ഇൻഫർണോ
റോബർട്ട് ലാങ്ഡൺ എന്ന സിംബോളജിസ്റിനെ പ്രധാന കഥാപാത്രമാക്കി അമേരിക്കൻ നോവലിസ്റ്റ് ഡാൻ ബ്രൌൺ എഴുതിയ നോവലാണ് ഇൻഫെർണോ.ഏയ്ഞ്ചൽസ് ആൻഡ് ഡീമൺസ്, ദ ഡാവിഞ്ചി കോഡ്, ലോസ്റ്റ് സിംബൽ തുടങ്ങിയ ത്രില്ലെർ നോവലുകളെ തുടർന്ന് ബ്രൗണിന്റെ നാലാമത്തെ നോവലാണിത്.മുൻനോവലുകളെ പോലെ തന്നെ ഇതും 24 മണിക്കൂർ സമയം കൊണ്ട് സംഭവിക്കുന്ന കാര്യങ്ങളാണ് വിവരിക്കുന്നത്.
പേര്
തിരുത്തുകനരകം എന്നതിന് ഇറ്റാലിയൻ ഭാഷയിലെ പേരാണ് "ഇന്ഫെർണോ ". ഇറ്റാലിയൻ കവിയായിരുന്ന ഡാന്റെ അലിഘിയേരിയുടെ ഡിവൈൻ കോമഡി എന്ന കാവ്യത്തിന്റെ ഒന്നാംഭാഗത്തിന്റെ പേരും ഇതാണ്. ഡാന്റെ അതിൽ ചിത്രീകരിച്ചിരിക്കുന്ന നരകം, ക്ലേശങ്ങളുടെ ഒമ്പത് വൃത്തങ്ങൾ ചേർന്ന ദുരിതസ്ഥാനമാണ്. ഇവിടെ മനുഷ്യാത്മാക്കൾ, ഭൂമിയിലെ അവരുടെ ചെയ്തികൾക്കു ചേരുന്ന ശിക്ഷകൾ ഏറ്റുവാങ്ങി നിത്യകാലം കഴിയുന്നു.
പ്രമേയം
തിരുത്തുകനോവലിന്റെ തുടക്കത്തിൽ തലയിൽ വെടിയുണ്ട കൊണ്ടുള്ള മുറിവേറ്റ നിലയിൽ ഇറ്റലിയിലെ ഫ്ലോറൻസിൽ ഒരാശുപത്രിയിൽ പ്രൊഫസർ റോബർട്ട് ലാങ്ഡൺ ഉറക്കം ഉണരുന്നു. തനിക്കു നേരെ വീണ്ടും ഉണ്ടാവുന്ന ഒരാക്രമണത്തിൽ നിന്നും സിയന എന്നൊരു ഡോക്ടറുടെ സഹായത്തോടെ അദ്ദേഹം രക്ഷപെടുന്നു. സിയനയുടെ ഫ്ലാറ്റിലേക്ക് അവരെ അന്വേഷിച്ചു സൈനികർ എത്തുന്നതോടെ അവർക്ക് വീണ്ടും പാലായനം ചെയ്യേണ്ടി വരുന്നു. പ്രൊഫസർ തന്റെ കയ്യിൽ ഉള്ള ചെറിയ സിലണ്ടറിൽ നിന്നും ലഭിക്കുന്ന ഒരു പ്രൊജക്ടർ ദൃശ്യമാക്കുന്ന ബോട്ടിസല്ലിയുടെ വിഖ്യാത ചിത്രമായ Map of Hell-ന്റെ(നരകപടം) പരിഷ്കരിച്ച പതിപ്പിൽ രേഖപ്പടുത്തിയിരിക്കുന്ന രഹസ്യം കണ്ടെത്താനാണു ശ്രമിക്കുന്നത്. ആ മാപ്പിൽ രേഖപ്പെടുത്തിയിരിക്കുന്ന CERCA TROVA എന്ന എഴുത്തും അത് വാസരിയുടെ Battle of Marciano എന്ന ചിത്രത്തിൽ എഴുതിയിട്ടുള്ളവയാണെന്നും ലാങ്ഡൺ കണ്ടെത്തുന്നു. പ്രൊഫസറെ പിന്തുടരുന്ന കൊലയാളിയേയും സൈനികരേയും പലയിടത്തായി കബളിപ്പിക്കാൻ സിയനക്കും പ്രോഫസറിനും കഴിയുന്നുണ്ട്. ഡാന്റെ-യുടെ മാസ്ക് അതിനു പിന്നിൽ പ്രധാന വില്ലൻ ആയ സോബ്രിസ്റ്റ് എഴുതിയിരിക്കുന്ന കവിത, അതിലെ പസ്സിൽ തുടങ്ങിയവയുടെ ചുവടു പിടിച്ചു പ്രൊഫസറും സിയനയും ലോകാരോഗ്യ സംഘടനയിലെ ഉദ്യോഗസ്ഥൻ ആയ ജൊനാഥൻ എന്നിവർ വെനീസ്സിൽ എത്തുന്നു.
