ഒരു പ്രവാസി ഇസ്രായേലി ചരിത്രകാരനും സോഷ്യലിസ്റ്റ് പ്രവർത്തകനുമാണ് ഇലൻ പപ്പേ(Hebrew: אילן פפה‎, IPA: [iˈlan paˈpe]; ജനനം 1954). യു.കെ യിലെ യൂണിവേഴ്സിറ്റി ഓഫ് എക്സ്റ്റെറ്ററിലെ കോളേജ് ഓഫ് സോഷ്യൽ സയൻസസ് ആന്റ് ഇന്റർനാഷണൽ സ്റ്റഡീസിൽ പ്രൊഫസറും സർവകലാശാലയുടെ യൂറോപ്യൻ സെന്റർ ഫോർ പലസ്തീൻ സ്റ്റഡീസിന്റെ ഡയറക്ടറും എക്സ്റ്റൻഷൻ സെന്റർ ഫോർ എത്‌നോ-പൊളിറ്റിക്കൽ സ്റ്റഡീസിന്റെ സഹസംവിധായകനുമാണ്.

ഇലൻ പപ്പെ
ജനനം (1954-11-07) 7 നവംബർ 1954  (69 വയസ്സ്)
ദേശീയതIsraeli
വിദ്യാഭ്യാസംBA (1978), PhD (1984)
കലാലയംHebrew University of Jerusalem
University of Oxford
തൊഴിൽHistorian, political activist
സജീവ കാലം1984–present
തൊഴിലുടമUniversity of Exeter
അറിയപ്പെടുന്നത്One of Israel's "New Historians"
വെബ്സൈറ്റ്Staff page at the University of Exeter

ഇസ്രായേലിലെ ഹൈഫയിലാണ് പപ്പയുടെ ജനനം.[1] യുകെയിൽ വരുന്നതിനുമുമ്പ്, ഹൈഫ സർവകലാശാലയിൽ (1984–2007) പൊളിറ്റിക്കൽ സയൻസിൽ സീനിയർ ലക്ചററും ഹൈഫയിലെ എമിൽ ടൗമ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പലസ്തീൻ ആൻഡ് ഇസ്രായേലി സ്റ്റഡീസിന്റെ ചെയർമാനും (2000–2008) ആയിരുന്നു.[2] ദി എത്‌നിക് ക്ലെൻസിംഗ് ഓഫ് പലസ്തീൻ (2006), ദി മോഡേൺ മിഡിൽ ഈസ്റ്റ് (2005), എ ഹിസ്റ്ററി ഓഫ് മോഡേൺ പലസ്തീൻ: വൺ ലാൻഡ്, ടു പീപ്പിൾസ് (2003), ബ്രിട്ടൻ, അറബ്-ഇസ്രായേലി സംഘർഷം (1988) എന്നിവയുടെ രചയിതാവാണ് അദ്ദേഹം.[3] ഹഡാഷിലെ ഒരു പ്രധാന അംഗം കൂടിയായ അദ്ദേഹം 1996 , 1999 നെസെറ്റ് തിരഞ്ഞെടുപ്പുകളിൽ പാർട്ടി പട്ടികയിൽ സ്ഥാനാർത്ഥിയായിരുന്നു.[4][5] and 1999[6]

ഇസ്രയലിന്റെ പരമ്പരാഗത ചരിത്ര കാഴച്ചപ്പാടുകളെ തള്ളുന്ന നവചരിത്രകാരന്മാരിൽ ഒരാളാണ് ഇലാൻ പപ്പെ. 1988ൽ ബ്രിട്ടീഷ് ഇസ്രെയേൽ സർക്കാരുകൾ ഔദ്യോഗിക ഭാഷ്യങ്ങളോടെയുള്ള ഡോക്യുമെന്റുകൾ പുറത്തിറക്കിയതുമുതൽ 1948ലെ ഇസ്രെയേൽ രൂപവൽകരണത്തെയും അതിനെ തുടർന്നുണ്ടായ 700000 വരുന്ന ഫലസ്തീൻ കുടിയൊഴിപ്പിക്കലുകളെയും സംബന്ധിച്ചുമുള്ള ഔദ്യോഗിക ഭാഷ്യങ്ങളെ തിരുത്തിയെഴുതുന്ന സംഘമാണ് നവചരിത്രകാരന്മാർ (New Historians) എന്നറിയപ്പെടുന്നത്.

