ഇളങ്ങുളം ശ്രീ ധർമ്മശാസ്താ ക്ഷേത്രം

കോട്ടയം ജില്ലയിൽ പാലാ-പൊൻകുന്നം റോഡിൽ ഇളങ്ങുളം എന്ന സ്ഥലത്തു വിശാലമായ ക്ഷേത്രമൈതാനത്തോടുകൂടി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ഇളങ്ങുളം ശ്രീ ധർമ്മശാസ്താ ക്ഷേത്രം (Elamgulam Sree Dharma Sastha Temple). വർഷം തോറുമുള്ള തിരുവുത്സവത്തോടനുബന്ധിച്ച് 15 ഓളം ഗജവീരന്മാർ അണിനിരക്കുന്ന ഗജമേളയും ആനയൂട്ടും നടത്തപ്പെടുന്നു . .[1]

ഇളങ്ങുളം ശ്രീധർമ്മശാസ്‌താ ക്ഷേത്രം
ഇളങ്ങുളം ശ്രീധർമശാസ്‌താ ക്ഷേത്രം
ഇളങ്ങുളം ശ്രീധർമശാസ്‌താ ക്ഷേത്രം
ഇളങ്ങുളം ശ്രീധർമ്മശാസ്‌താ ക്ഷേത്രം is located in Kerala
ഇളങ്ങുളം ശ്രീധർമ്മശാസ്‌താ ക്ഷേത്രം
ഇളങ്ങുളം ശ്രീധർമ്മശാസ്‌താ ക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:9°35′39″N 76°43′48″E / 9.59417°N 76.73000°E / 9.59417; 76.73000
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
ജില്ല:കോട്ടയം
പ്രദേശം:ഇളങ്ങുളം
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:അയ്യപ്പൻ
പ്രധാന ഉത്സവങ്ങൾ:മണ്ഡലപൂജ,ഗജമേള
വാസ്തുശൈലി:കേരള വാസ്തുവിദ്യ


ക്ഷേത്രത്തിലെ ഗജമേള

മണ്ഡലകാലത്തിന്റെ ഭാഗമായി ഇവിടെ അയ്യപ്പ ഭക്തന്മാർക്ക് വിരിവെക്കുന്നതിനുള്ള വിപുലമായ സൗകര്യവും വൈകിട്ട് അന്നദാനവും ഒരുക്കിയിരിക്കുന്നു.

ചരിത്രം

തിരുത്തുക

ശാസ്താവിനെ ആരാധിക്കുന്നത് ദക്ഷിണേന്ത്യയുടെ പുരാതന ചരിത്രത്തിന്റെ ഭാഗമാണ്. ഇവിടെയുള്ള പ്രതിഷ്ഠയ്ക്ക് 800 വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഗൃഹസ്ഥാശ്രമീഭാവത്തിൽ വലം കൈയിൽ അമൃതകലശവും ധരിച്ച് അഭീഷ്ടവരദായകനായ ശ്രീ ധർമ്മശാസ്താവാണ്‌ ക്ഷേത്രത്തിലെ പ്രതിഷ്‌ഠ.ക്ഷേത്രഭരണം ഇടപ്പള്ളി രാജകുടുംബത്തിന്റെ കീഴിലായതു മുതലുള്ള ലിഖിത ചരിത്രം ലഭ്യമാണ്. രാജവാഴ്ചയ്ക്ക് ശേഷം, ക്ഷേത്രം 1978 വരെ പ്രാദേശിക ഭൂപ്രഭുക്കളും നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്) കരയോഗവും കൈകാര്യം ചെയ്തു.തുടർന്ന് അത് വിവിധ ഹിന്ദു വിഭാഗങ്ങളിൽ നിന്നുള്ള അംഗങ്ങളുള്ള ഒരു വിശാല സമിതിയിലേക്ക് മാറ്റപ്പെട്ടു.

 
.

