ഇവാ ബ്രൗൺ

(ഇവാ ബ്രൌൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇവാ അന്ന പോള ഹിറ്റ്ലർ (മുമ്പ്, ബ്രൌൺ; ജീവിതകാലം: 6 ഫെബ്രുവരി 1912 - ഏപ്രിൽ 30, 1945), ദീർഘകാലം ഹിറ്റ്‌ലറിന്റെ പങ്കാളിയും ഏതാണ്ട് 40 മണികൂറിൽ താഴെ അദ്ദേഹത്തിൻറെ പത്നിയുമായിരുന്നു. 17 വയസുള്ളപ്പോൾ ഹിറ്റലറുടെ സ്വകാര്യ ഫോട്ടോഗ്രാഫറായിരുന്ന ഹെൻ‌റിക് ഹോഫ്മാന്റെ കീഴിൽ ഒരു മോഡലും അസിസ്റ്റന്റും ആയിരുന്നകാലത്ത് മ്യൂണിക്കിൽവച്ചാണ് ബ്രൌൺ ഹിറ്റ്‌ലറെ കണ്ടുമുട്ടിയത്. ഏകദേശം രണ്ട് വർഷക്കാലത്തിനുശേഷമാണ് അവൾ പലപ്പോഴും ഹിറ്റ്ലറെ കാണാൻ തുടങ്ങിയത്. അവരുടെ ആദ്യകാല സമാഗതത്തിൽ അവൾ രണ്ടുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നു പറയപ്പെടുന്നു. 1936 ആയപ്പോഴേക്കും ബെർച്തെസ്ഗാഡന് സമീപമുള്ള ബെർഗോഫിലെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഭാഗമായി മാറിയിരുന്ന അവൾ രണ്ടാം ലോകമഹായുദ്ധത്തിലുടനീളം അവിടെ ഒരു സുരക്ഷിതജീവിതം നയിച്ചിരുന്നു. ഒരു ഫോട്ടോഗ്രാഫറായിരുന്ന ബ്രൌൺ ഇന്ന് അവശേഷിക്കുന്ന ഹിറ്റ്ലറുടെ പല കളർ ഫോട്ടോഗ്രാഫുകളും ചലനചിത്രങ്ങളും എടുത്തിരുന്നു. ഹിറ്റ്‌ലറുടെ ആന്തരിക സാമൂഹിക വലയത്തിലെ ഒരു പ്രധാന വ്യക്തിത്വമായിരുന്ന അവൾ, പക്ഷേ സഹോദരി ഗ്രെറ്റിൽ ഹിറ്റ്ലറുടെ സ്റ്റാഫിലെ SS ലെയ്സൻ ഓഫീസറായിരുന്ന ഹെർമൻ ഫെഗെലിനെ വിവാഹം കഴിക്കുന്ന 1944 പകുതി വരെ അദ്ദേഹത്തോടൊപ്പം പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നില്ല.

ഇവാ ബ്രൗൺ
Braun in 1942
ജനനം
Eva Anna Paula Braun

(1912-02-06)6 ഫെബ്രുവരി 1912
മരണം30 ഏപ്രിൽ 1945(1945-04-30) (പ്രായം 33)
മരണ കാരണംSuicide (cyanide poisoning)
മറ്റ് പേരുകൾEva Hitler
തൊഴിൽPhotographer; office and lab assistant at photography studio of Heinrich Hoffmann
അറിയപ്പെടുന്നത്Partner and wife of Adolf Hitler
ജീവിതപങ്കാളി(കൾ)Adolf Hitler
(29 April 1945 – 30 April 1945)

