ഇറോക്വോയിസ് നദി
അമേരിക്കൻ ഐക്യനാടുകളിലെ വടക്കുപടിഞ്ഞാറൻ ഇന്ത്യാനയിലെ സെൻട്രൽ കോൺ ബെൽറ്റ് സമതലങ്ങളിലും വടക്കുകിഴക്കൻ ഇല്ലിനോയിയിലൂടെയും ഒഴുകുന്ന കാൻകാകി നദിയുടെ 103 മൈൽ (166 കിലോമീറ്റർ)[1] നീളമുള്ള കൈവഴിയാണ് ഇറോക്വോയിസ് നദി.[2] ഇറോക്വോയിസ് ജനതയുടെ പേരിലാണ് ഈ നദി അറിയപ്പെട്ടത്. കാൻകാകി, ഇല്ലിനോയി നദികളിലൂടെ, ഇത് മിസിസിപ്പി നദിയുടെ നീർത്തടത്തിന്റെ ഭാഗമായി മാറുന്നു.
ഇറോക്വോയിസ് നദി | |
---|---|
Country | United States |
Physical characteristics | |
പ്രധാന സ്രോതസ്സ് | NW of Rensselaer, Newton Township, Jasper County, Indiana 705 അടി (215 മീ) 40°57′55″N 87°12′23″W / 40.9652778°N 87.2063889°W |
നദീമുഖം | കാൻകാകി, ഇല്ലിനോയി 599 അടി (183 മീ) 41°04′27″N 87°48′59″W / 41.0741993°N 87.8164285°W |
നീളം | 103 മൈൽ (166 കി.മീ) |
Discharge |
|
നദീതട പ്രത്യേകതകൾ | |
Progression | Iroquois River → Kankakee → Illinois → Mississippi → Gulf of Mexico |
നദീതട വിസ്തൃതി | 2,091 ച മൈ (5,420 കി.m2) |
GNIS ID | 410927 |
ഗതി
തിരുത്തുകഇന്ത്യാനയിലെ ജാസ്പർ കൗണ്ടിയിൽനിന്ന് ഉത്ഭവിക്കുന്ന ഇറോക്വോയിസ് നദി പൊതുവേ പടിഞ്ഞാറ്-തെക്കുപടിഞ്ഞാറൻ ദിശയിൽ ഇന്ത്യാനയിലെ ന്യൂട്ടൺ കൗണ്ടി, ഇല്ലിനോയിയിലെ ഇറോക്വോയിസ് കൗണ്ടി എന്നിവയിലൂടെ ഒഴുകുകയും അവിടെനിന്ന് വടക്കൻ ദിശയിലേയ്ക്ക് തിരിഞ്ഞ് ഇല്ലിനോയിയിലെ കാൻകാകി കൗണ്ടിയിലേക്ക് ഒഴുകുകയും ചെയ്യുന്നു. കാൻകാകി നഗരത്തിന് ഏകദേശം 4 മൈൽ (6 കിലോമീറ്റർ) തെക്കുപടിഞ്ഞാറായി അരോമ പാർക്ക് ഗ്രാമത്തിന് എതിർവശത്ത് കാൻകാകി കൗണ്ടിയുടെ തെക്കുഭാഗത്തുകൂടിയാണ് ഇത് കാൻകാകി നദിയിലേക്ക് പ്രവേശിക്കുന്നു.
മുന്നോട്ടുള്ള ഗതിയിൽ ഇറോക്വോയിസ് നദി ഇൻഡ്യാനയിലെ റെൻസെലെയർ, ബ്രൂക്ക്, കെന്റ്ലാൻഡ് എന്നീ പട്ടണങ്ങളും ഇല്ലിനോയിയിലെ ഇറോക്വോയിസ്, വാത്സെക്ക, ഷുഗർ ഐലന്റ് എന്നീ പട്ടണങ്ങളും കടന്നുപോകുന്നു.
അവലംബം
തിരുത്തുക- ↑ U.S. Geological Survey. National Hydrography Dataset high-resolution flowline data. The National Map Archived 2012-03-29 at the Wayback Machine., accessed May 13, 2011
- ↑ U.S. Geological Survey Geographic Names Information System: Iroquois River