ഇൻസൈറ്റ്
ചൊവ്വയുടെ അകക്കാമ്പിനെ കുറിച്ച് പഠിക്കുവാനായി നാസ തയ്യാറാക്കിയ ഒരു റോബോട്ടിക് ലാൻഡർ ആണ് ഇൻസൈറ്റ്[1] [2] Interior Exploration using Seismic Investigations, Geodesy and Heat Transport എന്നതിന്റെ ചുരുക്കെഴുത്താണ് ഇൻസൈറ്റ് (InSight). 2018മേയ് 5 UTC 11:05നു വിക്ഷേപിച്ച ഈ പേടകം ഏകദേശം 6 മാസങ്ങളുടെ സഞ്ചാരത്തിന് ശേഷം 483 ദശലക്ഷം കിലോമീറ്റർ താണ്ടി 2018 നവംബർ 26 അന്താരാഷ്ട്രസമയം 19:52:59 ന് ചൊവ്വയിൽ എലീസിയം പ്ലാന്റീഷ്യ എന്ന പ്രദേശത്ത് ഇറങ്ങി. [3] [4][5] [6] ചൊവ്വയുടെ തന്നെ ഗേൽ ക്രേറ്ററെന്ന ഭാഗത്ത് നിലവിൽ പര്യവേഷണത്തിലേർപ്പെട്ട ക്യൂരിയോസിറ്റി പേടകത്തിൽ നിന്നും ഏകദേശം 600 കിലോമീറ്റർ അകലത്തിൽ ആണ് എലീസിയം പ്ലാന്റീഷ്യ. സൗരോർജ്ജം ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഇൻസൈറ്റ്ന് ഏകദേശം 358 കിലോ ഭാരമുണ്ട്.
പേരുകൾ | Interior Exploration using Seismic Investigations, Geodesy and Heat Transport Geophysical Monitoring Station Discovery 12 | ||||
---|---|---|---|---|---|
ദൗത്യത്തിന്റെ തരം | Mars lander | ||||
ഓപ്പറേറ്റർ | NASA / JPL | ||||
വെബ്സൈറ്റ് | mars | ||||
ദൗത്യദൈർഘ്യം | Planned: 2 years | ||||
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ | |||||
നിർമ്മാതാവ് | Lockheed Martin Space Systems | ||||
വിക്ഷേപണസമയത്തെ പിണ്ഡം | 721 കി.ഗ്രാം (25,400 oz) | ||||
ലാൻഡിങ് സമയത്തെ പിണ്ഡം | 358 കി.ഗ്രാം (12,600 oz) | ||||
അളവുകൾ | Deployed: 6.1 × 2.0 × 1.4 മീ (20 × 6.5 × 4.5 അടി) | ||||
ഊർജ്ജം | 600 W, solar / Li-ion battery | ||||
ദൗത്യത്തിന്റെ തുടക്കം | |||||
വിക്ഷേപണത്തിയതി | 5 May 2018UTC | , 11:04||||
റോക്കറ്റ് | Atlas V 401 | ||||
വിക്ഷേപണത്തറ | Vandenberg SLC-3EClark, Stephen (19 December 2013). "Mars lander to launch from California on Atlas 5 in 2016". Spaceflight Now. Retrieved 20 December 2013.</ref> | ||||
കരാറുകാർ | United Launch Alliance | ||||
Mars lander | |||||
Landing date | 26 November 2018 (planned) | ||||
Landing site | Elysium Planitia 4°30′N 135°00′E / 4.5°N 135.0°E | ||||
Flyby of Mars | |||||
Spacecraft component | MarCO | ||||
Closest approach | 26 November 2018 (planned) | ||||
|
ചൊവ്വയിലെ സീസ്മിക് പ്രവർത്തനങ്ങൾ അളക്കുവാനും ഗ്രഹാന്തർഭാഗത്തിന്റെ കൃത്യമായ 3D മോഡലുകൾ ലഭ്യമാക്കുവാനും സാധിക്കുന്ന SEIS എന്ന ഒരു സീസ്മോമീറ്റർ ചൊവ്വയുടെ ഉപരിതലത്തിൽ സ്ഥാപിക്കുക; ചൊവ്വയുടെ പ്രാരംഭ ഗ്രഹരൂപീകരണ പരിണാമം പഠിക്കാനായി HP3 എന്ന് വിളിക്കപ്പെടുന്ന താപഗവേഷകം ഉപയോഗിച്ച് ആന്തരിക താപം പ്രേഷണം അളക്കുക എന്നിവയാണ് ഈ ദൗത്യത്തിന്റെ ഉദ്ദേശ്യങ്ങൾ.[7] സൗരയൂഥത്തിലെ ഭൗമ ഗ്രഹങ്ങളായ ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ എന്നിവയെക്കുറിച്ചും ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനെ കുറിച്ചും പുതിയ അറിവുകൾ ഇതുവഴി ലഭ്യമാകും.