2018-ൽ, ഒരു പ്രധാന നവീകരണത്തിന്റെ ഭാഗമായി, ചുറ്റമ്പലം(ക്ഷേത്ര മതിലുകൾക്കുള്ളിൽ ശ്രീകോവിലിനു ചുറ്റുമുള്ള ബാഹ്യഘടന) നീക്കം ചെയ്തു. 5 വർഷത്തിനുശേഷം, 2023 ജനുവരിയിൽ പൂർണ്ണമായും കല്ലും തടിയും ചെമ്പും കൊണ്ട് നിർമ്മിച്ച പുതിയ ക്ഷേത്രം ബ്രഹ്മകലശാഭിഷേകത്തോടെ ഉദ്ഘാടനം ചെയ്തു.കാലങ്ങളായി നിലനിൽക്കാൻ നിർമ്മിച്ച ഈ ക്ഷേത്രം അതിന്റെ പുതിയ അവതാരത്തിൽ തന്നെ ഗ്രാമത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്.

 
ക്ഷേത്രം 2023-ൽ

ഉപദേവതകൾ

തിരുത്തുക

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്‌ഠയായ ശ്രീധർമ്മശാസ്താവിന് പുറമേ, നാലമ്പത്തിനുള്ളിൽ ഗണപതിയുടെയും, പുറത്ത് സർപ്പ ദൈവങ്ങൾ, രക്ഷസ്സുകൾ, വെളിച്ചപാട്, കാവൽയക്ഷി, ശിവപാർവതി സങ്കൽപ്പത്തിലുള്ള അന്തിമഹാകാളൻ, അയന യക്ഷി എന്നീ മൂർത്തികൾ കുടികൊള്ളുന്ന മരുതുകാവ്, ക്ഷേത്ര ചൈതന്യത്തോളം തന്നെ പഴക്കമുള്ള മാളികപ്പുറത്തമ്മ, കൂടാതെ ക്ഷേത്രത്തിന് ശബരിമല അയ്യപ്പ ക്ഷേത്രവുമായുള്ള ബന്ധം വിളിച്ചോതുന്നതും പരമ്പരാഗത തീർത്ഥാടന പാതയിലെ പുണ്യമലകളായി കണക്കാക്കുന്ന ചക്കിപ്പാറമല, തലപ്പാറമല എന്നിവ മുഖ്യപ്രതിഷ്ഠകളായി കണക്കാക്കുന്ന മലദൈവങ്ങളും ഉപദേവതാ സങ്കൽപ്പത്തിൽ ക്ഷേത്ര സമുച്ചയത്തിൽ തന്നെ കുടികൊള്ളുന്നു.


വാസ്തുവിദ്യ

തിരുത്തുക

2018 വരെ, ക്ഷേത്രത്തിന്റെ ഘടന കട്ടയുപയോഗിച്ചുള്ള ചുവരുകളും ഓടു മേഞ്ഞ മേൽക്കൂരയുള്ളതുമായിരുന്നു . പ്രധാന നവീകരണ വേളയിൽ, ചുറ്റമ്പലത്തിന്റെയും ഉപദേവതകളുടെയും ചുവരുകൾ പൂർണ്ണമായും കൃഷ്ണശില (കറുത്ത പ്രകൃതിദത്ത കല്ല്) കൊണ്ടാണ് നിർമ്മിച്ചത്. മേൽക്കൂരകൾ ചെമ്പ് ഷീറ്റുകൾ കൊണ്ട് പൊതിഞ്ഞു.ക്ഷേത്രത്തിൻ്റെ ബലിക്കൽപുര കൊത്തുപണികളോടുകൂടിയ നവഖണ്ഡങ്ങളും ശിൽപചാരുതയാർന്ന വ്യാളീരൂപങ്ങളാലും ആരക്കാലുകളാലും പണിതീർത്തിരിക്കുന്നു.

 
ക്ഷേത്രമുറ്റത്തുനിന്ന് ബലിക്കൽപ്പുരയുടെ ദൃശ്യം

ആനക്കൊട്ടിലിൻ്റെ തൂണുകൾശിൽപ ഭംഗി തുളുമ്പി നിൽക്കുന്ന വലിയ ദശാവതാരരൂപങ്ങളാലും അനവധി കൊത്തുപണികളാലും പണിതീർത്ത് മ്യൂറൽ പെയിൻറിംഗ് നടത്തിയിരിക്കുന്നു. ക്ഷേത്രങ്ങളിൽ കാണപ്പെടുന്ന പുരാതന ശൈലിയായ ആനപ്പള്ള ശൈലിയിലാണ് ക്ഷേത്രത്തിന്റെ ചുറ്റുമതിൽ നിർമ്മിച്ചിരിക്കുന്നത്.

