ഉത്തരാധുനിക സാഹിത്യത്തിന്റെ വക്താക്കളിലൊരാളായ ഇറ്റാലൊ കൽവീനൊ(ഒക്ടോബർ 15 1923-സെപ്റ്റംബർ 19 1985) ഒരു ഇറ്റാലിയൻ ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്നു.ജനനം ക്യൂബയിൽ. കോസ്മികോമിക്സ്(1965),ഇൻവിസിബിൾ സിറ്റീസ്(1972),ഇഫ് ഓൺ എ വിന്റെഴ്സ്നൈറ്റ് എ ട്രാവലർ(1979) എന്നിവ പ്രധാനകൃതികൾ.പ്രഥമ നോവലായ ദ പാത്ത് റ്റു ദ നെസ്റ്റ് ഓഫ് സ്പൈഡേഴ്സ്(1947) യുദ്ധാനന്തര ഇറ്റലിയിൽ അപ്രതീക്ഷിത വിജയമായി. ഏറെക്കാലം ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്ന കൽവീനോ, 1965-ൽ സോവിയറ്റ് സൈന്യം ഹങ്കറിയിൽ നടത്തിയ കടന്നുകയറ്റത്തെ തുടർന്ന് പാർട്ടി വിട്ടു.1975ൽ അമേരിക്കൻ അക്കദമി ഓണററി മെംബറായി തെരഞ്ഞെടുക്കപ്പെട്ട കൽവീനൊയ്ക്ക് തൊട്ടടുത്ത വർഷം യൂറോപ്യൻ സാഹിത്യത്തിനുള്ള ഓസ്ട്രിയൻ സ്റ്റേറ്റ് പുരസ്കാരം നൽകപ്പെട്ടു.സിയെനായിൽ വെച്ച് 1985 സെപ്റ്റംബറിൽ മരണപ്പെട്ടു.

ഇറ്റാലൊ കൽവീനൊ
Calvino-italo.jpg
Occupationജേർണലിസ്റ്റ്, ചെറുകഥാകൃത്ത്,നോവലിസ്റ്റ്.
Nationalityഇറ്റാലിയൻ
Literary movementഉത്തരാധുനികത

ആദ്യകാല ജീവിതംതിരുത്തുക

ബാല്യംതിരുത്തുക

ഹവാനപട്ടണത്തിന്റെ പ്രാന്തദേശമായ സാന്റിയാഗൊ ദെ ലാസ് വെഗാസിൽ 1923 ൽ ജനിച്ചു.പിതാവ് മരിയൊ മെക്സിക്കൻ കാർഷികവകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു.1917ൽ ഗവേഷണത്തിനായി ക്യൂബയിലേക്ക് താമസം മാറ്റി.അമ്മ എവാ മമെലി സസ്യശാസ്ത്രജ്ഞയായിരുന്നു.1925ല് കൽവീനോയുടെ കുടുംബം ഇറ്റലിയിലേക്ക് മടങ്ങി.മാതാപിതാക്കൾ ശാസ്ത്രജ്ഞരായിരുന്നെങ്കിലും കാൽവീനൊയ്ക്ക് ചെറുപ്പം മുതലെ കഥകളോടായിരുന്നു അഭിനിവേശം. പുസ്തകങ്ങൾക്ക് പുറമെ ചിത്രങ്ങളും അമേരിക്കൻ സിനിമകളും കാർട്ടൂണുകളും കാൽവിനോയുടെ ശ്രദ്ധ പിടിച്ചുപറ്റി.പ്രാഥമിക വിദ്യാഭ്യാസം ഒരു ഇംഗ്ലീഷ് നഴ്സറി സ്കൂളിലും തുടർന്ന് ഒരു സ്വകാര്യ പ്രൊട്ടസ്റ്റന്റ് വിദ്യാലയത്തിലും.സ്വതന്ത്ര ചിന്താഗതിക്കാരും ഫാസിസ്റ്റ് വിരുദ്ധരുമായിരുന്ന മരിയോയും എവായും കൽവീനൊയ്ക്ക് മതപഠനം നൽകാൻ തയ്യാറായില്ല,ഇക്കാരണത്താൽ സെക്കണ്ടറി സ്കൂളിലെ മതപാഠക്ലാസുകളിൽ നിന്നും കൽവീനോയ്ക്ക് ഒഴിവുകിട്ടി.

"https://ml.wikipedia.org/w/index.php?title=ഇറ്റാലൊ_കൽവീനൊ&oldid=1762928" എന്ന താളിൽനിന്ന് ശേഖരിച്ചത്