ഇവാൻപാ സൗരോർജ്ജ വൈദ്യുത പദ്ധതി
അമേരിക്കയിൽ കാലിഫോർണിയയിലുള്ള മൊജാവ് മരുഭൂമിയിൽ ലാസ് വേഗസിൽനിന്ന് 64 കിലോമീറ്റർ തെക്കുപടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഒരു ഭീമൻ സോളാർ പവർ പ്ലാന്റ് ആണ് ഇവാൻപാ സൗരോർജ വൈദ്യുത പ്ലാന്റ്. 392 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഈ പവർ പ്ലാന്റിൽ മൂന്നുലക്ഷം ഹീലിയോസ്റ്റാറ്റ് ദർപ്പണങ്ങളാണ് വിന്യസിച്ചിരിക്കുന്നത്.[2] 2010ൽ ആരംഭിച്ച പദ്ധതിയുടെ നിർമ്മാണം ഇപ്പോൾ അവസാന ഘട്ടത്തിലാണ്. 2.18 ബില്യൺ ഡോളർ നിർമ്മാണച്ചെലവാണ് ഈ പദ്ധതിക്കായി പ്രതീക്ഷിക്കുന്നത്. എൻആർജി എനർജി ഗ്രൂപ്പാണ് ഇതിലെ പ്രധാന നിക്ഷേപകർ.[3]
ഇവാൻപാ സൗരോർജ വൈദ്യുത പദ്ധതി | |
---|---|
Country | United States |
Coordinates | 35°34′N 115°28′W / 35.57°N 115.47°W |
Status | Under construction |
Construction began | 2010 |
Commission date | 2013 (expected) |
Construction cost | $2.18 billion |
Solar farm | |
Type | |
Collectors | 173500 |
Power generation | |
Nameplate capacity | 392.8 MW |
External links | |
Website | http://ivanpahsolar.com/ |
Commons | Related media on Commons |
ഘടനയും പ്രവർത്തനവും
തിരുത്തുകമൂന്നു വലിയ സോളാർ തെർമൽ പവർ പ്ലാന്റുകളാണ് ഇവാൻപായിലുള്ളത്. പ്ലാന്റുകളിലുള്ള ഹീലിയോസ്റ്റാറ്റ് ദർപ്പണങ്ങൾ സൂര്യപ്രകാശത്തെ അതിന്റെ മധ്യത്തിൽ സ്ഥാപിച്ചിട്ടുള്ള റിസീവറിലേക്കു കേന്ദ്രീകരിക്കുന്നു. റിസീവറുകളിൽ സംഭരിച്ചിട്ടുള്ള ജലത്തെ ഈ താപോർജം ഉപയോഗിച്ച് നീരാവിയാക്കി മാറ്റുകയും ഈ നീരാവി ഉപയോഗിച്ച് ഒരു സ്റ്റീം ടർബൈൻ പ്രവർത്തിപ്പിക്കുകയും ചെയ്യും. തുടർന്നുള്ള പ്രവർത്തനങ്ങൾ ഒരു സാധാരണ താപവൈദ്യുത നിലയത്തിൽ നടക്കുന്നതുപോലെത്തന്നെയാണ്. 4000 ഏക്കറിലായി പരന്നുകിടക്കുകയാണ് ഈ ഭീമൻ പവർസ്റ്റേഷൻ.[4]
പരിസ്ഥിതി പ്രശ്നം
തിരുത്തുകമരുഭൂമികളിൽ കാണുന്ന ഒരിനം ആമകളുടെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിരുന്നു.[5][6]
പുരസ്കാരങ്ങൾ
തിരുത്തുക- കോൺസൻട്രേറ്റിംഗ് സോളാർ പവർ (സി.എസ്.പി) - പ്രോജക്ട് ഓഫ് ദി ഇയർ അവാർഡ്
അവലംബം
തിരുത്തുക- ↑ 1.0 1.1 "Ivanpah Solar Electric Generating Station". Concentrating Solar Power Projects. National Renewable Energy Laboratory (NREL). March 21, 2011. Retrieved 2011-04-19.
- ↑ "Brightsource Ivanpah". Archived from the original on 2013-01-11. Retrieved 2013-06-16.
- ↑ Matthew Wald (November 28, 2011). "Google Pulls the Plug on a Renewable Energy Effort". New York Times.
- ↑ Walsh, Bryan (24 June 2013). "Tower of Power". Time (magazine). pp. Business 1–4.
{{cite news}}
:|format=
requires|url=
(help) - ↑ Danelski, David (8 October 2011). "MOJAVE DESERT: First displaced tortoise released". Press-Enterprise. Archived from the original on 2013-04-12. Retrieved 3 December 2011.
- ↑ Basin and Range Watch. "Desert Tortoise Recovery: Science and Politics Clash". Retrieved 3 December 2011.
പുറം കണ്ണികൾ
തിരുത്തുക- Ivanpah Solar Power Facility website Archived 2013-01-11 at the Wayback Machine.
- Brightsource energy official website
- Ivanpah Solar Electric Generating System Archived 2019-06-15 at the Wayback Machine.