പ്രധാന വില്ലൻ ആയ സോബ്രിസ്റ്റ് , അദ്ദേഹത്തെ സഹായിക്കുന്ന സംഘടന (The Consortium) എന്നിങ്ങനെ വേറൊരു ഭാഗം ഇതിനോടൊപ്പം പുരോഗമിക്കുന്നുണ്ട്. ബയോടെററിസ്റ്റ് എന്നു മുദ്ര കുത്തപ്പെട്ട സോബ്രിസ്റ്റ് ജനസംഖ്യാ വർദ്ധനവ് എന്ന ഉറപ്പായ ദുരന്തത്തെ വളരെ ഗൌരവമായി കാണുന്നയാളാണ്. അയാൾ നിര്മ്മിച്ച ഒരു വൈറസ്, അത് വ്യാപിക്കുന്നതിന് മുന്നേ കണ്ടെത്താൻ വേണ്ടി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ശ്രമിക്കുന്നതും എല്ലാം സമാന്തരമായി മുന്നേറുകയും അതിനെ ലാങ്ങ്ടണിനോട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നത്, സൈനികർ എന്തിനു വേണ്ടിയാണ് പ്രൊഫസറെ പിന്തുടരുന്നത്, സോബ്രിസ്റ്റ് എന്താണ് നിർമ്മിച്ചിട്ടുള്ളത്? അതെന്താണ് മനുഷ്യരാശിക്ക് മേൽ ചെയ്യാൻ പോവുന്നത് തുടങ്ങിയവയാണ് പിന്നീട് വരുന്ന കാര്യങ്ങൾ.
കഥാപാത്രങ്ങൾ
തിരുത്തുകറോബർട്ട് ലാങ്ഡൺ-ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ സിമ്പോളജി വിഭാഗം പ്രൊഫസർ.
