ഇൻക്ടുമി
ഇന്റർനെറ്റിൽ തിരയുവാനുള്ള ഒരു ഉപാധിയാണ് ഇങ്ക്ടോമി കോർപ്പറേഷൻ. കാലിഫോർണിയയിലാണ് ഈ കമ്പനി സ്ഥാപിതമായത്. നിലവിൽ യാഹൂ!വിന്റെ കീഴിലാണ് ഈ കമ്പനി.
പേരിന് പിന്നിൽതിരുത്തുക
ഇങ്ക്ടോമി വെബ്സൈറ്റ് പറയുന്നത് പ്രകാരം ഈ കമ്പനിയുടെ പേര് ഐതിഹ്യങ്ങളിലെ ബുദ്ധിമാനായ ഒരു ചിലന്തിയിൽ നിന്നാണ് എടുത്തിട്ടുള്ളത്. ശക്തരായ എതിരാളികളെ ബുദ്ധികൊണ്ട് തോല്പിക്കാൻ ഈ ചിലന്തിക്ക് കഴിഞ്ഞിരുന്നു. [1]
ചരിത്രംതിരുത്തുക
1996-ൽ ബെർക്കെലയിലെ കാലിഫോർണിയ സർവകലാശാലയിലെ പ്രഫസറായിരുന്ന എറിക് ബ്രൂവറും ബിരുദവിദ്യാർഥിയായിരുന്ന പോൾ ഗൊതിയറും ആണ് ഈ കമ്പനി സ്ഥാപിച്ചത്. ഹോട്ട്ബോട്ട് സെർച്ച് എഞ്ചിനിലാണു ഇങ്ക്ടോമിയുടെ സോഫ്റ്റ്‌വയർ ഉപയോഗിച്ചത്. ഈ സെർച്ച് എഞ്ചിൻ ആൾട്ടാവിസ്തയെ പിന്തള്ളി വെബ് ക്രോളർ ആധാരമാക്കിയുള്ള മുന്നിട്ട് നില്കുന്ന സെർച്ച് എഞ്ചിൻ ആയി. പക്ഷേ പിന്നീട് ഗൂഗിൾ ഈ സ്ഥാനം കൈയ്യടക്കി.[2] 1996ൽ ടോം ലാമാർ രൂപകല്പന ചെയ്തതാണ് കമ്പനിയുടെ ഔദ്യോഗിക ചിഹ്നം
ഇതും കാണുകതിരുത്തുക
അവലംബംതിരുത്തുക
- ↑ Inktomi website, April 28, 1999.
- ↑ SIMS 141: Search Engines: Technology, Society, and Business. Course Syllabus, Fall 2005.