മറ്റ് ചരിത്രകാരന്മാർ വാദിച്ചതുപോലെ ഫലസ്തീനികളെ പുറത്താക്കൽ ഇസ്രയേൽ താൽക്കാലിക അടിസ്ഥാനത്തിൽ തീരുമാനിച്ചതല്ലന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. 1947-ൽ ഇസ്രായേലിന്റെ ഭാവി നേതാക്കൾ തയ്യാറാക്കിയ "പ്ലാൻ ഡാലറ്റിന്" അനുസൃതമായാണ് പലസ്തീന്റെ വംശീയ ഉന്മൂലനം പദ്ധതിയിട്ടത്.[7] ഇസ്രായേലിന്റെ രൂപവൽകരണമാണ് മധ്യപൂർവ്വ ദേശത്തെ അസമാധാനത്തിന് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഇസ്ലാമിക തീവ്രവാദത്തേക്കാൾ സയണിസം അപകടകരമാണെന്ന് വാദിക്കുകയും ആഗോളതലത്തിൽ തന്നെ ഇസ്രായേൽ അക്കാദമിക് വിദഗ്ധരെ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തുന്നു.[8][9]

ജനനം വിദ്യാഭ്യാസം

തിരുത്തുക

1930 കളിൽ നാസി പീഡനങ്ങളിൽ നിന്ന് ഓടിപ്പോയ ജർമ്മൻ ജൂത മാതാപിതാക്കളുടെ മകനായി ഇസ്രായേലിലെ ഹൈഫയിൽ 1954ൽ പപ്പേ ജനിച്ചു.1978 ൽ ഹിബ്രു ജറുസലേം യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടി. 1984 ൽ ആൽബർട്ട് ഹൊറാനി, റോജർ ഓവൻ (ചരിത്രകാരൻ) എന്നിവരുടെ മാർഗനിർദേശത്തിൽ ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ പിഎച്ച്ഡി നേടി. ഡോക്ടറൽ തീസിസ് ആയ "ബ്രിട്ടനും അറബ്-ഇസ്രായേലി സംഘർഷവും" എന്നതായിരുന്നു പപ്പെയുടെ ആദ്യ ഗ്രന്ഥം.

  1. "Power and History in the Middle East: A Conversation with Ilan Pappe". Logos. 3 (1). Winter 2004. Archived from the original on 2012-05-19. Retrieved 17 May 2012.
  2. "Ilan Pappé: profile". University of Exeter. Retrieved 17 May 2012.
  3. "Ilan Pappé: publications". University of Exeter. Retrieved 20 May 2012.
  4. Ettinger, Yair (26 November 2002). "A new candidate for the Hadash coalition: Attorney Dov Hanin of Tel Aviv". Haaretz (in ഹീബ്രു). Retrieved 17 May 2012.
  5. "List of candidates רשימת מועמדים" (PDF). Israel Democracy Institute. Archived from the original (PDF) on 26 May 2012. Retrieved 20 May 2012.
  6. "(List of candidates) רשימת המועמדים". Knesset. Retrieved 20 May 2012.
  7. Pappé, Ilan (2007) [2006]. The Ethnic Cleansing of Palestine. Oxford: Oneworld Publications. pp. 86–126.
  8. Wilson, Scott (11 March 2007). "A Shared History, a Different Conclusion". The Washington Post. Retrieved 17 May 2012.
  9. Lynfield, Ben (12 May 2005). "British Boycott Riles Israeli Academics". The Christian Science Monitor. Retrieved 17 May 2012.
"https://ml.wikipedia.org/w/index.php?title=ഇലാൻ_പപ്പെ&oldid=4098932" എന്ന താളിൽനിന്ന് ശേഖരിച്ചത്