സിയന്ന ബ്രൂക്ക്സ്-സ്രോബിസ്റ്റിന്റെ മുൻ കാമുകിയും ഒരു ഡോക്ടറായ സിയന്ന കൺസോർഷ്യത്തിനുവേണ്ടി പ്രവർത്തിക്കുന്നു.ഒപ്പം തന്നെ സിയന്ന ലാങ്ങ്ഡണെ സ്രോബിസ്റ്റിന്റെ വൈറസിനെ കണ്ടെത്താൻ സഹായിക്കുകയും ചെയ്യുന്നു.എന്നാൽ നോവൽ മധ്യത്തിൽ സിയന്നയുടെ ചതി ലാങ്ങ്ഡൺ മനുസ്സിലാക്കുന്നു.നോവലവസാനം സിയന്നയെ വിശ്വസിക്കാൻ ലാങ്ങ്ഡൺ സിൻസ്ക്കിയോട് ആവശ്യപ്പെടുന്നുണ്ട്.സ്രോബിസ്റ്റിന്റെ അവസാനകത്ത് സിയന്നയ്ക്കായിരുന്നു.ആ കത്തിൽ സ്രോബിസ്റ്റ് വികസിപ്പിച്ച പുതിയ വൈറസിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.ആ കത്ത് വായിച്ച സിയന്ന ആ വൈറസ് തെറ്റായ കൈകളിൽ എത്താതിരിക്കാൻ ശ്രമിക്കുന്നു.ലോകാരോഗ്യസംഘടന മറ്റു സർക്കാർ ഏജൻസികളുമായി ചേർന്ന് സ്രോബിസ്റ്റിന്റെ വൈറസ് ആയുധമാക്കാൻ ശ്രമിക്കുമോയെന്ന ആശങ്ക സിയന്നയ്ക്കുണ്ട്.അതുകൊണ്ടുതന്നെ സിയന്ന മറ്റാരും ഗ്രാൻഡ് സീറോയിൽ പ്രവേശിക്കുവാൻ അവൾ ശ്രമിച്ചു.എന്നാൽ സ്രോബിസ്റ്റ് വൈറസിനെ ഒരാഴ്ച മുൻപുതന്നെ പുറത്തുവിട്ടിരുന്നു എന്ന് അവൾ അവസാനം മനുസ്സിലാക്കുന്നു.
ബെർട്രൻഡ് സോബ്രിസ്റ്റ്-ട്രാൻസ് ഹ്യൂമനിസത്തിൽ വിശ്വസിക്കുന്ന മഹാബുദ്ധിമാനും അതേസമയം മനോരോഗിയുമായ സോബ്രിസ്റ്റ് ഡാന്റെ അലിഘിയേരിയുടെ ഡിവൈൻ കോമഡിയുടെ ആരാധകനുമാണ്.ബയോടെററിസ്റ്റ് എന്നു മുദ്ര കുത്തപ്പെട്ട സോബ്രിസ്റ്റ് ജനസംഖ്യാ വർദ്ധനവ് എന്ന ഉറപ്പായ ദുരന്തത്തെ വളരെ ഗൌരവമായി കാണുന്നയാളാണ്.അതിനു തടയിടുന്നതിനായി സോബ്രിസ്റ്റ് വന്ധ്യത സൃഷ്ടിക്കുന്ന വൈറസിനെ നിർമ്മിക്കുന്നു.എന്നാൽ സിൻസ്ക്കി വൈറസിനെ കണ്ടെത്താനായി സോബ്രിസ്റ്റിനെ പിടിക്കുവാൻ ശ്രമിച്ചപ്പോൾ സോബ്രിസ്റ്റ് ആത്മഹത്യ ചെയ്യുന്നൂ.
എലിസബത്ത് സിൻസ്ക്കി- ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ.സിൻസ്ക്കിയാണ് ലാങ്ഡണോട് സോബ്രിസ്റ്റിന്റെ വൈറസിനെ കണ്ടെത്താൻ ആവശ്യപ്പെട്ടത്.
പ്രവോസ്റ്റ്-കൺസോർഷ്യത്തിന്റെ തലവൻ.സ്രോബിസ്റ്റിന്റെ അഭിലാഷം നിറവേറ്റാനാണ് പ്രവോസ്റ്റ് ശ്രമിക്കൂന്നത്.അതിനായി സ്രോബിസ്റ്റ് നിർമിച്ച വൈറസിനെ ലാങ്ഡണൂം സിൻസ്ക്കിക്കൂം കിട്ടാതിരിക്കൂവാനൂം സ്രോബിസ്റ്റ് മരണത്തിന് ഒരാഴ്ച മൂൻപൂ നിർമിച്ച ഒരൂ വീഡിയോ ലോകമാധ്യമങ്ങളിൽ സംപ്രേഷണം ചെയ്യാനൂം പ്രവോസ്റ്റ് ശ്രമിക്കൂന്നൂ.എന്നാൽ സ്രോബിസ്റ്റിന്റെ ലക്ഷ്യം മനൂസ്സിലാക്കിയ പ്രവോസ്റ്റ് ലോകാരോഗ്യ സംഘടനയെ സഹായിക്കൂന്നൂ.എന്നാൽ നോവലന്ത്യത്തിൽ പ്രവോസ്റ്റ്അറസ്റ്റ് ചെയപ്പെടുന്നൂ.
