ഇസ്സുദ്ദീൻ അൽ ഖസ്സാം
ശൈഖ് ഇസ്സുദ്ദീൻ അൽ ഖസ്സാം (1881[1]– 1935) സിറിയയിൽ ജീവിച്ചിരുന്ന ഇസ്ലാമിക പണ്ഡിതനും, സൂഫി ഗറില്ലാ പോരാളിയുമാണ്[2][3]. ഓട്ടോമൻ ഭരണത്തിന് പിന്തുണയേകി ബ്രിട്ടീഷ്, ഫ്രഞ്ച്, സയണിസ്റ് സൈന്യങ്ങൾക്കെതിരെ വിവിധ ഘട്ടങ്ങളിൽ ഒളിയുദ്ധം സംഘടിപ്പിച്ചതിൽ പ്രധാനിയാണിദ്ദേഹം. പൂർണ്ണ നാമം: ഇസ്സുദ്ദീൻ അബ്ദുൽ ഖാദിർ ഇബ്ൻ മുസ്തഫ ഇബ്ൻ യൂസഫ് ഇബ്ൻ മുഹമ്മദ് അൽ ഖസ്സാം (Arabic: عز الدين بن عبد القادر بن مصطفى بن يوسف بن محمد القسام )
ശൈഖ്: ഇസ്സുദ്ദീൻ അൽ ഖസ്സാം | |
---|---|
ജനനം | 19 ഡിസംബർ 1882 ജബല, ബൈറൂത് പ്രവിശ്യ, ഓട്ടമൻ സുൽത്താനേറ്റ് |
മരണം | 20 നവംബർ 1935 നസ്ലത്ത് സൈദ്, ബ്രിട്ടീഷ് പാലസ്തീൻ | (പ്രായം 52)
തൊഴിൽ | ഗറില്ലാ നേതാവ്, സൂഫി യോഗി, മത പണ്ഡിതൻ,ഇമാം |
സംഘടന(കൾ) | لكف الاسود (ഖാദിരിയ്യപോരാട്ട സംഘം) |
ജീവചരിത്രം
തിരുത്തുകസിറിയയിലെ ജബലയിൽ ഓട്ടോമൻ മത കോടതി ഉദ്യോഗസ്ഥനും ഖാദിരിയ്യ സൂഫി സന്യാസിയുമായിരുന്ന അബ്ദുൽ ഖാദിറിൻറെ മകനായി അൽഖസ്സാം ജനിച്ചു. ഖാദിരിയ്യ സന്യാസികളിലെ പ്രധാനിയായിരുന്ന പിതാമഹൻ ഇറാഖിൽ നിന്നും ജബലയിൽ വാസമുറപ്പിച്ചതായിരുന്നു. പ്രാഥമിക പഠനം പിതാവിൽ നിന്നും പൂർത്തിയാക്കിയ അൽ ഖസ്സാം ഖാദിരിയ്യ സൂഫി തരീകയിലുള്ള പ്രവേശനവും പിതാവിലൂടെ തന്നെ കരസ്ഥമാക്കി. ഹനഫി വിചാരധാരയിൽ അവഗാഹം നേടാനായി ജെബലയിലെ പ്രസിദ്ധപണ്ഡിതൻ ശൈഖ് സലിം തയാറയ്ക്ക് കീഴിൽ പഠനം, ബിരുദ പഠനം ഈജിപ്തിലെ അൽ അസ്ഹറിൽ. എത്രത്തോളം വാസ്തവമുണ്ടെന്ന് അറിയില്ലെങ്കിലും പിൽകാലത്ത് സലഫി വിചാരധാരയിൽ പ്രമുഖരായ റാഷിദ് രിളയെയും, അബ്ദുവിനെയും അസ്ഹറിൽ വെച്ച് അൽഖസ്സാം പരിചയപ്പെട്ടിരിക്കുവാനുള്ള സാധ്യതയുണ്ടാകാമെന്നും[4], ഇവരുടെ രാഷ്ട്രീയ വീക്ഷണങ്ങൾ അയാളെ സ്വാധീനിച്ചിരിക്കുവാനിടയുണ്ട് എന്നുമുള്ള നിരൂപണങ്ങൾ ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
അൽ അസ്ഹറിലെ പഠന ശേഷം തസവുഫിൽ പ്രാവീണ്യം നേടാനായി നിരവധി ഖാദിരിയ്യ സൂഫി സന്യാസികളുടെ കീഴിൽ ആത്മീയ പരിശീലനം നേടിയതിനു ശേഷം ഇദ്ദേഹം ജബലയിലെ ഖാദിരിയ്യ മഠ അധ്യാപനാലയത്തിൽ ഗുരുവായി സേവനമനുഷ്ടിച്ചു. കൂടെ പള്ളിയിലെ ഇമാം ജോലിയും നിർവ്വഹിച്ചു[5]. മുരീദുമാർ അടക്കമുള്ള ശിഷ്യർക്കും നാട്ടുകാർക്കും ആത്മീയ പഠനത്തോടൊപ്പം ആയുധാഭ്യാസ പഠനവും നൽകി. ഒട്ടോമൻ വിരുദ്ധരായ നജ്ദ് മൗലികവാദികൾക്കും, അറബ് ദേശീയവാദികൾക്കുമെതിരെ ജനങ്ങളെ നിരന്തരം ബോധവത്കരിച്ചു. നമസ്കാരം നോമ്പ് എന്നിവ പോലെ രാഷ്ട്രീയ പ്രവർത്തനവും മതത്തിൻറെ ഭാഗമാണെന്ന് 'ശൈഖ്ഖസ്സാം' കരുതിയിരുന്നു.