ഭൂമിയെ പോലെ ശിലാഫലകങ്ങളുടേയും ഭ്രംശപാളികളുടേയും ചലനത്തിലൂടെ ചൊവ്വാഗ്രഹത്തിന് മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലാത്തതിനാൽ പ്രപഞ്ചത്തിന്റെ തുടക്ക കാലത്ത് പാറകളും മറ്റും നിറഞ്ഞ ഗ്രഹങ്ങൾ എങ്ങനെ രൂപപ്പെട്ടൂ എന്ന് മനസ്സിലാക്കാൻ ഭൂമിയേക്കാൾ നല്ലത് ചൊവ്വയാണെന്നാണ് ശാസ്ത്ര ലോകം ഒന്നടങ്കം പറയുന്നത്. അതിനാൽ തന്നെ ഇൻസൈറ്റിന്റെ കണ്ടു പിടുത്തങ്ങൾ പ്രപഞ്ചോൽപ്പത്തിയിലേക്ക് വെളിച്ചം വീശാൻ കഴിവുള്ളവയാണെന്നും അതിനായി ഭൂലോകത്തിലെ ഓരോ മനുഷ്യരേയും പോലെ തങ്ങളും കാത്തിരിക്കുകയാണെന്നുമാണ് ചീഫ് സയന്റിസ്റ്റ് ബ്രൂസ് ബാനെർട്ടിന്റെ പ്രതികരണം..
ചരിത്രം, നാൾവഴികൾ
തിരുത്തുകദൗത്യത്തിന്റെ തെരഞ്ഞെടുപ്പ്
തിരുത്തുകഇൻസൈറ്റ് തുടക്കത്തിൽ ജെംസ് (ജിയോഫിസിക്കൽ മോണിറ്ററിംഗ് സ്റ്റേഷൻ) എന്നായിരുന്നു അറിയപ്പെട്ടിരുന്നത് . നാസയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 2012 ന്റെ തുടക്കത്തിൽ ഈ പേര് ഇൻസൈറ്റ് എന്ന് മാറ്റി.[8]. 2010ലഭിച്ച 28 നിർദ്ദേശങ്ങളിൽ, കൂടുതൽ പഠനം നടത്തി വികസിപ്പിക്കുന്നതിനായി 2011 മെയ് മാസത്തിൽ 3 മില്യൺ ഡോളർ സ്വീകരിച്ച മൂന്ന് ഡിസ്കവറി പ്രോഗ്രാം ഫൈനലിസ്റ്റുകളിൽ ഒന്നാണിത്.[9][10] വിക്ഷേപണത്തിനു വേണ്ടിയുള്ള പ്രോജക്റ്റായി വികസിപ്പിക്കുന്നതിനു വേണ്ടി 2012 ഓഗസ്റ്റിൽ ഇൻസൈറ്റ് തിരഞ്ഞെടുക്കപ്പെട്ടു.[11] പല രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ പങ്കാളിത്തത്തോടെ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി (ജെപിഎൽ) കൈകാര്യം ചെയ്യുന്ന ഈ ദൗത്യത്തിന് വിക്ഷേപണ വാഹനത്തിന്റെ ചെലവ് ഉൾപ്പെടാതെ 42,50,00,000 ഡോളർ ചിലവ് വന്നു.[12]
2008ൽ ചൊവ്വയിൽ വിജയകരമായി ഇറങ്ങിയ മാർസ് ഫീനിക്സ് ലാൻഡറിനായി രൂപകൽപ്പന ചെയ്ത ലാൻഡിംഗ് സംവിധാനം വീണ്ടും ഉപയോഗിക്കുന്നതിലൂടെ ചെലവുകളും അപകടസാധ്യതകളും വളരേയേറെ കുറഞ്ഞു.[13]
നിർമ്മാണവും വിക്ഷേപണവും
തിരുത്തുക2014, മേയ് 19 ന് ലോക്ഹീഡ് മാർട്ടിന്റെ ലാൻഡറിന്റെ നിർമ്മാണം തുടങ്ങി[14], 2015 മേയ് 27-ന് ഇതിന്റെ പരിശീലന പ്രയോഗങ്ങൾ തുടങ്ങുകയും ചെയ്തു[15].