വയേന്ത-ലാങ്ഡണേ പിന്തുടരൂക എന്ന ദൗത്യം ഏറ്റെടൂക്കൂന്ന കൺസോർഷ്യത്തിന്റെ ഒരൂ ഏജന്റാണ് വയേന്ത.അധികം വൈകാതെ വയേന്തയെ കൺസോർഷ്യത്തിൽ നിന്ന് പുറത്താക്കുന്നു.വെച്ചിയോ പാലസിലെ ലാങ്ഡണോടും സിയന്നയോടുമുളള ഒരു ഏറ്റുമുട്ടലിൽ വയേന്ത മരിക്കൂന്നൂ.
ക്രിസ്റ്റഫർ ബ്രൂഡർ-'യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആന്റ കൺട്രോൾ'എന്ന സംഘടനയുടെ ഭാഗമായ സർവയലൻസ് ആന്റ റെസ്പോൺസ് സപ്പോർട്ട് (എസ്.ആർ.എസ്)ടീമിന്റെ തലവൻ.ബ്രൂഡറാണ് സിൻസ്ക്കിക്കു വേണ്ടി ലാങ്ങഡണെ കണ്ടെത്തുന്നത്.
മാർത്ത അൽവാരസ്-ഡാന്റെയുടെ മരണമുഖംമൂടി സന്ദർശിക്കുമ്പോൾ ലാങ്ഡണെ സഹായിക്കുന്ന,ഫ്ലോറസിലെ വെച്ചിയോ പാലസിലെ ഉദ്യോഗസ്ഥ.
ഇഗ്നാഷിയോ ബുസോണി/ഇൽ ഡുവാമിനോ-ഫ്ലോറസിലെ ഇൽ ഡുവാമോ ചർച്ചിന്റെ ഡയറക്ടറായ ഇഗ്നാഷിയോ ബുസോണിയാണ് ലാങ്ങഡണെ ഡാന്റെയുടെ മരണമുഖംമൂടി പരിശോധിക്കാൻ സഹായിക്കുന്നത്.അതിനുശേഷം ബുസോണി ഹ്രദയസ്തംഭനം മൂലം മരിക്കുന്നു.
ജോനാഥൻ ഫെരിസ്-ലോകാരോഗ്യ സംഘടനയുടെ ഉദ്യോഗസ്ഥനായും നോവലാരംഭത്തിൽ മാർക്കോണി എന്ന ഡോക്ടറായും അഭിനയിക്കുന്ന കൺസോർഷ്യത്തിലെ ഒരംഗമാണ് ജോനാഥൻ ഫെരിസ്.
ഇറ്റോറ വിയോ-വെനീസിലെ ഒരു പ്രശസ്ത മ്യൂസിയമായ സെന്റ് മാർക്ക് ബസലിക്കയുടെ ക്യുറെറ്റർ.
മിർസാത്ത്-ഇസ്താംബുളിലെ ഹാഗിയ സോഫിയയിലെ ഒരു ടൂർ ഗൈഡ്.
ഏണസ്റ്റോ റൂസോ-ഫുഡ്ബോൾ ആരാധകനായ വെച്ചിയോ പാലസിലെ സെക്ക്യൂരിറ്റി ഗാർഡ്
പുസ്തകത്തിൽ നിന്ന്
തിരുത്തുകനരകത്തിലെ ഏറ്റവും തമസ്സാർന്ന സ്ഥലങ്ങൾ, ധാർമ്മിക പ്രതിസന്ധികളിൽ നിഷ്പക്ഷത പാലിക്കുന്നവർക്കായി മാറ്റിവയ്ക്കപ്പെട്ടിരിക്കുന്നു.
