ഇല്ലി
കല്ലൻ ഇല്ല
കണിയാരം, കർമ്മരം, പട്ടിൽ, മുള എന്നെല്ലാമറിയപ്പെടുന്ന ഇല്ലി 24 മുതൽ 32 വർഷം വരെ ജീവിക്കുന്ന ഒരു സസ്യമാണ്. (ശാസ്ത്രീയനാമം: Bambusa bambos). 20 മുതൽ 35 മീറ്റർ വരെ ഉയരം വയ്ക്കും. നിറയെ മുള്ളുകളുള്ള ഇല്ലിയുടെ ഇല കാലിത്തീറ്റയായും ഇളംമുളകൾ ഭക്ഷണമായും ഉപയോഗിക്കുന്നു. പൂക്കുന്നതോടെ മുളങ്കൂട്ടങ്ങൾ നശിക്കുന്നു. മുളയരി എന്നറിയപ്പെടുന്ന മുളയുടെ വിത്തുകൾ ഭക്ഷ്യയോഗ്യമാണ്. മണ്ണൊലിപ്പിനെതിരെയും വനവൽക്കരണത്തിനും നട്ടുപിടിപ്പിക്കാൻ ഉത്തമമാണ് ഇല്ലി[2]. കേരളത്തിൽ കുരുമുളക് വിളവെടുപ്പിനു മരത്തിൽ കയറാൻ ഉപയോഗിക്കുന്ന ഏണി ഉണ്ടാക്കാൻ ഇല്ലിയാണ് ഉപയോഗിക്കുന്നത്.
ഇല്ലി | |
---|---|
ഇല്ലിക്കൂട്ടത്തിലൂടെയുള്ള വഴി, വയനാട്ടിൽ നിന്നും. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | B. bambos
|
Binomial name | |
Bambusa bambos | |
Synonyms | |
|
അവലംബം
തിരുത്തുക- ↑ "Bambusa bambos (L.) Voss". The Plant List, RBG Kew. Retrieved 24 January 2012.
- ↑ http://www.feedipedia.org/node/496
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ചിത്രങ്ങളും വിവരങ്ങളും
- മറ്റുഭാഷകളിലെ പേരുകളും ചിത്രങ്ങളും
- കൂടുതൽ വിവരങ്ങൾ Archived 2012-11-21 at the Wayback Machine.
- വനവൽക്കരണത്തിന് ഇല്ലി ഉപയോഗിക്കുന്നതിനെപ്പറ്റിയുള്ള പഠനം
വിക്കിസ്പീഷിസിൽ Bambusa bambos എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Bambusa bambos എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.