ഇഷ്ഹ് (നദി)
റഷ്യൻ ഫെഡറേഷനിലെ ടാടാർസ്ഥാൻ, ഉഡ്മുർടിയ എന്നീ പ്രദേശങ്ങളിലൂടെ ഒഴുകുന്ന ഒരു നദിയാണ് ഇഷ്ഹ് (Russian: Иж; Udmurt: Оӵ, Otš; Tatar Cyrillic: Иж, Latin: İj ഫലകം:IPA-tt) കാമ നദിയുടെ ഒരു പോഷകനദിയാണിത്. കാമ നദിയുടെ വലത്തേ കരയിൽ ഇത് വന്നുചേരുന്നു. ഈ നദിക്ക് 259 കിലോമീറ്റർ (161 മൈ) നീളമുണ്ട്. അതിൽ 97 കിലോമീറ്റർ (60 മൈ) ടാടാർസ്താനിലാണ്. ഈ നദിയുടെ ഉത്ഭവപ്രദേശം 8,510 ച. �കിലോ�ീ. (3,290 ച മൈ) . [1] ഉഡ്‌മൂർഷ്യയിലെ മാലി ഓഷ്‌വർട്ടിക്ക് സമീപത്തുനിന്ന് ഉത്ഭവിച്് ടാറ്റർസ്ഥാനിലെ അഗ്രിസ്‌കി ജില്ലയിലെ ഗോല്യുഷുർമ പ്രദേശത്തിനടുത്ത് കാമ നദിയിലെ നിഷ്നെകാംസ്ക് തടാകത്തിലേക്ക് വരുന്നുചേരുന്നു.
Izh, İj, Otš | |
---|---|
Country | Udmurtia and Tatarstan, Russia |
Physical characteristics | |
പ്രധാന സ്രോതസ്സ് | Malye Oshvortsy, Udmurtia |
നദീമുഖം | Kama Nizhnekamsk Reservoir 56°02′15″N 52°54′04″E / 56.03750°N 52.90111°E |
നീളം | 259 കി.മീ (161 മൈ) |
Discharge |
|
നദീതട പ്രത്യേകതകൾ | |
Progression | ഫലകം:RKama |
നദീതട വിസ്തൃതി | 8,510 കി.m2 (3,290 ച മൈ) |
ഈ നദിയുടെ പ്രധാന പോഷക നദികളാണ് അഗ്രിഷ്ക, ചഷ്ഹ്, ക്യര്യകമാസ്, വർസിൻക, വർസി, അസെവ്ക എന്നീ നദികൾ. 300 മുതൽ 500 മില്ലിഗ്രാം / ലിറ്റർ വരെ ധാതുക്കൾ ഈ നദിയിൽ കാണപ്പെടുന്നു. 1760 ൽ ഇഷെവ്സ്ക് വ്യവസായത്തിന് വെള്ളം നൽകാനായി ഇസെവ്സ്ക് റിസർവോയർ നിർമ്മിച്ചു. 1978 മുതൽ ഇത് ടാട്ടർസ്താന്റെ പ്രകൃതി സ്മാരകമായി സംരക്ഷിക്കപ്പെടുന്നു. ഇഷ് താഴ്‌വരയിൽ ശ്രദ്ധേയമായ ധാതു ഉറവകളുണ്ട്. ഈ നദിക്കരയിലുള്ള നഗരങ്ങളാണ് ഇഷ്വെസ്കും അഗ്രീസും .
അവലംബങ്ങൾ
തിരുത്തുക- ↑ «Река ИЖ» Archived 2016-03-03 at the Wayback Machine., Russian State Water Registry