ഒപ്റ്റിക്സിലും ഫോട്ടോഗ്രാഫിയിലും, ഇൻഫിനിറ്റി ഫോക്കസ് എന്നത് ഒരു ലെൻസോ മറ്റ് ഒപ്റ്റിക്കൽ സിസ്റ്റമോ അനന്തതയിൽ ഉള്ള ഒരു വസ്തുവിന്റെ ചിത്രം സൃഷ്ടിക്കുന്ന അവസ്ഥയാണ്. ഇത് സമാന്തര കിരണങ്ങളുടെ ഫോക്കസ് പോയിന്റുമായി യോജിക്കുന്നു. ലെൻസിന്റെ ഫോക്കൽ പോയൻ്റിലാണ് ചിത്രം രൂപപ്പെടുന്നത്.

റിഫ്രാക്റ്റർ ടെലിസ്‌കോപ്പ് പോലുള്ള രണ്ട് ലെൻസ് സിസ്റ്റത്തിൽ അനന്തതയിലുള്ള വസ്തു ഒബ്ജക്ടീവ് ലെൻസിന്റെ ഫോക്കൽ പോയൻ്റിൽ ഒരു ഇമേജ് ഉണ്ടാക്കുന്നു, ഇത് പിന്നീട് ഐപീസ് വലുതാക്കുന്നു. ഒബ്ജക്ടീവ് ലെൻസിന്റെ ഫോക്കൽ ലെങ്തിന് തുല്യമാണ് മാഗ്‌നിഫിക്കേഷൻ.[1][2]

പ്രായോഗികമായി, എല്ലാ ഫോട്ടോഗ്രാഫിക് ലെൻസുകളും രൂപകൽപ്പന പ്രകാരം അനന്തയിൽ ഫോക്കസ് നേടാൻ പ്രാപ്തമല്ല. ഉദാഹരണത്തിന്, ക്ലോസ്-അപ്പ് ഫോക്കസിംഗിനായി ഒരു അഡാപ്റ്റർ ഉപയോഗിക്കുന്ന ലെൻസിന്, അനന്തതയിലേക്ക് ഫോക്കസ് ചെയ്യാൻ കഴിഞ്ഞേക്കില്ല. അനന്തയിൽ ഫോക്കസ് നേടുന്നതിൽ മനുഷ്യന്റെ കണ്ണിലെ പരാജയം ഹ്രസ്വദൃഷ്ടി ആയി കണക്കാക്കപ്പെടുന്നു..

എല്ലാ ഒപ്റ്റിക്കൽ ഉപകരണങ്ങളും നിർമ്മാണ സമയത്ത് ഉണ്ടാകുന്ന മാനുഫാക്ചറിങ്ങ് ടോളറൻസിന് വിധേയമാണ്; മികച്ച നിർമ്മാണത്തിൽ പോലും, ഒപ്റ്റിക്കൽ ട്രെയിനുകൾക്ക് താപ വികാസം സംഭവിക്കുന്നു. ഫോക്കസ് മെക്കാനിസങ്ങൾ ഭാഗിക വ്യതിയാനങ്ങൾ ഉൾക്കൊള്ളുന്നവയാണ്; ഇഷ്‌ടാനുസൃതമായി നിർമ്മിച്ച സിസ്റ്റങ്ങൾക്ക് പോലും ക്രമീകരണത്തിനുള്ള ചില മാർഗങ്ങളുണ്ടാകാം. ഉദാഹരണത്തിന്, അനന്തതയിലേക്ക് സജ്ജമാക്കിയിരിക്കുന്ന മാർസ് ഓർബിറ്റർ ക്യാമറ പോലുള്ള ദൂരദർശിനികൾക്ക് താപ നിയന്ത്രണങ്ങളുണ്ട്.

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇൻഫിനിറ്റി_ഫോക്കസ്&oldid=3526268" എന്ന താളിൽനിന്ന് ശേഖരിച്ചത്