രണ്ടാലോകമഹാ യുദ്ധത്തിന്റെ അവസാനത്തിൽ നാസി ജർമ്മനി തകർന്നുകൊണ്ടിരിക്കവേ, ബ്രൌൺ ഹിറ്റ്ലറോട് വിശ്വസ്തത പുലർത്തിക്കൊണ്ട് ബെർലിനിലേക്ക് പോകുകയും  റീച്ച് ചാൻസലറിക്ക് താഴെ അതിശക്തമാക്കിയ ഫ്യൂഹ്റർബങ്കറിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. 1945 ഏപ്രിൽ 29 ന് ചെമ്പട അയൽ‌പ്രദേശത്തുകൂടി കടന്നു പോകുമ്പോൾ, ഹ്രസ്വമായ ഒരു സാധാരണ ചടങ്ങിനിടെ 56 കാരനായ ഹിറ്റ്ലറും 33 വയസ് പ്രായമുണ്ടായിരുന്ന ബ്രൌണും വിവാഹം കഴിച്ചു.  40 മണിക്കൂറിനുള്ളിൽ, അവർ ബങ്കറിലെ ഒരു സ്വീകരണമുറിയിൽ ഒരുമിച്ച് ആത്മഹത്യ ചെയ്തു. അവൾ സയനൈഡ് ഗുളികയിൽ കടിച്ചും ഹിറ്റ്ലർ തലയ്ക്ക് വെടിവച്ചുമാണ് കൃത്യം നടത്തിയതെന്നു പറയപ്പെടുന്നു. ഹിറ്റ്‌ലറുമായുള്ള ബ്രൌണിന്റെ ബന്ധത്തെക്കുറിച്ച് ജർമ്മൻ പൊതുജനങ്ങൾക്ക് അറിയില്ലായിരുന്നു.

ആദ്യകാലം

തിരുത്തുക
 
ഇവായുടെ മാതാവ് ഫ്രാൻസിസ്ക ബ്രൌൺ.

സ്കൂൾ അദ്ധ്യാപകനായിരുന്ന ഫ്രീഡ്രിക്ക് "ഫ്രിറ്റ്സ്" ബ്രൌണിന്റെയും (ജീവിതകാലം: 1879-1964)[1] ഫ്രാൻസിസ്ക "ഫാനി" ക്രോൺബെർഗറുടേയും (ജീവിതകാലം: 1885-1976)[2] രണ്ടാമത്തെ പുത്രിയായിരുന്ന ഇവാ ബ്രൌൺ മ്യൂണിക്കിൽ ജനിച്ചു. വിവാഹത്തിന് മുമ്പ് അമ്മ തുന്നൽക്കാരിയായി ജോലി ചെയ്തിരുന്നു.[3] അവൾക്ക് ഇൽസെ (1909-1979) എന്നപേരിൽ ഒരു മൂത്ത സഹോദരിയും ഒരു മാർഗരറ്റ് (ഗ്രെറ്റ്) (1915-1987) എന്നുപേരായ ഒരു അനുജത്തിയുമുണ്ടായിരുന്നു. ബ്രൌണിന്റെ മാതാപിതാക്കൾ 1921 ഏപ്രിലിൽ വിവാഹമോചനം നേടിയിരുന്നെങ്കിലും സാമ്പത്തിക കാരണങ്ങളാൽ 1922 നവംബറിൽ പുനർവിവാഹം ചെയ്തു (അക്കാലത്ത് അമിതമായ പണപ്പെരുപ്പം ജർമ്മൻ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചിരുന്നു).[4] മ്യൂണിക്കിലെ ഒരു കത്തോലിക്കാ വിദ്യാലയത്തിൽനിന്ന് ബ്രൌൺ പ്രാഥമിക വിദ്യാഭ്യാസം നേടുകയും തുടർന്ന് ഒരു വർഷം സിംബാച്ച് ആം ഇന്നിലെ കോൺവെന്റിൽ ഇംഗ്ലീഷ് സിസ്റ്റേഴ്സിന്റെ ഒരു ബിസിനസ്സ് സ്കൂളിൽ പഠനം നടത്തുകയും അവിടെ അവൾക്ക് ശരാശരി ഗ്രേഡും അത്ലറ്റിക്സിൽ കഴിവും ഉണ്ടായിരുന്നു.[5] പതിനേഴാം വയസ്സിൽ, നാസി പാർട്ടിയുടെ (NSDAP) ഔദ്യോഗിക ഫോട്ടോഗ്രാഫറായിരുന്ന ഹെൻ‌റിക് ഹോഫ്മാന്റെ കീഴിൽ ജോലി നേടി.[2] തുടക്കത്തിൽ ഒരു ഷോപ്പ് അസിസ്റ്റന്റായും സെയിൽസ് ക്ലാർക്കായും ജോലി ചെയ്തിരുന്ന അവർ താമസിയാതെ ഒരു ക്യാമറ എങ്ങനെ ഉപയോഗിക്കാമെന്നും ഫോട്ടോഗ്രാഫുകൾ ഡവലപ്പ് ചെയ്യാമെന്നും പഠിച്ചിരുന്നു.[6] 1929 ഒക്ടോബറിൽ മ്യൂണിക്കിലെ ഹോഫ്മാന്റെ സ്റ്റുഡിയോയിൽ വെച്ച് തന്നേക്കാൾ 23 വയസ്സു് കൂടുതലുള്ള ഹിറ്റ്ലറെ അവൾ‌ കണ്ടുമുട്ടി. "ഹെർ വോൾഫ്" എന്ന് അദ്ദേഹത്തെ അവൾക്കു പരിചയപ്പെടുത്തപ്പെട്ടു.[7] ബ്രൌണിന്റെ സഹോദരി ഗ്രെറ്റലും 1932 മുതൽ ഹോഫ്മാനിന്റെ സ്റ്റുഡിയോയിൽ ജോലി ചെയ്യുകയും, സഹോദരിമാർ ഒരുമിച്ച് ഒരു അപ്പാർട്ട്മെന്റ് വാടകയ്ക്ക് എടുക്കുകയും ചെയ്തു. ഗ്രെറ്റ് തന്റെ സഹോദരിയോടൊപ്പം ഹിറ്റ്‌ലറുമൊത്ത് ഒബെർസൽസ്ബെർഗിലേക്കുള്ള യാത്രകളിൽ പങ്കെടുത്തിരുന്നു.[8]

