ഇസ്രായേലിന്റെ ദേശീയപതാക

ഇസ്രായേൽ പതാക (എബ്രായ: דגל g ഡെഗൽ യിസ്രേൽ; അറബിക്: علم إسرائيل ʿ ആലം ഇസ്രായേൽ) 1948 ഒക്ടോബർ 28 ന് ഇസ്രായേൽ രാ

വെളുത്ത പശ്ചാത്തലത്തിൽ തിരശ്ചീനമായ രണ്ട് നീല വരകൾക്കിടയിൽ, 6 കോണുകൾ ഉള്ള ഒരു നീല നക്ഷത്രം ആലേഖനം ചെയ്തിരിക്കുന്ന പതാകയാണ് ഇസ്രായേൽ പതാക ( ഹീബ്രു: דגל ישראלDegel Yisra'el ; അറബി: علم إسرائيل ʿAlam Israʼīl ) ഇസ്രായേൽ രാഷ്ട്രം സ്ഥാപിച്ച് അഞ്ച് മാസത്തിന് ശേഷം, 1948 ഒക്ടോബർ 28 ന് ഈ പതാകയെ ഔദ്യോഗികമായി ദേശീയ പതാകയായി അംഗീകരിച്ചു. ഇസ്രായേൽ പതാക നിയമ പ്രകാരം ഈ കൊടിയുടെ ഔദ്യോഗിക അളവ് 160 × 220സെ.മീ ആണ്. ആയതിനാൽ 8:11 ആണ് പതാകയുടെ ഔഗ്യോഗിക അനുപാതം. എങ്കിലും വിവിധ അനുപാതത്തിൽ പതാകയുടെ വകഭേദങ്ങൾ കാണാൻ സാധിക്കും. 2: 3 അനുപാതത്തിലുള്ള പതാക സാധാരണമായി കണ്ടുവരുന്നു.

Israel
പേര്സിയോൺ പതാക
ഉപയോഗംNational flag
അനുപാതം8:11
സ്വീകരിച്ചത്1897; 127 വർഷങ്ങൾ മുമ്പ് (1897) (സയണിസ്റ്റ് പ്രസ്ഥാനം മുതൽ)
28 ഒക്ടോബർ 1948; 76 വർഷങ്ങൾക്ക് മുമ്പ് (1948-10-28) (ഇസ്രായേൽ രാഷ്ടം)
മാതൃകവെളുത്ത പശ്ചാത്തലത്തിൽ തിരശ്ചീനമായ രണ്ട് നീല വരകളും അവയ്ക്ക് ഇടയിൽ നീലനിറത്തിലുള്ള നക്ഷത്ര (ഡേവിഡ്) ചിഹ്നവും
Variant flag of Israel
ഉപയോഗംസിവിൽ ചിഹ്നം
അനുപാതം2:3
സ്വീകരിച്ചത്1948; 76 വർഷങ്ങൾ മുമ്പ് (1948)
മാതൃകകടൽ നീല പശ്ചാത്തലത്തിൽ കൊടിമര ദിശയോട് ചേർന്ന് വെളുത്ത ദീർഘ വൃത്താകൃതിയും, അതിനുള്ളിൽ നീലനിറത്തിലുള്ള ഡേവിഡിന്റെ നക്ഷത്രവും
Variant flag of Israel
ഉപയോഗംNaval ensign
സ്വീകരിച്ചത്1948; 76 വർഷങ്ങൾ മുമ്പ് (1948)
മാതൃകNavy blue flag with a white triangle at hoist and blue Star of David in it.
Variant flag of Israel
ഉപയോഗം[[Israeli Air Force}ഇസ്രായേലി വ്യോമസേനാ]] പതാക
അനുപാതം2:3
മാതൃകLight blue flag with thin white stripes with dark blue borders near the top and bottom, displaying an air force roundel in the center.