മരണത്തിന്റെ കണ്ണിലൂടെ മാത്രമേ, സത്യത്തെ കാണുവാൻ കഴിയുകയുള്ളു.
മനുഷ്യരാശിയെ മരണത്തിന്റെ വക്കിലെത്തിച്ച ജീവത്പ്രഭാവത്തിന്റെ അതേ ഗണിതം തന്നെയാണ് ഇപ്പോൾ അവന്റെ വിമോചനത്തിന് വഴിയായിരിക്കുന്നത്. ജീവിക്കുന്ന ഒരു ജീവിയുടെ സൗന്ദര്യം എന്നത് - അത് നന്മയോ തിന്മയോ ആയിക്കൊള്ളട്ടെ - അത് ദൈവത്തിന്റെ ഏകാഗ്രമായ ദർശനത്തെ പിന്തുടരും എന്നുള്ളതാണ്.
വിമർശനം
തിരുത്തുകഏറെ നിരൂപകശ്രദ്ധ നേടിയ ഈ നോവൽ നിശിതമായി വിമർശിക്കപ്പെട്ടിട്ടുമുണ്ട്. ബിട്ടണിലെ ഗാർഡിയൻ പത്രത്തിന്റെ നിരൂപകൻ പീറ്റർ കോൺറാഡ് തന്റെ വിമർശനം തുടങ്ങുന്നത് ഇങ്ങനെയാണ്: "ഡാൺ ബ്രൗൺ മോശം എഴുത്തുകാരനാണെന്നു മാത്രമേ ഞാൻ ഇതുവരെ കരുതിയിരുന്നുള്ളു; എന്നാൽ അദ്ദേഹം ഇടക്കിടെ എഴുതുന്ന യുഗാന്തനോവലുകളിൽ അവസാനത്തേതു വായിച്ചുകഴിഞ്ഞപ്പോൾ, അദ്ദേഹത്തിനു ഭ്രാന്തുണ്ടോ എന്നും എനിക്കു സംശയമായിരിക്കുന്നു."
നോവലിന്റെ ലൊക്കേഷൻസിൽ ഒന്ന് ഫിലിപ്പീൻസിലെ മനിലയാണ്. നോവലിലെ കഥാപാത്രങ്ങളിലൊന്ന് ആ നഗരത്തിലെ അനുഭവങ്ങളെ വിവരിക്കുന്നത് "ഞാൻ നരകകവാടത്തിലൂടെ കടന്നു പോയി - I have run through the Gates of hell എന്നാണ്. മനിലാ നഗരാധികാരികൾ, ഇതിനെതിരെയുള്ള പ്രതിക്ഷേധം നോവലിസ്റ്റിനെ ഔദ്യോഗികമായി എഴുതി അറിയിക്കുക പോലും ചെയ്തു.
അവലംബം
തിരുത്തുക- ‘Inferno’ by Dan Brown, 2013 മേയ് 27-ലെ ബോസ്റ്റൻ ഗ്ലോബ് പത്രത്തിൽ Chuck Leddy എഴുതിയ നിരൂപണം
- ബ്രിട്ടണിലെ ഗാർഡിയൻ ദിനപത്രത്തിൽ 2013 മേയ് 19-ന് പീറ്റർ കോൺറാഡ് എഴുതിയ നിരൂപണം
- Dan Brown’s Inferno Depicts Manila as ‘Gates of Hell’ - 2013 മേയ് 23-ലെ വോൾ സ്ട്രീറ്റ് ജേർണലിൽ ക്രിസ് ലറാനോ എഴുതിയ ലേഖനം
- "Gates of hell': Dan Brown enrages Philippines", 2013 മേയ് 24-നു, The Sunday Morning Herald പത്രം പ്രസിദ്ധീകരിച്ച ലേഖനം