സി എൻ ഇ എസ് നൽകിയ സീസ്മിക് എക്സ്പിരിമെന്റ് ഫോർ ഇന്റീരിയർ സ്ട്രെക്ചർ എന്നറിയപ്പെടുന്ന സീസ്മോമീറ്ററിൽ വാക്വം ലീക്ക് കാരണം വിക്ഷേപണം 2016 മാർച്ചിൽ നിന്നും 2018 മെയ് മാസത്തേക്ക് മാറ്റിവെച്ചു. ഈ സമയത്ത് പേടകം കൊളറാഡോയിലുള്ള ലോക്ഹീഡ് മാർട്ടിന്റെ ഫാക്ടറിയിലേക്ക് തിരികെ എത്തിച്ചു. വിക്ഷേപണത്തിനു വേണ്ടി തയ്യാറാക്കിയിരുന്ന അറ്റ്ലസ് 5 റോക്കറ്റ് വേൾഡ് വ്യൂ-4 ദൗത്യത്തിനു വേണ്ടി ഉപയോഗിച്ചു.[16]
വിക്ഷേപണത്തിൽ കാലതാമസം വരുന്നതിന്റെ ഭാഗമായി 2016 മാർച്ച് 9ന് നാസ ഇതിന്റെ ചെലവ് 15 കോടി ഡോളർ അധികരിക്കുമെന്ന് പ്രഖ്യാപിച്ചു.[17][18] പേടകത്തിന്റെ വിക്ഷേപണം 2018 മെയ് 5നും ചൊവ്വയിൽ ഇറങ്ങുന്നത് നവംബർ 26നുമായി പുനക്രമീകരിച്ചു. കാലിഫോർണിയയിലെ വാൻഡൻബർഗ്ഗ് എയർഫോഴ്സ് ബേസിൽ നിന്ന് വിക്ഷേപിക്കുന്നതിനും തീരുമാനമായി.[17][18] നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി SEIS ഉപകരണത്തിനായി ഒരു പുതിയ വാക്വം എൻക്ലോസർ പുനർരൂപകൽപ്പന ചെയ്തു നിർമ്മിച്ചു.[19][20]
2017 നവംബർ 22 ന് ഇൻസൈറ്റ് വിക്ഷേപണത്തിനു മുമ്പുള്ള പരിശോധനകൾ പൂർത്തിയാക്കി[21] . 2018 ജനുവരി 23 ന് ഇൻസൈറ്റിന്റെ സോളാർ പാനലുകൾ വിന്യസിച്ചു പരീക്ഷിക്കുകയും അതോടൊപ്പം 16 ലക്ഷം ആളുകളുടെ പേരുകൾ ഉൾക്കൊള്ളുന്ന രണ്ടാമത്തെ സിലിക്കൺ ചിപ്പ് ലാൻഡറിൽ ചേർക്കുകയും ചെയ്തു. [22]
ഊർജ്ജപ്രതിസന്ധി
തിരുത്തുകസോളാർ പാനലുകളും ബാറ്ററികളുമാണ് ഇൻസൈറ്റിന്റെ ഊർജ്ജാവശ്യങ്ങൾ നിർവഹിക്കുന്നത്. സോളാർ പാനലിൽ അടിഞ്ഞു കൂടുന്ന പൊടിപടലങ്ങൾ ഒഴിവാക്കാൻ ചൊവ്വയിൽ കാലാകാലങ്ങളിൽ ഉണ്ടാകുന്ന കാറ്റുകളാണ് സഹായിക്കുന്നത്. ഇൻസൈറ്റ് ഇറങ്ങിയ എലീസിയം പ്ലാനീഷ്യയിൽ ഇത്തരത്തിലുള്ള കാറ്റ് താരതമ്യേന കുറവാണ്. ചൊവ്വയിലെ ശീതകാലം തുടങ്ങിയ 2021 ഫെബ്രുവരിയിൽ പാനലുകളിൽ പൊടി നിറഞ്ഞതു കാരണം മൊത്തം ശേഷിയുടെ 27% ഊർജ്ജം മാത്രമാണ് പാനലുകളിൽ നിന്ന് ഉൽപാദിപ്പിക്കാനായത്. ആ സമയത്ത് നാസ ലാൻഡറിനെ ഹൈബർനേഷൻ മോഡിലേക്ക് മാറ്റുന്ന പ്രക്രിയ ആരംഭിച്ചു. ലാൻഡറിലെ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ആവശ്യമായ ഊഷ്മാവ് നിലനിർത്തുന്നതിനു വേണ്ടി വിവരശേഖരണത്തിനാവശ്യമായ പ്രവർത്തനങ്ങളെല്ലാം നിർത്തിവെച്ചു. കാലാവസ്ഥാ സ്ഥിതി മെച്ചപ്പെടുമെന്നും 2021 ജൂലൈയിൽ ഹൈബർനേഷനിൽ നിന്ന് പുറത്തുവരാൻ ആവശ്യമായ ഊർജ്ജം സംഭരിക്കാൻ ഇൻസൈറ്റിന് കഴിയുമെന്നും നാസ പ്രതീക്ഷിക്കുന്നു.[23] 2021 മെയ് മാസത്തിൽ അതിന്റെ യന്ത്രക്കൈകൾ ഉപയോഗിച്ച് പാനലിലെ പൊടിപടലങ്ങൾ വൃത്തിയാക്കുകയുണ്ടായി.[24]
പശ്ചാത്തലം
തിരുത്തുകചൊവ്വാക്കുലുക്കങ്ങൾ