പതാകയിലെ നീല നിറം, "കടും ആകാശ-നീല" എന്നാണ് വിശേഷിപ്പിക്കുന്നത്.[1] എങ്കിലും നീലയുടെ വിവിധ വകഭേദങ്ങളിൽ പതാകയിൽ കണ്ടുവരുന്നുണ്ട്. [2] [3]1891 ൽ സയണിസ്റ്റ് പ്രസ്ഥാനത്തിനു വേണ്ടിയാണ് ഈ പതാക രൂപകൽപ്പന ചെയ്തത്. ഇതിന്റെ രൂപകൽപ്പന താലിറ്റ്(Tallit) നെ അടിസ്ഥാനമാക്കിയാണ് ചെയ്തിരിക്കുന്നത്. വെളുത്ത പ്രതലത്തിൽ കറുപ്പ് അല്ലെങ്കിൽ നീല വരകളുള്ള യഹൂദികളുടെ ഒരു പ്രാർത്ഥന ഷാൾ ആണ് താലിറ്റ്. പതാകയുടെ മധ്യത്തിലുള്ള ചിഹ്നം ഡേവിഡിന്റെ നക്ഷത്രത്തെ പ്രതിനിധീകരിക്കുന്നു. ( Magen David , מָגֵן דָּוִד ) 1897 ൽ ആദ്യത്തെ സയണിസ്റ്റ് കോൺഗ്രസ്, മധ്യകാലഘട്ടത്തിലെ പ്രാഗിൽ നിന്നുള്ള ഈ ജൂത ചിഹ്നത്തെ അംഗീകരിച്ചു.[4]

പതാകയുടെ ഉത്ഭവം

തിരുത്തുക
 
പതാകയുടെ അളവ് ചിത്രം

പതാകയിലെ നീല നിറത്തിലുള്ള വരകൾ ഒരു താലിറ്റിനെ (പരമ്പരാഗത ജൂത പ്രാർത്ഥന ഷാൾ) യാണ് പ്രതിനിധാനം ചെയ്യുന്നത്. യഹൂദജനതയുടെയും യഹൂദമതത്തിന്റെയും വ്യാപകമായി അംഗീകരിക്കപ്പെട്ട പ്രതീകമാണ് ഡേവിഡിന്റെ നക്ഷത്രം. യഹൂദമതത്തിൽ, നീല നിറം ദൈവത്തിന്റെ മഹത്വം, വിശുദ്ധി, ഗെവൂറ (ദൈവത്തിന്റെ ഉഗ്രത/ തീവ്രത) എന്നിവയെ പ്രതീകപ്പെടുത്തുന്നു. [5] [6] വെള്ളനിറം ദൈവ കാരുണ്യത്തെയും പ്രതിനിധീകരിക്കുന്നു [7]

തെഖെലേറ്റ് എന്നറിയപ്പെടുന്ന ഒരു തരം നീല നിറത്തിലുള്ള ചായം ഇസ്രായേലികൾ ഉപയോഗിച്ചിരുന്നു ; ഈ ചായം മ്യൂറക്സ് ട്രങ്കുലസ് എന്ന ഒരിനം കടൽ ഒച്ചിൽനിന്ന്, നിർമ്മിച്ചതാകാം. [8] അക്കാലത്തെ ജൂത-യഹൂദേതര സംസ്കാരങ്ങളിൽ ഈ ചായം വളരെ പ്രധാനമായിരുന്നു, രാജകുടുംബാംഗങ്ങളും സവർണ്ണരും അവരുടെ വസ്ത്രങ്ങൾ, ഷീറ്റുകൾ, മൂടുശീലകൾ മുതലായവ ചായം പൂശാൻ ഈ നിറം ഉപയോഗിച്ചു.

ബൈബിളിൽ, ഇസ്രായേലികൾ അവരുടെ വസ്ത്രങ്ങളിലെ അലങ്കാരതൊങ്ങലുകളിൽ ഒന്ന് tekhelet ഉപയോഗിച്ച് നിറം കൊടുക്കാൻ കൽപ്പിച്ചിരിക്കുന്നു. "അവർ അത് നോക്കിക്കാണുകയും അതുവഴി എല്ലാ ദൈവ കല്പനകളും ഓർക്കുകയും അവ ചെയ്യുകയും ചെയ്യും ( Num 15:39 )." Tekhelet ദിവ്യ വെളിപാടിന്റെ നിറവുമായി കരുതുന്നു ( മിഡ്രാഷ് നമ്പറുകൾ റബ്ബ xv. ). ടാൽമുഡിക് യുഗത്തിന്റെ (എ.ഡി 500–600) അവസാനത്തോടടുത്ത് ഈ ചായം ഉൽപാദിപ്പിച്ചിരുന്ന വ്യവസായ കേന്ദ്രങ്ങൾ തകരുകയും, ഇത് നീല ചായം കൂടുതൽ അപൂർവമായിത്തീരാനും ഇടയാക്കി; കാലക്രമേണ, ഏത് സമുദ്രജീവിയാണ് ഈ ചായം ഉത്പാദിപ്പിക്കുന്നത് എന്ന അറിവ് യഹൂദ സമൂഹത്തിന് നഷ്ടമായി. ദൈവ കൽപ്പന നിറവേറ്റാൻ യഹൂദന്മാർക്ക് അന്ന് കഴിയാതിരുന്നതിനാൽ, അവർ പിന്നീട് അവരുടെ വസ്ത്രത്തിലെ tzitzit നീല നിറം ഉപേക്ഷിക്കുകയും ( tallit സ്ട്രിംഗുകൾ) അവ വെള്ളനിറത്തിലായിത്തീരുകയും ചെയ്തു. ഈ പാരമ്പര്യത്തിന്റെ സൂചകമായി വസ്ത്രങ്ങളിൽ ഇന്ന് നീല/പർപ്പിൾ നിറത്തിലുള്ള നൂലുകൾ യഹൂദർ നെയ്തുചേർക്കുന്നു. [9]

 
നീല വരകളുള്ള യഹൂദ പ്രാർത്ഥനാ ഷാൾ

നീലയും വെള്ളയും നിറങ്ങൾ ജൂത ജനതയുടെ ദേശീയ നിറമാണെന്ന ആശയം ഓസ്ട്രിയൻ ജൂത കവിയായ ലുഡ്‌വിഗ് ഓഗസ്റ്റ് വോൺ ഫ്രാങ്ക്ൾ (1810–94) നേരത്തെ ഉന്നയിച്ചിരുന്നു. "യഹൂദയുടെ നിറങ്ങൾ" എന്ന തന്റെ കവിതയിൽ അദ്ദേഹം ഇതിനെകുറിച്ച് പറയുന്നുണ്ട്:

1948 മെയ് മാസത്തിൽ പ്രൊവിഷണൽ സ്റ്റേറ്റ് കൗൺസിൽ ഒരു പതാകയ്ക്കുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ ഇസ്രായേൽ പൊതുജനങ്ങളോട് ആവശ്യപ്പെടുകയും അവർക്ക് 164 എൻ‌ട്രികൾ ലഭിക്കുകയും ചെയ്തു. തുടക്കത്തിൽ സയണിസ്റ്റ് പതാകയുടെ പരമ്പരാഗത രൂപകൽപ്പന ഉപേക്ഷിച്ച് തികച്ചും വ്യത്യസ്തമായ എന്തെങ്കിലും സൃഷ്ടിക്കാൻ കൗൺസിൽ ആഗ്രഹിച്ചിരുന്നു. സയണിസ്റ്റ് പതാക പ്രദർശിപ്പിക്കുമ്പോൾ ലോകമെമ്പാടുമുള്ള ജൂതന്മാർക്ക്, അവർ ഒരു വിദേശ പതാക പറക്കുന്നുവെന്ന ധാരണ സൃഷ്ടിക്കും ആ രാജ്യക്കാർക്ക് ജൂതന്മാരിലുള്ള വിശ്വസ്തത കുറയുന്നത് തടയാൻ വേണ്ടിയാണ് ഇത്തരം ഒരു ആശയം മുന്നോട്ട് വെച്ചത്. [10] 1948 ഒക്ടോബർ 14 ന് ലോകമെമ്പാടുമുള്ള സയണിസ്റ്റ് പ്രതിനിധികൾ അവരുടെ ഇസ്രായേലി സഹപ്രവർത്തകരുടെ ആശങ്കകൾ പരിഹരിച്ചതിനുശേഷം, സയണിസ്റ്റ് ഓർഗനൈസേഷന്റെ പതാക ഇസ്രായേൽ രാജ്യത്തിന്റെ ഔദ്യോഗിക പതാകയായി അംഗീകരിച്ചു. [11]

