സൂഫി ചിന്തകനും ഇസ്ലാമിക മതപണ്ഡിതനും കർമ്മശാസ്ത്രജ്ഞനും ദാർശനികനും ജ്യോതിശാസ്ത്രജ്ഞനും മനഃശാസ്ത്രജ്ഞനുമായിരുന്നു ഇമാം ഗസ്സാലിയുടെ[1] ഏറ്റവും പ്രശ്സ്തമായ കൃതിയാണ് ഇഹ്യാ ഉലൂമുദ്ദീൻ എന്ന അറബി ഗ്രന്ഥം.Revival of religious Sciences എന്നാണ് ഇംഗ്ലീഷ് ഭാഷ്യം. ഖുറാൻ കഴിഞ്ഞാൽ ഏറ്റവും അധികം വായിക്കപ്പെട്ടിട്ടുള്ള ഇസ്ലാമിക ഗ്രനഥം എന്ന് ഇത് ചിലപ്പോൾ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.

ഘടന തിരുത്തുക

പത്ത് അധ്യായങ്ങൾ[1] വീതമടങ്ങുന്ന 4 ഭാഗങ്ങളായിട്ടാണ് ഈ ഗ്രന്ഥം[1].

ഒന്നാം ഭാഗം:ജ്ഞാനത്തെക്കുറിച്ചും , ഇസ്ലാമിലെ അനുഷ്ഠാനങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നു. നമസ്ക്കാരം നോമ്പ്, ഹജ്ജ്, സക്കാത്ത് എന്നിവയുടെ പൊരുളും അർഥവുമല്ലാം ചർച്ച ചെയ്യുന്നു.

രണ്ടാം ഭാഗം: ജനങ്ങളും സാമൂഹ്യജീവിതവുമാണ് ഇതിലെ പ്രതിപാദ്യം.ഭക്ഷണശീലങ്ങൾ, വിവാഹം, ഉപജീവനം/തൊഴിൽ , ചങ്ങാത്തം/സൗഹൃദ്യം എന്നിവയെല്ലാം രണ്ടാം ഭാഗം ചർച്ചചെയ്യുന്നു.

മൂന്നും നാലും ഭാഗങ്ങൾ ചർച്ചചെയ്യുന്നത്  ആദ്ധ്യാത്മികതാണ്; അന്തർജ്ഞാനം, ആത്മാവ്, തിനമയിൽ നിന്നുമുള്ള മോചനം, നന്മയിലേക്കുള്ള പ്രയാണം എന്നിവയൊക്കെ ഈ ഭാഗം വിശദീകരിക്കുന്നു.

അവലംബം തിരുത്തുക

  1. 1.0 1.1 1.2 Mohd Hassan. Socio economic thoughts of Al Ghazali (PDF). p. 45. Retrieved 5 നവംബർ 2019.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഇഹ്‌യാ_ഉലൂമുദ്ദീൻ&oldid=3658746" എന്ന താളിൽനിന്ന് ശേഖരിച്ചത്