ഇളംപള്ളിൽ

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം

പത്തനംതിട്ട[പ്രവർത്തിക്കാത്ത കണ്ണി] ജില്ലയിൽ അടൂർ താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിലെ ഗ്രാമം ആണ് ഇളംപള്ളിൽ. ബുദ്ധക്ഷേത്രം നിലനിന്നിരുന്ന സ്ഥലമാണ് പള്ളിക്കൽ എന്നും അതിൻറെ അനുബന്ധ ക്ഷേത്രം അഥവാ ചെറിയ ക്ഷേത്രം നിലനിന്നിരുന്ന സ്ഥലമായതിനാൽ ആണ് ഈ സ്ഥലത്തിന് ഇളംപള്ളിൽ എന്ന് പേര് വന്നത് . ആലപ്പുഴ ജില്ലയുമായി അതിർത്തി പങ്കിടുന്ന കാർഷിക ഗ്രാമം കൂടിയാണ് . പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും കെ ജി ദാമോദരൻ ഉണ്ണിത്താൻ ഇളംപള്ളിൽ നിവാസിയാണ് . മേക്കുന്നുമുകൾ , പയ്യനല്ലൂർ ചന്ത , പുത്തൻ ചന്ത , തെങ്ങിനാൽ , മലമുൻപ് ,കൊച്ചുതറ എന്നിവയാണ് പ്രധാന സ്ഥലങ്ങൾ . അർദ്ധ നാരീശ്വര സങ്കൽപ്പത്തിൽ ഉള്ള പൌരാണികമായ ക്ഷേത്രം ആയ ഹിരണ്യനല്ലൂർക്ഷേത്രം ഈ ഗ്രാമത്തിൽ ആണ് . സമീപകാലത്ത് ഈ ക്ഷേത്രം അഗ്നിബാധയിൽ കേടുപാടുകൾ ഉണ്ടായെങ്കിലും ക്ഷേത്രം പുന: നിർമ്മിച്ചു . പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിടെന്റും അടൂർ നിയമസഭാ മണ്ഡലം മുൻ സ്ഥാനാർഥിയും രാഷ്ട്രീയ സാമൂഹ്യ നേതാവുമായ അന്തരിച്ച പ്രസന്ന കുമാർ ഉണ്ണിത്താന്റെ (പള്ളിക്കൽ പ്രസന്ന കുമാർ ) നാമധേയത്തിൽ ആണ് അംഗൻവാടി

പള്ളിക്കൽ മൃഗാശുപത്രി , പള്ളിക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രം സബ് സെൻറർ എന്നിവയും ഈ സ്ഥലത്ത് നിലനിൽക്കുന്നു . ഇളംപള്ളിൽ പത്തനതിട്ട ജില്ലയിൽ ആണെങ്കിലും ആലപ്പുഴ ജില്ലയിലെ നൂറനാടിന്റെ പോസ്റ്റൽ പിൻ കോഡ് ആയ 690504 ആണ് ഉപയോഗിക്കുന്നത്

"https://ml.wikipedia.org/w/index.php?title=ഇളംപള്ളിൽ&oldid=3625226" എന്ന താളിൽനിന്ന് ശേഖരിച്ചത്