 
ക്ഷേത്രത്തിൻ്റെ ആനക്കൊട്ടിൽ

ഉത്സവം 

തിരുത്തുക

മകരത്തിലെ ഉത്രത്തിനു ആറാട്ടു വരുന്നവിധം  ആറു ദിവസത്തെ  ഉത്സവത്തിനു  കൊടിയേറുന്നു ആറാട്ടുദിവസം ഗജമേളയും നടത്തുന്നു.ക്ഷേത്രത്തിനു  സമീപമുള്ള  വെള്ളാംങ്കാവ് ക്ഷേത്രചിറയിലാണ് ആറാടുന്നത്.

ക്ഷേത്രോത്സവത്തിന്റെ അവസാന ദിവസം കിഴക്കേ പന്തലിൽ ഗജമേളയും തുടർന്ന് പ്രസിദ്ധമായ ആനയൂട്ടും നടത്തിവരുന്നു. പഴങ്ങളും മറ്റും ചേർത്ത ചോറുരുളകളാണ് ആനകൾക്ക് നൽകുന്നത്.

മറ്റ് വിശേഷ ദിവസങ്ങൾ

തിരുത്തുക
  • മണ്ഡലപൂജാ ദിവസം കാവടിയാട്ടം നടത്തുന്നു .
  • മണ്ഡലകാലത്തിന്റെ ഭാഗമായി ഇവിടെ കാളകെട്ടുത്സവവും കരിക്കേറും നടത്താറുണ്ട്.

കാളകെട്ടുത്സവം

ഒരു ഭവനത്തിൽ നിന്നുമാരംഭിക്കുന്ന ഘോഷയാത്ര ക്ഷേത്ര മുറ്റത്തെത്തി കെട്ടുകാളയെ ക്ഷേത്രനടയിൽ സമർപ്പിച്ചാണ് കാളകെട്ടുത്സവ ചടങ്ങുകൾ പൂർത്തിയാകുന്നത്. പാലത്തടിയും മരുതിക്കമ്പും വൈക്കോലും കൊണ്ട് നിർമ്മിച്ച പൊയ്ക്കാളയെ ഈ എഴുന്നള്ളത്തിൽ ചുമലിലേറ്റുന്നു. ചടങ്ങുകളുടെ അവസാനമാണ് കരിക്കേറ് വഴിപാട് നടത്തുന്നത്.

  • മകരവിളക്കിന് മുന്നോടിയായി എരുമേലി പേട്ടതുള്ളി ശബരിമല അയ്യപ്പന് ചാർത്തുവാനുള്ള തങ്കഗോളകയും വഹിച്ചുകൊണ്ട് ആചാരപരമായി പോകുന്ന ആലങ്ങാട്ട് സംഘം എത്തി ഇവിടെ പാനകപൂജ എന്ന ചടങ്ങ് ഭക്ത്യാദരപൂർവ്വം നടത്തിവരുന്നു.
  • എല്ലാ വർഷവും ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നടത്തിവരുന്നു

എല്ലാ വർഷവും  സപ്താഹം  നടത്തിവരുന്നു  

പ്രധാന വഴിപാടുകൾ

തിരുത്തുക
  • നീരാഞജനം .
  • ശനീശ്വര പൂജ
  • കദളിപഴം ചേർത്ത അട .
  • കടുംപായസം .
  • ചതുശ്ശതം .
  • നെയ്‌വിളക്ക് .
  • എള്ളുപായസം .
  • അറുനാഴി .
  • നെയ്യഭിഷേകം .

കൂടുതൽ അറിയാൻ

തിരുത്തുക
  1. "Thiru Utsavom 2016". Archived from the original on 2016-04-13. Retrieved 2017-12-11.