തിരുത്തുക1976ൽ വൈക്കിങ് ലാൻഡറുകളിലെ ഭൂകമ്പമാപിനികളിൽ ചില കമ്പനങ്ങൾ രേഖപ്പെടുത്തുകയുണ്ടായി.[25] വൈക്കിങ് 1ലെ ഭൂകമ്പമാപിനികൾ ശരിയയ രീതിയിൽ പ്രവർത്തിച്ചിരുന്നില്ല. അതുകൊണ്ട് അതിൽ നിന്നുള്ള വിവരങ്ങൾ പൂർണ്ണമായും വിശകലനം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. വൈക്കിങ് 2ലെ ഉപകരണങ്ങൾ പൂർണ്ണതോതിൽ പ്രവർത്തിച്ചിരുന്നതു കൊണ്ട് അതിൽ നിന്നുള്ള വിവരങ്ങൾ നമുക്കു ലഭിക്കുകയും അതു വിശകലനം ചെയ്യാൻ സാധിക്കുകയും ചെയ്തു.[26][27] എൺപതാമത്തെ ചൊവ്വാദിനത്തിൽ വൈക്കിങ് 2 ശക്തമായ ഒരു കമ്പനം രേഖപ്പെടുത്തി.[27] ഇത് ഭൂകമ്പമാണോ ശക്തമായ കാറ്റിന്റെ ഫലമായി ഉണ്ടായതാണോ എന്ന് കൃത്യമായി നിർണ്ണയിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ആ സമയത്ത് അവിടെ കാറ്റുണ്ടായിരുന്നതിനായി മറ്റു തെളിവുകളൊന്നും ലഭ്യമായിരുന്നില്ല.[27] വൈക്കിങ് 2 ഇറങ്ങിയ സ്ഥലത്തിന്റെ പ്രത്യേകതയും ഉപകരണങ്ങളുടെ പരിമിതിയും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിന് തടസ്സമായി.[27] ഇൻസൈറ്റിന് കൂടുതൽ സെൻസറുകളുണ്ട്. ഇവ ചൊവ്വയുടെ ഉപരിതലത്തിൽ നേരിട്ട് സ്ഥാപിക്കാൻ കഴിയുന്നവയാണ്. കൂടാതെ ഒരു വിൻഡ്ഷീൽഡും ഇതിൽ ഉണ്ട്.
വൈക്കിംഗ് 2 നിന്നിരുന്ന ഭാഗത്ത് 14 മുതൽ 18 കിലോമീറ്റർ ആഴത്തിലുള്ള ചൊവ്വയുടെ പുറംതോടിന്റെ കനം കണക്കാക്കാൻ വൈക്കിംഗ് 2ലെ സീസ്മോമീറ്റർ റീഡിംഗുകൾ ഉപയോഗിച്ചു.[28] വൈക്കിംഗ് 2ലെ സീസ്മോമീറ്ററുകൾ ചൊവ്വയിലെ കാറ്റിന്റെ പ്രത്യേകതകൾ മനസ്സിലാക്കി അവിടത്തെ കാലാവസ്ഥയെ കുറിച്ച് അറിയുന്നതിന് സഹായിച്ചു.[28][29] എങ്കിലും ഒരു ചൊവ്വാ കുലുക്കം ഉണ്ടെന്ന് തെളിയിക്കുന്നതിനാവശ്യമായ തെളിവുകളൊന്നും ലഭിക്കുകയുണ്ടായില്ല. അപ്പോളോ ദൗത്യങ്ങളിലും സീസ്മോമീറ്ററുകൾ ഉപയോഗിച്ചിരുന്നു.
1969ലെ അപ്പോളോ 11 മുതൽ അപ്പോളോ 12, 14, 15, 16 ദൗത്യങ്ങളിലെല്ലാം ചന്ദ്രനിൽ ഭൂകമ്പമാപിനികൾ ഉപയോഗിക്കുകയും ചന്ദ്രക്കുലുക്കങ്ങളുടെ കണ്ടെത്തൽ ഉൾപ്പെടെയുള്ള നിരവധി നടത്തുകയും ചെയ്തിട്ടുണ്ട്.[30][31] 1977 വരെ പ്രവർത്തിച്ചിരുന്ന അപ്പോളോ ഭൂകമ്പമാപിനികൾ റിക്ടർ സ്കെയിലിൽ 5.5 വരെയുള്ള 28 ഭൂചലനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.[32] ഇൻസൈറ്റ് ദൗത്യത്തിൽ നിന്നുള്ള വിവരങ്ങൾ കൂടി ലഭിച്ചാൽ ചന്ദ്രൻ, ചൊവ്വ, ഭൂമി എന്നിവയുടെ സീസ്മിക് പ്രത്യേകതകളെ കുറിച്ച പഠിക്കുന്നതിന് കഴിയും.[33]
ഭൂമിയുടെയും ചന്ദ്രന്റെയും ആന്തരികഭാഗങ്ങളെ കുറിച്ചു് കൂടുതൽ അറിവും നേടാൻ സാധിച്ചത് അവയുടെ സീസ്മിക് പഠനങ്ങളെ തുടർന്നാണ്.[34]
ശരിയാണ്, ചൊവ്വാക്കുലുക്കങ്ങളെ കുറിച്ച് പഠിക്കുക എന്നതു തന്നെയാണ് ഈ ദൗത്യത്തിന്റെ കാതൽ. ഭൂമിയുടെയും ചന്ദ്രന്റെയും അന്തർഭാഗത്തെ കുറിച്ചുള്ള എല്ലാ അടിസ്ഥാന വിവരങ്ങളും നമുക്കിന്നറിയാവുന്ന രീതിയിൽ നേടാൻ ഞങ്ങൾ ഉപയോഗിച്ച രീതിയാണ് സീസ്മോളജി. അതേ സങ്കേതങ്ങൾ ഉപയോഗിച്ചു തന്നെ ചൊവ്വയെ കുറിച്ചും പഠിക്കാനാവും.
