ഇൻ്റർനാഷനൽ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി മലേഷ്യ

മലേഷ്യൻ തലസ്ഥാന നഗരമായ കോലാലമ്പൂരിൽ സ്ഥിതി ചെയ്യുന്ന വിശ്വപ്രസിദ്ധ ഇസ്‍ലാമിക സർവകലാശാലയാണ് ഇൻറർനാഷനൽ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി മലേഷ്യ. ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിക്കു കീഴിൽ 1983ൽ സ്ഥാപിതമായ സർവകലാശാലയിൽ ഇന്ത്യയുൾപ്പെടെ 120ലധികം രാഷ്ട്രങ്ങളിൽ നിന്നുള്ള ബിരുദ- ബിരുദാനന്തര വിദ്യാർത്ഥികൾ പഠനം നടത്തുന്നു. ആഗോള തലത്തിലെ തന്നെ അത്യുന്നതമായ ഇസ്‍ലാമിക സർവകലാശാലയായാണ് ഐ.ഐ.യു.എം ഗണിക്കപ്പെടുന്നത്.[1]

International Islamic University Malaysia
പ്രമാണം:International Islamic University Malaysia logo.svg
തരംPublic
സ്ഥാപിതം1983
റെക്ടർപ്രഫ. ഡോ. സലീഹ ഖമറുദ്ദീൻ
വിദ്യാർത്ഥികൾ35,000
സ്ഥലംകോലാലമ്പൂർ, മലേഷ്യ
അഫിലിയേഷനുകൾACU,FUIW, ASAIHL
വെബ്‌സൈറ്റ്[1]

ചരിത്രം തിരുത്തുക

മുസ്‍ലിം രാജ്യങ്ങളിലെ വിദ്യാഭ്യാസ ചലനങ്ങൾക്ക് നേതൃത്വം നൽകാനും മതവിഷയങ്ങളിലും ശാസ്ത്ര വിഷയങ്ങളിലും അവഗാഹമുള്ള പുതിയൊരു തലമുറയെ വാർത്തെടുക്കാനുമായി അന്താരാഷ്ട്ര നിലവാരമുള്ളൊരു ഇസ്‍ലാമിക സർവകലാശാല എന്നത് ഒ.ഐ.സിയുടെ ചിരകാലാഭിലാഷമായിരുന്നു. ഈയൊരു സ്വപ്നത്തിൻറെ സാക്ഷാത്കാരമായാണ് 1983ൽ ഐ.ഐ.യു.എം സ്ഥാപിതമാകുന്നത്. അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനായി അടിസ്ഥാന സൌകര്യങ്ങളിലും അക്കാദമിക നിലവാരത്തിലുമെല്ലാം അതീവ നിഷ്കർശതയാണ് തുടക്കം മുതലേ സ്ഥാപനം പുലർത്തിപ്പോരുന്നത്. തൽഫലമെന്നോണം നൂറ്റിയിരുപതിലധികം രാഷ്ട്രങ്ങളിൽ‌ നിന്നുള്ള പഠിതാക്കൾ ഇവിടെ പഠനം നടത്തുന്നു.

വിജ്ഞാനത്തിൻറെ ഇസ്‍ലാമികവത്കരണം എന്ന അടിസ്ഥാന ലക്ഷ്യത്തിലൂന്നിയാണ് സർവകലാശാലയുടെ സവിശേഷ പാഠ്യപദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്.

കാമ്പസ് തിരുത്തുക

മലേഷ്യൻ നഗരങ്ങളായ കോലാലമ്പൂർ, ഗോംബാക്, കുവാന്താൻ എന്നിവിടങ്ങളിലായി മൂന്നു കാമ്പസുകളാണ് ഐ.ഐ.യു.എമ്മിനുള്ളത്. ഇസ്‍ലാമിക വിജ്ഞാനീയങ്ങൾക്കു പുറമെ വൈദ്യശാസ്ത്രം, നിയമം, എഞ്ചിനീയറിങ്, മാനേജ്മെൻറ്, ഇസ്‍ലാമിക് ബാങ്കിങ് തുടങ്ങി ഇരുപതിലധികം വിഭാഗങ്ങൾ മൂന്നു കാമ്പസുകളിലുമായി പ്രവർത്തിക്കുന്നു.

അവലംബം തിരുത്തുക

  1. "ഔദ്യോഗിക വെബ് വിലാസം". Retrieved 2011-12-23.

കണ്ണി തിരുത്തുക