പരിശീലനം നൽകപ്പെട്ട ശിഷ്യരെയും അനുയായികളെയും നൽകി ലിബിയയിൽ ഇറ്റാലിയൻ അധിനിവേശത്തിനെതിരെ സനൂസി സൂഫികളെ സഹായിച്ച ഇദ്ദേഹം സിറിയയിൽ ഫ്രഞ്ച് സൈനികർക്കെതിരെ നേരിട്ട് യുദ്ധം നയിച്ചു. ഓട്ടോമൻ സഹായത്തിലായിരുന്നു ഗറില്ലകളെ 'അൽഖസ്സാം' സജ്ജമാക്കിയിരുന്നത്. സൈനിക പരിശീലനവും, ആയുധങ്ങളും സാമ്പത്തിക സഹായവുമൊക്കെ ഓട്ടോമൻ ഭരണകൂടത്തിൽ നിന്നും നിർലോഭം ലഭിച്ചിരുന്നു. സൂഫി ആചാരങ്ങൾ കണിശമായി പാലിക്കുന്നവരായിരുന്നു ഖസ്സാമിന്റെ സൈന്യം. പോരാട്ട സംഘത്തിലെ അംഗങ്ങൾ മുഴുവനും ഖാദിരിയ്യ തരീകയിൽ ആത്മീയ ശിക്ഷണം നേടിയവരായിരുന്നു, യുദ്ധത്തിന് മുൻപ് ഖാദിരിയ്യ സ്തുതി ഗീതങ്ങളായ റാത്തീബ്, മൗലൂദ് ഗാനങ്ങൾ ആലപിക്കുക ഇവരുടെ പതിവായിരുന്നു.
അവസാന കാലത്ത് പാലസ്തീൻ ആയിരുന്നു ശൈഖ് ഖസ്സാമിൻറെ പോരാട്ടവീഥി, അതിർത്തിയായ ഹൈഫയിലെ മീലാദുന്നബി ആഘോഷങ്ങളുടെ നേതൃത്വത്തിലേക്കുയർന്ന ഖസ്സാം ഒരു കൂട്ടം അനുയായികളെ അവിടെയും വളർത്തിയെടുത്തു. തിരഞ്ഞെടുക്കപ്പെട്ടവർക്ക് ആദ്യം ഖുറാൻ, ഹദീസ്, കർമ്മശാസ്ത്ര പഠനം, ആയുധഭ്യാസം, പിന്നീട് ഖാദിരിയ്യ ആത്മീയ ശിക്ഷണം ഇതായിരുന്നു രീതി. ഓരോ സംഘത്തെയും ഓരോ ശൈഖിന് കീഴിലാക്കി. ഒരോ സംഘങ്ങൾക്കും പരസ്പരം അറിയാത്ത രീതിയിൽ ആയിരുന്നു തിരഞ്ഞെടുപ്പും വിന്യാസവും. പാലസ്തീനിൽ സിയോണിസ്റ്റുകളെ കുടിയിരുത്തി പ്രതേക രാഷ്ട്രം നിർമ്മിക്കാനുള്ള ബ്രിട്ടീഷ് പദ്ധതിക്കെതിരെ ഇത്തരം സംഘങ്ങളെ ഉപയോഗപ്പെടുത്തി ബ്രിട്ടീഷ്- സിയോണിസ്റ് കേന്ദ്രങ്ങൾക്കെതിരെ നിരന്തരമായ ആക്രമണങ്ങൾ സംഘടിപ്പിച്ചു. തങ്ങൾക്ക് നേരെ കടുത്ത ഭീഷണി ഉയർത്തിയ ശൈഖ് ഖസ്സാമിനെ ദിവസങ്ങൾ നീണ്ട പ്രതേക സൈനിക വേട്ടയാടലുകൾക്കൊടുവിൽ 1935 നവംബറിൽ ബ്രിട്ടീഷ് ചാര വിഭാഗം കൊലപ്പെടുത്തി.