— Gravity Assist: Mars and InSight with Bruce Banerdt (3 May 2018)[35]
അയനചലനങ്ങൾ
തിരുത്തുകവൈക്കിങ്, പാത്ത്ഫൈന്റർ എന്നിവയിൽ നിന്നും കിട്ടിയ വിവരങ്ങൾ വിശകലനം ചെയ്തതിൽ നിന്ന് ചൊവ്വയുടെ അയനചലനങ്ങളെ കുറിച്ചുള്ള കുറേ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് ചൊവ്വയുടെ കാമ്പിനെ കുറിച്ചുള്ള ചില വിവരങ്ങളും ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ട.[36] ഇൻസൈറ്റിന്റെ പുറംതോടിന്റെ കനം, മാന്റിലിന്റെ വിസ്കോസിറ്റി, കാമ്പിന്റെ ആരം, സാന്ദ്രത, ഭൂകമ്പ പ്രവർത്തനങ്ങൾ എന്നിവ നിലവിലെ ഡാറ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ കൃത്യതയിൽ മൂന്ന് മുതൽ പതിന്മടങ്ങ് വരെ വർദ്ധനവിന് കാരണമാകാൻ ഇൻസൈറ്റ് കാരണമാകും.[37]
ലക്ഷ്യങ്ങൾ
തിരുത്തുകചൊവ്വാ ഗ്രഹത്തിന്റെ അന്തർഭാഗത്തെ കുറിച്ചു മാത്രമല്ല, ആന്തരികസൊരയൂഥ ഗ്രഹങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഇൻസൈറ്റിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ സഹായകമാകും.[38] ചൊവ്വയെ രൂപപ്പെടുത്തിയ ആദ്യകാല പരിണാമ പ്രക്രിയകൾ പഠിക്കുക എന്നതാണ് ഇൻസൈറ്റിന്റെ പ്രാഥമിക ലക്ഷ്യം. ചൊവ്വയുടെ കാമ്പ്, മാന്റിൽ, ക്രസ്റ്റ് എന്നിവയുടെ വലുപ്പം, കനം, സാന്ദ്രത, മൊത്തത്തിലുള്ള ഘടന ഗ്രഹത്തിന്റെ ഉൾഭാഗത്തു നിന്നും പുറത്തു വരുന്ന താപത്തിന്റെ അളവ് എന്നിവ പഠിക്കുന്നതിലൂടെ ആന്തരിക ഗ്രഹങ്ങളുടെ പരിണാമ പ്രക്രിയകളെ കുറിച്ച് കൂടുതൽ വ്യക്തമായ അറിവ് കിട്ടുന്നതായിരിക്കും.[39][38]
ശിലാരൂപികളായ ആന്തരികഗ്രങ്ങളെല്ലാം തന്നെ രൂപം കൊണ്ടത് സമാനസ്വഭാവമുള്ള ആർജ്ജിത വലയ പദാർത്ഥങ്ങൾ കൊണ്ടായിരിക്കും. വലിപ്പം കൂടുന്നതിനനുസരിച്ച് ഗ്രഹത്തിന്റെ ഉൾവശത്തിന്റെ ചൂട് അധികരിക്കുകയും കാമ്പ്, മാന്റിൽ, ക്രസ്റ്റ് എന്നിവയുള്ള ഭൂസമാനഗ്രഹമായി പരിണമിക്കുകയും ചെയ്യുന്നു.[40] ഈ പൊതുവായ പൂർവ്വികത ഉണ്ടായിരുന്നിട്ടും ഓരോ ഭൂസമാന ഗ്രഹങ്ങളുടെയും രൂപീകരണ പ്രകൃയ വ്യത്യസ്തമാണ്. ഇൻസൈറ്റ് മിഷന്റെ മറ്റൊരു ലക്ഷ്യം ഈ പ്രക്രിയയെക്കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്തുക എന്നതാണ്.<ref name="ISScience"/
ഈ ദൗത്യം ചൊവ്വയുടെ സീസ്മിക പ്രവർത്തനങ്ങളെ കുറെയേറെ വിവരങ്ങൾ പുറത്തു കൊണ്ടുവരും. ചൊവ്വയുടെ അന്തർഭാഗത്തു നിന്നും പുറത്തേക്കു വമിക്കുന്ന താപത്തിന്റെ അളവ്, അതിന്റെ കോറിന്റെ വലിപ്പം, ദ്രാവകാവസ്ഥയിലാണോ ദ്രവാവസ്ഥയിലാണോ തുടങ്ങിയ വിവരങ്ങളെല്ലാം നമുക്കറിയാനാവും. ചൊവ്വയിൽ നിന്നും ആദ്യമായിട്ടാണ് ഇത്തരം വിവരങ്ങളെല്ലാം ശേഖരിക്കുന്നത്. ചൊവ്വയുടെ ജിയൊഫിസിക്സ്, ടെക്ടോണിക പ്രവർത്തനങ്ങൾ, ഉൽക്കാപതനം മൂലമുണ്ടാകുന്ന പ്രഭാവങ്ങൾ എന്നിവയെ കുറിച്ചുള്ള പഠനങ്ങളും ഇൻസൈറ്റിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇതാദ്യമായാണ് ഒരു റോബോട്ടിക് ലാൻഡർ ചൊവ്വയുടെ പുറംതോട് ആഴത്തിൽ കുഴിക്കുന്നത്.
