ഇലത്തവള
സാധാരണയായി പച്ചത്തവള എന്നു വിളിക്കുന്ന ഇലത്തവളകൾ(ഇംഗ്ലീഷ്:Leaf Frog അഥവാ The Common Green Frog) റാണിഡേ ഗോത്രത്തിലെ ഒരു തവളയിനമാണ്. ഹൈലറാണാ ജനുസ്സിൽപ്പെട്ട ഇവയുടെ ശാസ്ത്രീയ നാമം ഹൈലറാണാ എറിത്രീയ(Hylarana Erythraea) എന്നാണ്. പ്രധാനമായും ഇവയെ കണ്ടൂവരുന്നത് ബ്രൂണൈ, കമ്പോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്മാർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലാന്റ്, വിയറ്റ്നാം എന്നിവിടങ്ങളിലാണ്. അയനവൃത്തത്തിനടുത്തുളള ഉഷ്ണമേഖലാ വനങ്ങളിലെ ഈർപ്പം കൂടുതലുള്ള ചെറുകാടുകളാണിവയുടെ വാസസ്ഥാനം. ചതുപ്പുകൾ, നദീതീരങ്ങൾ, ഈർപ്പം കൂടുതലുള്ള പ്രദേശങ്ങൾ, ചെളിപ്രദേശങ്ങൾ എന്നീ പ്രദേശങ്ങളിലും ഇവയെ കണ്ടു വരുന്നു. ചിലസമയങ്ങളിൽ കൃഷിസ്ഥലങ്ങളിലും ഇവയെ കാണാറുണ്ട്.
ഇലത്തവള | |
---|---|
From Ernst Haeckel's Kunstformen der Natur | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Amphibia |
Order: | Anura |
Family: | Ranidae |
Genus: | Hylarana |
Species: | H. erythraea
|
Binomial name | |
Hylarana erythraea (Schlegel, 1837)
| |
Synonyms | |
Several, see text |
അവലംബം
തിരുത്തുക- Diesmos, A. et al.. 2004. Rana erythraea. 2006 IUCN Red List of Threatened Species. Downloaded on 23 July 2007.