അവലംബം
തിരുത്തുക
ഗ്രന്ഥസൂചി
തിരുത്തുക- Abū ʻAmr, Z. (1994). Islamic Fundamentalism in the West Bank and Gaza: Muslim Brotherhood and Islamic Jihad. Indiana University Press. p. 98.
- Benvenisti, M. (2000). Sacred Landscape: The Buried History of the Holy Land Since 1948. University of California Press. p. 297. ISBN 9780520211544.
Balad Sheikh.
- Fleischmann, Ellen (2003). The Nation and Its New Women: The Palestinian Women's Movement, 1920–1948. University of California Press. p. 292. ISBN 0520237900.
- Bloomfield, Jonathan (2010). Palestine. AuthorHouse. p. 149. ISBN 9781452067841.
- Judis, J. (2014). Genesis: Truman, American Jews, and the Origins of the Arab/Israeli Conflict. Macmillan. ISBN 9781429949101.
- Guidère, M. (2012). Historical Dictionary of Islamic Fundamentalism. Scarecrow Press. ISBN 9780810879652.
- Johnson, Nels (2013). Islam and the Politics of Meaning in Palestinian Nationalism. Routledge. p. 43. ISBN 9781134608584.
- Kayyali, Abdul-Wahhab Said (1978). Palestine: A Modern History. Croom Helm. p. 180. ISBN 0856646350.
- Kimmerling, B.; Migdal, J. S. (2003). The Palestinian People: A History. Harvard University Press.
- Krämer, G. (2011). A History of Palestine: From the Ottoman Conquest to the Founding of the State of Israel. Prineton University Press. ISBN 978-0691150079.
- Lachman, Shai (1982). "Arab Rebellion and Terrorism in Palestine 1929–1939". In Kedourie, Elie; Haim, Sylvie G. (eds.). Zionism and Arabism in Palestine and Israel. Frank Cass. ISBN 978-0-714-63169-1.
- Laurens, H. (2002). La Question de Palestine. Vol. 2. Paris: Fayard.
- Lozowick, Y. (2004). Right to Exist: A Moral Defense of Israel's Wars. Random House. p. 78. ISBN 9781400032433.
- Mattar, P. (1992). The Mufti of Jerusalem: Al-Hajj Amin Al-Husayni and the Palestinian National Movement. Columbia University Press. ISBN 9780231064637.
- Matthews, Weldon C. (2006). Confronting an Empire, Constructing a Nation: Arab Nationalists and Popular Politics in Mandate Palestine. I B Tauris. ISBN 978-1-84511-173-1.
- Milton-Edwards, Beverley (1999). Islamic Politics in Palestine. I.B. Tauris.
- Moubayed, S. (2006). Steel and Silk: Men and Women Who Shaped Syria 1900–2000. Cune Press. ISBN 9781885942418.
- Nafi, B. (1997). "Shaykh Izz al-Din al-Qassam: A Reformist and a Rebel Leader" (PDF). Journal of Islamic Studies. 8 (2): 185–215. doi:10.1093/jis/8.2.185.
- Sanagan, Mark (2013). "Teacher, Preacher, soldier, Martyr: Rethinking 'Izz al-Din al-Qassam". Die Welt des Islams. 53 (3–4): 315–352. doi:10.1163/15685152-5334p0002.[പ്രവർത്തിക്കാത്ത കണ്ണി]
- Schleifer, A. (1993). "Palestinian Peasantry in the Great Revolt". In Edmund Burke (ed.). Struggle and Survival in the Modern Middle East. University of California Press. ISBN 0-520-07988-4.
- Segev, T. (1999). One Palestine, Complete. Metropolitan Books. ISBN 0-8050-4848-0.