ഹിറ്റ്‍ലറുമായുള്ള ബന്ധം

തിരുത്തുക

ഹിറ്റ്‌ലർ തന്റെ പാതി-മരുമകൾ ഗെലി റൗബലിനൊപ്പം 1929 മുതൽ അവരുടെ മരണം വരെ മ്യൂണിക്കിലെ പ്രിൻസ്റെഗെൻടെൻപ്ലാറ്റ്സ് 16 ലെ ഒരു അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്നു..[9][10] 1931 സെപ്റ്റംബർ 18 ന് റൗബലിനെ അപ്പാർട്ട്മെന്റിൽ വെടിയേറ്റ മുറിവോടെ മരിച്ച നിലയിൽ കണ്ടെത്തുകയും ഹിറ്റ്ലറുടെ പിസ്റ്റൾ ഉപയോഗിച്ച് ആത്മഹത്യ ചെയ്തതായി മനസിലാക്കപ്പെടുകയും ചെയ്തു. ഹിറ്റ്‌ലർ അക്കാലത്ത് ന്യൂറെംബർഗിലായിരുന്നു. ഈ ബന്ധം ഒരുപക്ഷേ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും തീവ്രമായതും അദ്ദേഹത്തിന് പ്രധാനമായിരുന്നതായിരുന്നു എന്നുവേണം കരുതുവാൻ.[11] റൗബലിന്റെ ആത്മഹത്യയ്ക്ക് ശേഷം ഹിറ്റ്‌ലർ ബ്രൌണിനെ കൂടുതലായി സന്ദർശിക്കുവാൻ തുടങ്ങി.