ഗ്രഹരൂപീകരണപ്രകൃയയുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ ചൊവ്വയുടെ ഉള്ളിൽ അടങ്ങിയിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്. ഭൗമഗ്രഹങ്ങളെ രൂപപ്പെടുത്തിയ ആദ്യകാല സംഭവങ്ങളെ കുറിച്ചും ആന്തരിക താപനപ്രകൃയകളെ കുറിച്ചുമുള്ള വിവരങ്ങൾ ലഭിക്കേണ്ടതാണ്. ഈ പ്രവർത്തനങ്ങൾ രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
2021 മാർച്ചിൽ ഇൻസൈറ്റ് 500ലേറെ ചൊവ്വാക്കുലുക്കങ്ങൾ രേഖപ്പെടുത്തി. ഇവയെ വിശകലനം ചെയ്തതിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് ചൊവ്വയുടെ കാമ്പ് 1,810കി.മീറ്ററിനും 1860 കിലോമീറ്ററിനും ഇടയിലാണ് എന്നാണ്. ഭൂമിയുടെ കാമ്പിന്റെ പകുതിയോളം മാത്രമേ ഇതു വരൂ. മുമ്പ് വിചാരിച്ചിരുന്നതിനേക്കാൾ ഭാരം കുറഞ്ഞ മൂലകങ്ങളായിരിക്കും ഇതിലുള്ളതെന്നാണ് ഇപ്പോൾ കണക്കാക്കിയിരിക്കുന്നത്.
ഉപകരണങ്ങൾ
SIES ( Seismic Experiment for Interior Structure ), HP^3 ( Heat Flow and Physical Properties Package), RISE (Rotation and Interior Structure Experiment ) എന്നിവയാണു ഇൻസൈറ്റിലെ പ്രധാന ഉപകരണങ്ങൾ.
- ഫ്രഞ്ച് നിർമ്മിതമായ SIES എന്ന ആധുനിക സീസ്മോമീറ്റർ ഒരു റോബ്ബോട്ടിക്ക് ആം ഉപയോഗിച്ച് ചൊവ്വയുടെ ഉപരിതലത്തിൽ സ്ഥാപിക്കും. വളരെ സൂക്ഷ്മമായ പ്രകമ്പങ്ങൾ വരെ രേഖപെടുത്താൻ ശേഷിയുള്ള ഈ ഉപകരണം ഉപയോഗിച്ച് ചൊവ്വയിലെ ഓരോ ഭ്രംശനങ്ങളും ("ചൊവ്വ കുലുക്കങ്ങൾ") രേഖപ്പെടുത്തി സൂക്ഷിച്ച് വെക്കും.. ഈ കുലുക്കങ്ങൾ പഠന വിധേയമാക്കുന്നത് വഴി ചൊവ്വയുടെ അകക്കാമ്പിന്റെ ആഴം, ഘടന, സാന്ദ്രത, അതിനു ചുറ്റുമുള്ള മാന്റിലിനെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയെ കുറിച്ച് സുപ്രധാന കണ്ടുപിടിത്തങ്ങളിലേക്ക് വഴി തുറക്കും എന്നാണു പ്രതീക്ഷിക്കപെടുന്നത്.
- ചൊവ്വയുടെ ഉള്ളിൽ നിന്നും ബഹിർഗമിക്കുന്ന താപീകോർജ്ജം അളക്കുന്നതിന് വേണ്ടിയുള്ള ഒരു ജർമ്മൻ നിർമ്മിത മൊഡ്യൂൾ ആണ് Hp^3. അകക്കാമ്പിലെ താപോർജ്ജം അളക്കുന്നതിലൂടെ ചൊവ്വയുടെ ഘടനയിലേക്ക് വെളിച്ചം വീശുമെന്നാണ് ഈ പരീക്ഷണത്തിലൂടെ ശാസ്ത്ര ലോകം പ്രത്യാശിക്കുന്നത്.
