ഇൻഷൂറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

1955-ൽ മുംബൈയിൽ സ്ഥാപിതമായ ഇൻഷൂറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഇൻഷൂറൻസ് അണ്ടർറൈറ്റർമാർക്കുള്ള ഇന്ത്യയിലെ ഏക ദേശീയ ശിഖര സ്ഥാപനമാണ്[1]. ഇന്ത്യയിലെ ഇൻഷൂറൻസ് അണ്ടർ റൈറ്റിംഗ് വ്യവസായത്തെ നിയന്ത്രിക്കുന്നതിനും ലൈസൻസ് നൽകുന്നതിനുമാണ് ഇത് സൃഷ്ടിച്ചത്. ഈ വിദ്യാഭ്യാസ സ്ഥാപനം വിവിധ തലങ്ങളിൽ പരീക്ഷകൾ നടത്തുന്നു. ഇൻഷൂറൻസ് വിദ്യാഭ്യാസത്തിനുള്ള ഇന്ത്യയിലെ ഏക പ്രൊഫഷണൽ സ്ഥാപനമാണിത്.

ഇൻഷൂറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
[[Image:
upright=scaling_factor
upright=scaling_factor
|200px|മുംബൈ ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ മുഹമ്മദ് ഹമീദ് അൻസാരി. അധ്യക്ഷനായ മഹാരാഷ്ട്ര ഗവർണർ സി. വിദ്യാസാഗർ റാവു]]
മുംബൈ ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ മുഹമ്മദ് ഹമീദ് അൻസാരി. അധ്യക്ഷനായ മഹാരാഷ്ട്ര ഗവർണർ സി. വിദ്യാസാഗർ റാവു
ഏജൻസി അവലോകനം
ആസ്ഥാനം മുംബൈ, മഹാരാഷ്ട്ര
വെബ്‌സൈറ്റ്
www.insuranceinstituteofindia.com

പരീക്ഷകളിൽ വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റുകളും ഡിപ്ലോമാക്കളും നൽകുന്നു. ഈ യോഗ്യതകൾ ഇന്ത്യൻ സർക്കാർ, ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ, കൂടാതെ ഇന്ത്യയിലേയും, വിദേശത്തുമുള്ള ഇൻഷൂറൻസ് മേഖലയിൽ അംഗീകരിക്കപ്പെട്ടവയാണ്[2]. ഈ യോഗ്യതകൾ ഉള്ളവരെ യുണൈറ്റഡ് കിങ്ഡം, കാനഡ, അമേരിക്ക എന്നിവിടങ്ങളിലെ സമാന സ്ഥാപനങ്ങൾ അവരുടെ ചില ആവശ്യകതകളിൽ നിന്ന് ഒഴിവാക്കുന്നതിന് അംഗീകരിച്ചിട്ടുണ്ട്.[3] ശ്രീലങ്ക ഇൻഷൂറൻസ് ഇൻസ്റ്റിറ്റ്യൂട്ടും ഭൂട്ടാനിലെ റോയൽ ഇൻഷൂറൻസ് സൊസൈറ്റിയും ഈ സ്ഥാപനവുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.

അവലംബം തിരുത്തുക

  1. "ചരിത്രം". Insurance Institute of India. Retrieved 23 ജൂലൈ 2016.
  2. "ഇന്ത്യയിലെ ഇൻഷൂറൻസ് ഇൻസ്റ്റിറ്റ്യൂട്ട് യുണൈറ്റഡ് കിങ്ഡത്തിലെ ചാർട്ടേർഡ് ഇൻഷൂറൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റേ അഫിലിയേറ്റ് ആണ്". Retrieved 2023-10-12.
  3. "ഇൻഷുറൻസ് യോഗ്യതകളുടെ പരസ്പരമുള്ള അംഗീകാരം" (PDF). Retrieved 2023-10-12.

ബാഹ്യ ലിങ്കുകൾ തിരുത്തുക