1932 ഓഗസ്റ്റ് 10 അല്ലെങ്കിൽ 11 ന് ബ്രൌൺ സ്വയം പിതാവിന്റെ പിസ്റ്റൾ ഉപയോഗിച്ച് നെഞ്ചിൽ വെടിവച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.[12] ഈ ശ്രമം ഗൗരവമുള്ളതല്ലായിരുന്നു മറിച്ച് ഹിറ്റ്ലറുടെ ശ്രദ്ധയെ ആകർഷിച്ചുവെന്ന് ചരിത്രകാരന്മാർ കരുതുന്നു.[13][14] ബ്രൌൺ സുഖം പ്രാപിച്ചതിനുശേഷം, ഹിറ്റ്ലർ അവളോട് കൂടുതൽ പ്രതിബദ്ധത കാണിക്കുകയും 1932 അവസാനത്തോടെ അവർ അനുരാഗബദ്ധരാകുകയും ചെയ്തു.[15] അദ്ദേഹം നഗരത്തിലായിരിക്കുമ്പോൾ പലപ്പോഴും മ്യൂണിക്കിലെ അപ്പാർട്ട്മെന്റിൽ രാത്രി മുഴുവൻ അവർ താമസിച്ചു.[16] 1933 മുതൽ ബ്രൗൺ ഹോഫ്മാന്റെ ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചു.[17] നാസി പാർട്ടിയുടെ ഫോട്ടോഗ്രാഫർ എന്ന നിലയിൽ ഹിറ്റ്‌ലറുടെ അനുചരന്മാർക്കൊപ്പം ഹോഫ്മാന്റെ അകമ്പടിയോടെ യാത്ര ചെയ്യാൻ ഈ സ്ഥാനം അവളെ പ്രാപ്തനാക്കി.[18] ഔദ്യോഗിക ജീവിതത്തിൽ പിന്നീട് ഹോഫ്മാന്റെ ആർട്ട് പ്രസ്സിൽ അവർ ജോലി ചെയ്തു.[19]

അവളുടെ ഡയറിയുടെ അപൂർണ്ണ ഭാഗവും ജീവചരിത്രകാരനായ നെറിൻ ഗണിന്റെ വിവരണവും അനുസരിച്ച്, 1935 മെയ് മാസത്തിലാണ് ബ്രൌണിന്റെ രണ്ടാമത്തെ ആത്മഹത്യാ ശ്രമം നടന്നത്. ഹിറ്റ്‌ലർ തന്റെ ജീവിതത്തിൽ സമയം കണ്ടെത്തുന്നതിൽ പരാജയപ്പെട്ടുവെന്ന പരാതിയിൽ അവൾ ഉറക്ക ഗുളികകൾ അമിതമായി കഴിച്ചു.[20] ആ ഓഗസ്റ്റിൽ ഹിറ്റ്‌ലർ ഈവയ്ക്കും സഹോദരിക്കും മ്യൂണിക്കിൽ മൂന്ന് കിടപ്പുമുറിയുള്ള ഒരു അപ്പാർട്ട്മെന്റ് നൽകുകയും[21] അടുത്ത വർഷം സഹോദരിമാർക്ക് വാസർബർഗർ സ്ട്രീറ്റ് 12 ലെ (ഇപ്പോൾ ഡെൽപ്സ്ട്രീറ്റ്. 12) ബൊഗൻഹൌസനിൽ ഒരു വില്ലയും നൽകി.[22] 1936 ആയപ്പോഴേക്കും ബ്രൌൺ ഹിറ്റ്‌ലറുടെ കുടുംബത്തിൽ ബെർച്തെസ്ഗാഡന് സമീപമുള്ള ബെർഗൊഫിൽ താമസിക്കുമ്പോഴെല്ലാം ഉണ്ടായിരുന്നുവെങ്കിലും അവൾ കൂടുതലും മ്യൂണിക്കിലായിരുന്നു താമസിച്ചിരുന്നത്.[23] ബെർലിനിലെ ന്യൂ റീച്ച് ചാൻസലറിയിൽ ബ്രൌണിന് ആൽബർട്ട് സ്പിയറിന്റെ രൂപകൽപ്പനയിൽ പൂർത്തിയാക്കിയ സ്വന്തമായി ഒരു അപ്പാർട്ട്മെന്റും ഉണ്ടായിരുന്നു.[24]