- ഉത്തര ധ്രുവത്തിന്റെ ചാഞ്ചാട്ടം കണ്ടെത്തുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഉപകരണമാണ് RISe. ചൊവ്വയിൽ നിന്ന് ഭൂമിയിലേക്കും തിരിച്ചും റേഡിയോ തരംഗങ്ങൾ അയച്ച് തരംഗദൈർഘ്യത്തിലുള്ള വ്യത്യാസങ്ങൾ ഡോപ്ലർ പ്രതിഭാസം വഴി അളന്നാണ് ഈ ഉപകരണം പ്രവർത്തിക്കുന്നത്. ഉത്തര ധ്രുവത്തിന്റെ ഈ വോബിൾ കണ്ടെത്തിയാൽ ചൊവ്വയുടെ അകക്കാമ്പിന്റെ വലിപ്പം കണ്ടെത്താൻ കഴിയുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ പ്രതീക്ഷ. 2സെ.മീറ്റർ വരെ കൃത്യതയുള്ളതാണ് ഈ ഉപകരണം.{{r|octoberpres}} ഇൻസൈറ്റ് നൽകുന്ന വിവരങ്ങൾ ഉപയോഗിച്ച് കൂടുതൽ കൃത്യതയോടെ ചൊവ്വയുടെ അകക്കാമ്പിനെ കുറിച്ചു മനസ്സിലാക്കാൻ കഴിയും.{{r|octoberpres}} ഈ വിവരങ്ങൾ ശിലാഗ്രഹങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട കൂടുതൽ അറിവുകൾ നിർമ്മിക്കുന്നതിന് സഹായകമാവും.
- ടെമ്പറേച്ചർ ആന്റ് വിന്റ് ഫോർ ഇൻസൈറ്റ്(TWINS): ലാന്റിങ് സൈറ്റിലെ കാലാവസ്ഥയെ കുറിച്ചു പഠിക്കുന്നതിനു വേണ്ടിയുള്ള ഉപകരണമാണിത്. ഇത് നിർമ്മിച്ചിട്ടുള്ളത് സ്പാനിഷ് ആസ്റ്റ്രോബയോളജി സെന്റർ ആണ്.
- ലേസർ റിട്രോറിഫ്ലക്റ്റർ ഫോർ ഇൻസൈറ്റ് (LaRRI) : ഇൻസൈറ്റിന്റെ ഏറ്റവും മുകളിൽ വെച്ചിരിക്കുന്ന ഈ ഉപകരണം ഇറ്റാലിയൻ സ്പേസ് ഏജൻസിയാണ് നൽകിയിരിക്കുന്നത്.
ഇൻസ്റ്റ്രമെന്റ് ഡിപ്ലോയ്‌മെന്റ് ആം (IDA). സീസ്മോമീറ്റർ, വിന്റ് ആന്റ് തെർമ്മൽ ഷീൽഡ്, HP3 ഉപകരണങ്ങൾ എന്നിവ ഇൻസൈറ്റിന്റെ മുകൾഭാഗത്തേക്കെത്തിക്കുന്നതിനുള്ള റോട്ടിക് കരമാണിത്. ഇതിന്റെ നീളം 1.8 മീറ്റർ ആണ്.കാർബൺ-ഫൈബർ സംയുക്ത ട്യൂബുകളാൽ നിർമ്മിച്ച 4 DOF മോട്ടറൈസ്ഡ് മാനിപുലേറ്ററാണിത്.
ചൊവ്വയിലേക്ക്
തിരുത്തുകഅവലംബം
തിരുത്തുക- ↑ Chang, Kenneth (30 April 2018). "Mars InSight: NASA's Journey Into the Red Planet's Deepest Mysteries – The newest mission to Mars is to launch on Saturday morning. It will search for marsquakes and try to produce a map of the planet's insides". The New York Times. Retrieved 30 April 2018.
- ↑ Vastag (5 May 2018). "NASA will send robot drill to Mars in 2016". The Washington Post. Retrieved 5 May 2018.
- ↑ Gabbatt, Adam (2018-11-26). "InSight lander touches down on Mars – as it happened". The Guardian (in ബ്രിട്ടീഷ് ഇംഗ്ലീഷ്). ISSN 0261-3077. Retrieved 2018-11-28.
- ↑ "NASA, ULA Launch Mission to Study How Mars Was Made". 5 May 2018. Retrieved 5 May 2018.
- ↑ Chang, Kenneth (5 May 2018). "https://www.nytimes.com/2018/05/05/science/nasa-mars-insight-launch.html". NASA. Retrieved 8 February 2018.
{{cite web}}
: External link in
(help)|title=
- ↑ "About InSight's Launch". NASA. Retrieved 8 February 2018.
- ↑ mars.nasa.gov. "InSight Instruments". NASA's InSight Mars Lander (in ഇംഗ്ലീഷ്). Retrieved 2018-11-29.
- ↑ Wells, Jason (28 February 2012). "JPL changes name of Mars mission proposal". Retrieved 25 September 2016 – via Times Community News via Los Angeles Times.
- ↑ "New NASA Mission To take First Look Deep Inside Mars". NASA. 20 August 2012. Archived from the original on 4 June 2016. Retrieved 26 August 2012.
- ↑ "NASA Selects Investigations For Future Key Planetary Mission". NASA. 5 May 2011. Archived from the original on 2011-05-07. Retrieved 6 May 2011.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;washington
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Taylor, Kate (9 May 2011). "NASA picks project shortlist for next Discovery mission". Archived from the original on 2012-09-04. Retrieved 20 May 2011 – via TG Daily.
- ↑ Cavendish, Lee (25 November 2018). "Journey to the Center of the Red Planet: NASA's InSight Lander to Reveal the Secrets Inside Mars". Space.com. Retrieved 28 November 2018.
- ↑ "Construction to Begin on 2016 NASA Mars Lander". NASA. 19 May 2014. Archived from the original on 2014-05-20.
- ↑ "NASA Begins Testing Mars Lander for Next Mission to Red Planet". NASA. 27 May 2015.
- ↑ Clark, Stephen (5 March 2016). "Fate of NASA's InSight Mars mission to be decided soon". Retrieved 9 March 2016 – via Spaceflight Now.
- ↑ 17.0 17.1 Clark, Stephen (9 March 2016). "InSight Mars lander escapes cancellation, aims for 2018 launch". Spaceflight Now. Retrieved 9 March 2016.
- ↑ 18.0 18.1 Chang, Kenneth (9 March 2016). "NASA Reschedules Mars InSight Mission for May 2018". The New York Times. Retrieved 9 March 2016.
- ↑ Foust, Jeff (28 March 2016). "InSight's second chance". The Space Review. Retrieved 5 April 2016.
- ↑ "NASA Targets May 2018 Launch of Mars InSight Mission". NASA. 9 March 2016. Retrieved 9 March 2016.
- ↑ Bergin, Chris (22 November 2017). "Mars InSight mission passes TVAC testing ahead of 2018 launch" – via NASASpaceFlight.com.
- ↑ "NASA's Next Mars Lander Spreads its Solar Wings". 23 January 2018.
- ↑ McFall-Johnsen, Morgan (15 April 2021). "NASA's Insight Mars Lander Is 'in Crisis', And Has Entered Emergency Hibernation". Science Alert. Retrieved 15 April 2021.
- ↑ NASA’s InSight Mars lander dumped dirt on itself on purpose
- ↑ Anderson, Don L.; et al. (September 1977). "Signatures of Internally Generated Lander Vibrations" (PDF). Journal of Geophysical Research. 82 (28): 4524–4546, A–2. Bibcode:1977JGR....82.4524A. doi:10.1029/JS082i028p04524.
- ↑ "Happy Anniversary, Viking Lander". Science@NASA. NASA. 20 July 2001. Archived from the original on 2017-05-16. Retrieved 2021-08-10.
- ↑ 27.0 27.1 27.2 27.3 https://www.lpi.usra.edu/meetings/lpsc2013/pdf/1178.pdf
- ↑ 28.0 28.1 Howell, Elizabeth (6 December 2012). "Viking 2: Second Landing on Mars". Space.com. Retrieved 15 November 2017.
- ↑ Nakamura, Y.; Anderson, D. L. (June 1979). "Martian wind activity detected by a seismometer at Viking lander 2 site" (PDF). Geophysical Research Letters. 6 (6): 499–502. Bibcode:1979GeoRL...6..499N. doi:10.1029/GL006i006p00499.
- ↑ Goins, N.R.; et al. (June 1981). "Lunar seismology – The internal structure of the moon". Journal of Geophysical Research. 86: 5061–5074. Bibcode:1981JGR....86.5061G. doi:10.1029/JB086iB06p05061. hdl:1721.1/52843.
- ↑ Redd, Nola Taylor; January 6, Space com Contributor |; ET, 2011 05:39pm. "Details of the Moon's Core Revealed by 30-year-old Data". Space.com. Retrieved 2018-12-22.
{{cite web}}
:|first2=
has generic name (help)CS1 maint: numeric names: authors list (link) - ↑ Bell, Trudy E. (15 March 2006). "Moonquakes". Science@NASA. NASA Science Mission Directorate. Archived from the original on 2018-02-23. Retrieved 31 January 2018.
- ↑ "Gravity Assist: Mars and InSight with Bruce Banerdt". Solar System Exploration: NASA Science. Archived from the original on 2020-01-16. Retrieved 2018-12-22.
- ↑ "Gravity Assist: Mars and InSight with Bruce Banerdt". Solar System Exploration: NASA Science. Archived from the original on 2020-01-16. Retrieved 2018-12-22.
- ↑ "NASA.gov". Archived from the original on 2020-01-16. Retrieved 2021-08-27.
- ↑ Banerdt, W. Bruce (7 March 2013). InSight: A Geophysical Mission to a Terrestrial Planet Interior (PDF). Committee on Astrobiology and Planetary Science. 6–8 March 2013. Washington, D.C.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;bb13
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 38.0 38.1 "InSight: Mission". NASA/Jet Propulsion Laboratory. Archived from the original on 11 January 2012. Retrieved 2 December 2011.
- ↑ Panning, Mark; Lognonne, Philippe; Banerdt, Bruce; et al. (October 2017). "Planned Products of the Mars Structure Service for the InSight Mission to Mars" (PDF). Space Science Reviews. 211 (1–4): 611–650. Bibcode:2017SSRv..211..611P. doi:10.1007/s11214-016-0317-5. hdl:10044/1/48928. S2CID 2992209.
- ↑ "InSight: Science". NASA/Jet Propulsion Laboratory. Archived from the original on 3 March 2012. Retrieved 2 December 2011.