക് നഗരം അങ്കാര നദിയിലെ ഇർകുട്ട് മുഖത്താണ് സ്ഥിതി ചെയ്യുന്നത്.[2]
ഇർകുട്ട് നദി | |
---|---|
Country | റഷ്യ |
Physical characteristics | |
നദീമുഖം | അങ്കാര നദി 52°17′27″N 104°16′31″E / 52.2907°N 104.2754°E |
നീളം | 488 കി.മീ (1,601,000 അടി) |
നദീതട പ്രത്യേകതകൾ | |
Progression | ഫലകം:RAngara |
നദീതട വിസ്തൃതി | 15,000 കി.m2 (1.6×1011 sq ft) |
Irkut River എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം
തിരുത്തുക- ↑ Река Иркут in the State Water Register of Russia (Russian)
- ↑ Curtin, J. (1910). A Journey In Southern Siberia: The Mongols, Their Religion and Their Myths. Library of Alexandria. London. p. pt21. ISBN 978-1-4655-2060-9. Retrieved June 7, 2019.