ദത്താത്രേയ ക്ഷേത്രം (ഇൻഡോർ)

(ഇൻഡോറിലെ ദത്താത്രേയ ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മദ്ധ്യപ്രദേശിലെ ഇൻഡോറിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ദത്താത്രേയ ക്ഷേത്രം. ദത്താത്രേയ ക്ഷേത്രത്തിന് 700 വർഷത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. ഹോൾക്കർ രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന വംശസ്ഥാപകനായ സുബേദാർ മൽ‌ഹാരോ ഹോൾക്കർ എത്തുമ്മുമ്പേ[എന്ന്?] ഈ ക്ഷേത്രമുണ്ടായിരുന്നു എന്നാണ് രേഖകളിൽ കാണുന്നത്.[അവലംബം ആവശ്യമാണ്] എല്ലാ പന്ത്രണ്ട് വർഷത്തിലൊരിക്കലും നടത്തുന്ന മഹാകാലേശ്വരന്റെ ആസ്ഥാനമായ അവന്തികയിലെ (ഇന്നത്തെ ഉജ്ജയിൻ) സിംഹസ്തമേളയിൽ പങ്കെടുക്കാനായി പോയിരുന്ന സന്ന്യാസിമാരുടെ താവളമായിരുന്നു ഈ ക്ഷേത്രമെന്ന് ചരിത്രരേഖകളിൽ കാണുന്നു.[൧]

പ്രതിഷ്ഠയും ആരാധനയും തിരുത്തുക

ദത്താത്രേയ വിഗ്രഹത്തിനൊപ്പം ഒരു പശുവിന്റെയും നാല് ശ്വാനൻ‌മാരുടെയും പ്രതിമകൾ ഇവിടെ കാണാൻ സാധിക്കും. പുരാണമനുസരിച്ച്, ദത്താത്രേയൻ ഭൂമിയുടെയും വേദങ്ങളുടെയും സംരക്ഷണത്തിനായാണ് ഭൂമിയിൽ അവതരിച്ചത്. പശു ഭൂമിയെയും ശ്വാനൻ‌മാർ നാല് വേദങ്ങളെയും പ്രതിനിധീകരിക്കുന്നു എന്നാണ് വിശ്വാസം.

ത്രിമൂർത്തികളായ ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്മാരുടെ ശക്തി ദത്താത്രേയനിലുണ്ടെന്നാണ് വിശ്വാസം. ദത്താത്രേയനെ ഈശ്വരനായും മാർഗ്ഗദർശിയായും ആരാധിക്കപ്പെടുന്നു. അതിനാൽ, ശ്രീ ഗുരുദേവദത്ത എന്ന പേരിലും ദത്താത്രേയൻ അറിയപ്പെടുന്നു. മാഘമാസത്തിലെ പൂർണിമയാണ് ദത്താത്രേയജയന്തിയായി ആഘോഷിക്കുന്നത്. ദത്താത്രേയനെ ആരാധിക്കുമ്പോൾ ‘ഗുരുചരിതം’ ഉരുവിടുന്നതിന് പ്രത്യേക പ്രാധാന്യം കൽപ്പിക്കുന്നു. മൊത്തം 52 അധ്യായങ്ങളും 7491 വരികളുമാണ് ഈ ഗ്രന്ഥത്തിലുള്ളത്.

എത്തിച്ചേരാൻ തിരുത്തുക

വിമാനമാർഗ്ഗം സഞ്ചരിക്കുന്നവർക്ക് ഇൻഡോറിലെ അഹല്യ വിമാനത്താവളമാണ് അടുത്തുള്ളത്. റയിൽ‌മാർഗ്ഗം ഇൻഡോർ റയിൽ‌വെ സ്റ്റേഷനിൽ എത്തിച്ചേരാം. ആഗ്രാ-മുബൈ ഹൈവേയുടെ അരികിലായതിനാൽ റോഡുമാർഗ്ഗവും എളുപ്പത്തിൽ എത്തിച്ചേരാം.

കുറിപ്പുകൾ തിരുത്തുക