ഇലക്ട്രിക്കൽ സബ്‌സ്റ്റേഷൻ

വൈദ്യുതി വിതരണത്തിലെ ഒരു പ്രധാന വിഭാഗമാണ് ഇലക്ട്രിക്കൽ സബ്‌സ്റ്റേഷൻ. വൈദ്യുത പവർ ഹൗസിൽ ഉൽപാദിപ്പിക്കുന്ന നിശ്ചിത വോൾട്ടതയുള്ള വൈദ്യുതിയെ (ഉദാ: 11 കെ.വി. / 33 കെ.വി.) ഉയർത്തി വിവിധ തലങ്ങളിലാക്കി പ്രസരണം നടത്തുന്നതും വിതരണമേഖലയിൽ അവയെ വീണ്ടും സൗകര്യപ്രദമായ തലങ്ങളിലേക്കു് താഴ്ത്തുന്നതും സബ്‌സ്റ്റേഷനുകളിൽ വെച്ചാണു്.

A 115 kV to 41.6/12.47 kV 5 MVA 60 Hz substation with circuit switcher, regulators, reclosers and control building at Warren, Minnesota

വിവിധ തരം ഇലക്ട്രിക്കൽ സബ്‌സ്റ്റേഷനുകൾ

തിരുത്തുക
 
ചിത്രം A

സബ്‌സ്റ്റേഷനുകളുടെ സ്ഥാപന ഉദ്ദേശങ്ങൾ അനുസരിച്ച് താഴെ പറയും പ്രകാരം തരം തിരിച്ചിരിക്കുന്നു.


  • സ്റ്റെപ്പ് അപ്പ് സബ്സ്റ്റേഷൻ
ഊർജ്ജോല്പാദനം നടക്കുന്ന പവർ ഹൌസുമായി ബന്ധപെട്ടാണ് സ്റ്റെപ്പ് അപ്പ്‌ സബ്‌സ്റ്റേഷൻ സാധാരണയായി സ്ഥാപിക്കുന്നതു്. ഇന്ത്യയിലെ വ്യാപാരാടിസ്ഥാനത്തിലുള്ള വൈദ്യുതോല്പാദനത്തിനു് സാധാരണയായി 11 KV മുതൽ 33 KV വരെ വോൾട്ടേജ് ഉള്ള ജനറേറ്ററുകളാണു് ഉപയോഗിക്കുന്നത്. പക്ഷെ ഇത് വിതരണത്തിനായി (distribution) ദൂരസ്ഥലങ്ങളിലേക്ക് പ്രസരണം (transmission) ചെയ്യുമ്പോൾ മാർഗ്ഗമദ്ധ്യേയുള്ള പ്രസരണനഷ്ടം (transmission loss) കുറയ്ക്കുന്നതിന്റെ ഭാഗമായി വോൾട്ടേജ് ഉയർത്തി സാഹചര്യമനുസരിച്ച് 66 കെ.വി., 110 കെ.വി., 220 കെ.വി. 440 കെ.വി. എന്നീ തലങ്ങളിലേക്കാക്കി പ്രസരണം ചെയ്യുന്നു.
  • പ്രൈമറി ഗ്രിഡ് സബ്സ്റ്റേഷൻ
വളരെ ഉയർന്ന വൈദ്യുതതീവ്രതയും പരസ്പരം വളരെ അകലവുമുള്ള വൻകിട സബ്സ്റ്റേഷനുകളുടെ ശൃംഖലയെയാണു് പ്രൈമറി ഗ്രിഡ് എന്നു വിളിക്കുന്നതു്. സാധാരണ 400 കെ.വി., 220 കെ.വി., 110 കെ.വി. എന്നീ വോൾട്ടേജുകളാണു് ഇത്തരം സബ്സ്റ്റേഷനുകളിൽ ഉണ്ടാവുക.
  • സെക്കന്ററി സബ് സ്റ്റേഷൻ
  • ഡിസ്ട്രിബ്യുഷൻ സബ് സ്റ്റേഷൻ
  • ബൾക്ക് സപ്ലൈ & ഇന്റ സ്ട്രിയൽ സബ് സ്റ്റേഷൻ
  • മൈനിംഗ് സബ് സ്റ്റേഷൻ
  • മൊബൈൽ സബ് സ്റ്റേഷൻ
  • സിനിമാറ്റോഗ്രാഫ് സബ് സ്റ്റേഷൻ

സബ് സ്റ്റേഷനിലെ പ്രധാന ഭാഗങ്ങൾ

തിരുത്തുക
 
ചിത്രം A
  1. പ്രൈമറി പവർ ലൈനുകൾ
  2. ഗ്രൗണ്ട് വയർ
  3. ഓവർ ഹെഡ് ലൈൻ
  4. പൊട്ടെൻഷ്യൽ ട്രാൻസ്ഫോർമർ
  5. ഡിസ്കണക്റ്റ് സ്വിച്ച്/ഐസോലേറ്റർ
  6. സർക്യുട്ട് ബ്രേയ്ക്കർ
  7. കറന്റ് ട്രാൻസ്ഫോർമർ
  8. ലൈറ്റ്നിംഗ് അറസ്റ്റെർ
  9. മെയിൻട്രാൻസ്ഫോർമർ
  10. റീക്ലോസർ
  11. കണ്ട്രോൾ സ്റ്റേഷൻ
  12. സുരക്ഷാ വേലി
  13. സെക്കന്ററി പവർ ലൈൻ
  14. വാർത്താമിനിമയസംവിധാനം


  • A text book of power system engineering, Dhapat Rai & Co.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക