ഇവനെക്കൂടി (കവിത)
1989-ൽ കവിതാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് സച്ചിദാനന്ദൻ രചിച്ച ഇവനെക്കൂടി എന്ന കൃതിക്കാണ് [1][2]
കർത്താവ് | സച്ചിദാനന്ദൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | ഡി.സി. ബുക്ക്‌സ് |
പ്രസിദ്ധീകരിച്ച തിയതി | 1987 മാർച്ച് 15 |
ഏടുകൾ | 148 |
1986ൽ വൈലോപ്പിള്ളി ശ്രീധരമേനോൻറെ നിര്യാണം മലയാള കവിതയ്ക്ക് തീരാനഷ്ടമാണ്ണ്ടാക്കിയത്. അദ്ദേഹത്തിൻറെ മരണത്തിനു ശേഷം പ്രസംഗങ്ങളും ഔപചാരിക അനുശോചനങ്ങളും അനുസ്മരണങ്ങളും നടന്നു. ഇതെല്ലം അടങ്ങിയത്തിനു ശേഷമാണ് സച്ചിദാനന്ദൻ ഈ കവിത പ്രസിധികരിക്കുന്നത്. സാന്ദ്രമായ ഒഴുക്കും ശ്രദ്ധാപൂർവ്വമുള്ള സംയമവും ഈ കവിതയുടെ മേന്മയായി നിരൂപകർ പറഞ്ഞുപോരുന്നു.
കവിത
തിരുത്തുകആദ്യത്തെ ഏതാനും വരികൾ.
ഇവനെക്കൂടിസ്സ്വീകരിക്കുക ഹേമന്തത്താൽ
മെലിഞ്ഞ കുളിർനീരിൻ കൈകളാൽ നിളാനദീ!
ഇവനായുയർത്തുക
തുമ്പിക്കൈ പഞ്ചാരിക്കു
ചെവിയാട്ടിടുമാലിൻ-
ചോട്ടിലെപ്പൂരക്കാറ്റേ!
മൂടുക തിരുവില്വാ-
മലയിൽ പുനർജനി
നൂണെത്തും നിലാവിനാ-
ലീ ജഡം ധനുരാവേ!
കുനിയൂ സ്വപ്നാസ്വസ്ഥ-
മീ നെറ്റി ചുംബിക്കുവാൻ
നിളയേയുമയായ
ദേവതാത്മാവാം സഹ്യൻ!
ഇവനേ ഞങ്ങൾക്കോണ-
പ്പാട്ടിനു ചോടായ്, കന്നി-
വയലിൽ നെല്ലിൻ പാലായ്,
വീര്യമായ് തെക്കൻ പാട്ടിൽ,
ഇവനേ നിറച്ചു തേൻ
പാതിരാപ്പൂവിൽ, കാക്ക-
ച്ചിറകിൽ സൂര്യോത്സവം,
ശൈശവമിളനീരിൽ,
അറിവിൽ പച്ച, കൈത-
പ്പൂവിലാതിരാച്ചന്ദ്രൻ,
മുറിവിൽ മൂർച്ച, മുള-
ങ്കാടിന്നു കുറുങ്കുഴൽ.
കവിതാസാരം
തിരുത്തുകഹേമന്തകാലത്തേ മെലിഞ്ഞ കുളിർനീർക്കൈകൾ നീട്ടി ഇവനെ കൂടി സ്വീകരിച്ചാലും എന്നാണ് കവി നിലയോട് അപേക്ഷിക്കുന്നത്. ഇവൻ മറ്റാരുമല്ല, മഹാകവി വൈലോപ്പിള്ളി. വൈലോപ്പിള്ളിയുടെ ഏതാനും കവിതകളിലെ വരികൾ ഈ കവിതയിൽ വളരെ വർണസൂചകമായി സച്ചിദാനന്ദൻ നൽകിയിട്ടുണ്ട്. ചുവടെ കൊടുത്തിരിക്കുന്ന വരികളിൽ മാമ്പഴക്കാലം എന്ന് സൂചിപിക്കുന്നത് മാമ്പഴം എന്ന വൈലോപ്പിള്ളിയുടെ കവിത സമാഹാരമാണ്. ഇങ്ങനെ അദ്ദേഹത്തിൻറെ പല കവിതകളുടെ രസകൂട്ടാണ് സച്ചിദാനന്ദൻറെ ഈ കവിത.
ആതിരാ രാവിൻ രുദ്ര-
കീർത്തനങ്ങൾ തൻ തൂക്കി-
ലാടുന്ന പൊന്നുണ്ണിക്കു
ദംഷ്ട്രയും നെറ്റിക്കണ്ണും.
പാരുഷ്യം പെരുകുന്നു
വാക്കിലും മനസ്സിലും.
മാതുലാ, പൊറുത്താലും-
തീർന്നു മാമ്പഴക്കാലം.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-05. Retrieved 2012-07-22.
- ↑ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കവിതകൾ.