ഇസബെല്ല കോർട്ടീസ്
യൂറോപ്പിലെ നവോത്ഥാനകാലത്തിലെ ഒരു ഇറ്റാലിയൻ ആൽകെമിസ്റ്റും എഴുത്തുകാരിയുമായിരുന്നു ഇസബെല്ല കോർട്ടീസ് (സജീവയായിരുന്നത്. 1561). അവരുടെ ജീവിതത്തെക്കുറിച്ചും കൃതിയെക്കുറിച്ചും അറിയാവുന്ന ഒരേയൊരു കാര്യം അവരെഴുതിയ ലേഡി ഇസബെല്ലാ കോർട്ടീസിന്റെ രഹസ്യങ്ങൾ (The Secrets of Lady Isabella Cortese) എന്ന പുസ്തകം മാത്രമാണ്.
വിദ്യാഭ്യാസം
തിരുത്തുകഅംഗീകൃത ആൽകെമിസ്റ്റുകളായ ജാബീർ, റെയ്മൺ ല്ല്യുൾ, വില്ലനോവയിലെ ആർനോൾഡ് എന്നിവരുടെ രചനകൾ പഠിച്ചിരുന്നതായി അവകാശപ്പെട്ടിരുന്നു.[1] എന്നാൽ ഇവരുടെയെല്ലാം രചനകൾ "ജല്പനങ്ങൾ, കെട്ടുകഥകൾ, ഭ്രാന്തമായ ഔഷധച്ചാർത്തുകൾ എന്നിവയാകയാൽ സമയവും സമ്പത്തും നഷ്ടപ്പെടുത്തും" എന്നു പറഞ്ഞുകൊണ്ട് വൻതോതിൽ തള്ളിക്കളഞ്ഞിരുന്നു.[2] ഇവ പഠിച്ചതിനെത്തുടർന്ന് "അകാലമരണത്തിലേക്കുള്ള ഏറിയ സാധ്യത"യല്ലാതെ മറ്റൊന്നും നേടിയില്ലെന്ന് അവർ വിശ്വസിച്ചിരുന്നു.[1]
ലിംഗഭേദത്തെക്കുറിച്ചുള്ള വിവാദം
തിരുത്തുകഅവരുടെ നോവലിൽനിന്നല്ലാതെ പുറത്തുനിന്നും മറ്റൊരു വിവരവും ലഭ്യമല്ലാത്തതിനാൽ, വരേണ്യവർഗ്ഗക്കാർ അല്ലാത്തവരുടെയിടയിൽ സ്ത്രീയാണെന്ന് അവകാശപ്പെട്ടാൽ പുസ്തങ്ങളുടെ വിൽപ്പന കൂടിയേക്കാം എന്നുള്ളതുകൊണ്ട് അദ്ദേഹം യഥാർത്ഥത്തിൽ ഒരു പുരഷനായേക്കാം എന്നും അനുമാനിക്കുന്നു.[2] ഇത് സത്യമാണോ അല്ലയോ എന്ന് അറിയുവാൻ അസാദ്ധ്യമാണുതാനും.
ലേഡി ഇസബെല്ലാ കോർട്ടീസിന്റെ രഹസ്യങ്ങൾ
തിരുത്തുക1561ൽ, വിപുലമായി വായനക്കാർക്കിടയിൽ അൽക്കെമിയെ പരിചയപ്പെടുത്തിക്കൊണ്ട് ലേഡി ഇസബെല്ലാ കോർട്ടീസിന്റെ രഹസ്യങ്ങൾ (I secreti della signora Isabella Cortese) എന്ന അവരുടെ കൃതി അച്ചടിരൂപത്തിൽ വെനീസിൽ പ്രസിദ്ധീകരിക്കപ്പെട്ടു. വൈദ്യവും സൗന്ദര്യവർദ്ധകവുമായ ചികിത്സകൾ, ഗൃഹഭരണത്തിനുള്ള ഉപദേശങ്ങൾ, ലോഹത്തെ സ്വർണ്ണമാക്കുന്നതിനുള്ള സംവാങ്ങൾ, എന്നിവയെല്ലാമാണ് അതിലുണ്ടായിരുന്നത്.[3] ടൂത്ത്പേസ്റ്റ്, പശ, പോളിഷ്, സൗന്ദര്യവർദ്ധകവസ്തുക്കൾ തുടങ്ങിയവ നിർമ്മിക്കുവാനുള്ള നിർദ്ദേശങ്ങൾ തുടങ്ങി ധാരാളം വിവരങ്ങൾ അതിൽ അടങ്ങിയിരുന്നു. ഇതിലുള്ള നിർദ്ദേശങ്ങൾ കർക്കശമായി പാലിച്ചാൽ, ഇതിലെ എല്ലാ രഹസ്യങ്ങളും വായനക്കാർക്ക് അറിയുവാൻ കഴിയും എന്നും ഈ പുസ്തകം അവകാശപ്പെടുന്നു.
സ്വീകരണം
തിരുത്തുകഅതിന്റെ കാലഘട്ടത്തിൽ, ലേഡി ഇസബെല്ലാ കോർട്ടീസിന്റെ രഹസ്യങ്ങൾ എന്ന കൃതി അതീവ ജനസമ്മതിയുള്ളതായിരുന്നു. ജർമ്മൻ തർജ്ജമയിലുള്ള രണ്ട് പതിപ്പുകൾ ഉൾപ്പെടെ, 1561നും 1677നും ഇടയിൽ പതിനൊന്നോളം പതിപ്പുകൾ പ്രസിദ്ധീകരിക്കപ്പെട്ടു.[1] ഈ വിജയത്തിന്റെ ഒരു ഭാഗം, വായനക്കാർ ഇതിലെ രഹസ്യങ്ങൾ രഹസ്യങ്ങളായിത്തന്നെ സൂക്ഷിക്കുവാനുള്ള അവരുടെ നിർബന്ധത്തിന് ഹേതുവാക്കാം.[1] വായനക്കാരുടെ ആൽകെമി-പരീക്ഷണശാലയിൽ നിന്നും ജനങ്ങളെ അകറ്റിനിർത്തുവാനും, ഒരിക്കൽ തന്റെ പുസ്തകത്തിലെ രഹസ്യങ്ങളെല്ലാം മനസ്സിലാക്കിക്കഴിഞ്ഞാൽ അവ കത്തിച്ചുകളയുവാനും അവർ വായനക്കാരോട് അഭ്യർഥിച്ചിരുന്നു.[1]
അവലംബങ്ങൾ
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 Moran, Bruce (June 30, 2009). Distilling Knowledge: Alchemy, Chemistry, and the Scientific Revolution. Harvard University Press. pp. 60–62. ISBN 0674014952.
- ↑ 2.0 2.1 Bell, Rudolph (September 2000). How to Do It: Guides to Good Living For Renaissance Italians. University of Chicago Press. pp. 44–45. ISBN 0226042006.
- ↑ Women Writing Back / Writing Women Back: Transnational Perspectives from the late Middle Ages to the dawn of the modern era. Koninklijke Brill NV, Leiden. 2010. p. 142.
{{cite book}}
: Unknown parameter|authors=
ignored (help)