നിറങ്ങൾ

തിരുത്തുക
 വർണ്ണങ്ങൾ നീല വെള്ള
ആർ ജി ബി 0/56/184 255/255/255
ഹെക്സ ഡെസിമൽ #0038b8 #FFFFFF
സി എം വൈ കെ 100/70/0/28 0/0/0/0

നിറങ്ങളുടെ അർത്ഥം

തിരുത്തുക
വർണ്ണം Textile color
വെള്ള ചെസെഡ് (ദൈവിക കാരുണ്യം) [12]
നീല ഇത് ദൈവത്തിന്റെ മഹത്വം, വിശുദ്ധി, ഗെവൂറ (ദൈവത്തിന്റെ ഉഗ്രത) എന്നിവയെ പ്രതീകപ്പെടുത്തുന്നു [13] [14]
  1. Israel Ministry of Foreign Affairs publication The Flag and the Emblem Archived 2007-04-17 at the Wayback Machine. by art historian Alec Mishory, wherein he quotes "The Provisional Council of State Proclamation of the Flag of the State of Israel" made on October 28, 1948 by Joseph Sprinzak, Speaker.
  2. Varied examples Archived 2006-07-09 at the Wayback Machine.; Flag ~75% toward cyan from pure blue full article:The Flag and the Emblem Accessed July 28, 2006.
  3. Varied examples Archived 2006-07-09 at the Wayback Machine.; Flag ~75% toward cyan from pure blue full article:The Flag and the Emblem Accessed July 28, 2006.
  4. Israel Ministry of Foreign Affairs publication The Flag and the Emblem Archived 2007-04-17 at the Wayback Machine. by art historian Alec Mishory, wherein he quotes "The Provisional Council of State Proclamation of the Flag of the State of Israel" made on October 28, 1948 by Joseph Sprinzak, Speaker.
  5. Numbers Rabbah 14:3; Hullin 89a.
  6. Exodus 24:10; Ezekiel 1:26; Hullin 89a.
  7. "Why the Tallit Barcode?". Chabad. Retrieved 13 November 2014.
  8. Navon, Mois. "Historical Review of Tekhelet & the Hillazon" (PDF). Ptil Tekhelet Organization. Retrieved 2015-09-18.
  9. Simmons, Rabbi Shraga. "Tallit stripes". Ask the Rabbi. About.com. Archived from the original on 2005-09-20. Retrieved 3 April 2006.
  10. Charles S. Liebman; Yeshaʿyahu Libman (1 January 1983). Civil Religion in Israel: Traditional Judaism and Political Culture in the Jewish State. University of California Press. p. 108. ISBN 978-0-520-04817-1. Moshe Sharett argued on behalf of the government that the proposed flag for the new state must be distinct from the Zionist flag. He explained that otherwise it would embarrass Diaspora Jews who "fly the flag of the world Jewish people – the Zionist flag" but who, understandably enough, would not want to fly the flag of the State of Israel.
  11. Alec Mishory (22 July 2019). Secularizing the Sacred: Aspects of Israeli Visual Culture. BRILL. pp. 125–130. ISBN 978-90-04-40527-1.
  12. "Why the Tallit Barcode?". Chabad. Retrieved 13 November 2014.
  13. Numbers Rabbah 14:3; Hullin 89a.
  14. Exodus 24:10; Ezekiel 1:26; Hullin 89a.