1935 ൽ ആദ്യമായി ന്യൂറെംബർഗ് റാലിയിൽ പങ്കെടുത്തപ്പോൾ ബ്രൗൺ ഹോഫ്മാന്റെ സ്റ്റാഫിൽ അംഗമായിരുന്നു. ഹിറ്റ്‌ലറുടെ അർദ്ധസഹോദരി ഏഞ്ചല റൗബാൽ (മരണമടഞ്ഞ ഗെലിയുടെ മാതാവ്) തന്റെ സാന്നദ്ധ്യത്താൽ പ്രത്യേകം ശ്രദ്ധിക്കപ്പെടുകയും പിന്നീട് ബെർച്തെസ്ഗഡെനിലെ അദ്ദേഹത്തിന്റെ വീട്ടുസൂക്ഷിപ്പുകാരിയെന്ന സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തു. ബെർച്തെസ്ഗഡെനിലെ അദ്ദേഹത്തിന്റെ വീട്ടിൽ. ബ്രൗണിനോടുള്ള അവളുടെ അനിഷ്ടമാണ് അവളുടെ വേർപിരിയലിന് കാരണമായതെന്ന് ഗവേഷകർക്ക് കണ്ടെത്താനായില്ല, എന്നാൽ ഹിറ്റ്ലറുടെ പരിചാരകരിലെ മറ്റ് അംഗങ്ങൾ അന്നുമുതൽ ബ്രൌണിനെ അതിശ്രേഷ്ഠയായി കണ്ടു.[25]

നിർദ്ദോഷിയായ ഒരു നായകന്റെ പ്രതിച്ഛായയിൽ സ്വയം അവതരിപ്പിക്കാൻ ഹിറ്റ്ലർ ആഗ്രഹിച്ചു; എന്തെന്നാൽ നാസി പ്രത്യയശാസ്ത്രത്തിൽ, പുരുഷന്മാർ രാഷ്ട്രീയ നേതാക്കളും യോദ്ധാക്കളും, സ്ത്രീകൾ വീട്ടമ്മമാരും ആയിരുന്നു.[26]

  1. Lambert 2006, പുറം. 46.
  2. 2.0 2.1 Lambert 2006, പുറം. 55.
  3. Görtemaker 2011, പുറം. 31.
  4. Görtemaker 2011, പുറങ്ങൾ. 31–32.
  5. Lambert 2006, പുറങ്ങൾ. 49, 51–52.
  6. Görtemaker 2011, പുറങ്ങൾ. 12–13.
  7. Görtemaker 2011, പുറം. 13.
  8. Görtemaker 2011, പുറം. 35.
  9. Kershaw 2008, പുറം. 219.
  10. Görtemaker 2011, പുറം. 43.
  11. Kershaw 2008, പുറങ്ങൾ. 220–221.
  12. Görtemaker 2011, പുറങ്ങൾ. 48–51.
  13. Görtemaker 2011, പുറം. 51.
  14. Lambert 2006, പുറങ്ങൾ. 134–135.
  15. Lambert 2006, പുറം. 130.
  16. Görtemaker 2011, പുറം. 81.
  17. Görtemaker 2011, പുറം. 12.
  18. Görtemaker 2011, പുറം. 19.
  19. Görtemaker 2011, പുറം. 223.
  20. Lambert 2006, പുറം. 142.
  21. Görtemaker 2011, പുറങ്ങൾ. 94–96.
  22. Görtemaker 2011, പുറങ്ങൾ. 100, 173.
  23. Görtemaker 2011, പുറം. 173.
  24. Görtemaker 2011, പുറം. 88.
  25. Görtemaker 2011, പുറങ്ങൾ. 97–99.
  26. Lambert 2006, പുറം. 324.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇവാ_ബ്രൗൺ&oldid=3294250" എന്ന താളിൽനിന്ന് ശേഖരിച്ചത്