ഇറേൻ ജോലിയോ ക്യൂറി
1935-ലെ രസതന്ത്രത്തിനുളള നോബൽ പുരസ്കാരം നേടിയെടുത്ത ശാസ്ത്രജ്ഞയാണ് ഇറേൻ ജോലിയോ ക്യൂറി. ഈ സമ്മാനം ഇറേൻ, സഹപ്രവർത്തകനും ഭർത്താവുമായ ഫ്രെഡെറിക് ജോലിയോ ക്യൂറിക്കൊപ്പം പങ്കു വെച്ചു. ഐറീൻ ജോലിയട്ട് ക്യൂറി എന്ന ആംഗലേയ നാമത്തിൽ കൂടതലും അറിയപ്പെടുന്ന ഇറേൻ ക്യൂറി, നോബൽ സമ്മാന ജേതാക്കളായ മേരി ക്യൂറിയുടേയും പിയറി ക്യൂറിയുടേയും മകളാണ്.
ഇറേൻ ജോലിയോ ക്യൂറി | |
---|---|
ജനനം | |
മരണം | 17 മാർച്ച് 1956 പാരിസ് ,ഫ്രാൻസ് | (പ്രായം 58)
ദേശീയത | ഫ്രഞ്ച് |
പൗരത്വം | ഫ്രഞ്ച് |
കലാലയം | സോർബോൺ |
പുരസ്കാരങ്ങൾ | രസതന്ത്രത്തിനുളള നോബൽ സമ്മാനം (1935) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | രസതന്ത്രം |
ഡോക്ടർ ബിരുദ ഉപദേശകൻ | പോൾ ലോജ്വാ |
ഡോക്ടറൽ വിദ്യാർത്ഥികൾ | her daughters |
ജീവചരിത്രം
തിരുത്തുകപാരീസിലാണ് ഇറേൻ പ്രാഥമിക വിദ്യാഭായവും തുടർന്നുളള കോളേജ് വിദ്യാഭ്യാസവും പൂർത്തിയാക്കിയത്. പൊളോണിയത്തിൽ നിന്നുളള ആൽഫാ വികിരണങ്ങളെക്കുറിച്ചുളള പഠനത്തിന് 1925-ൽ ഡോക്റ്ററേറ്റു ബിരുദം ലഭിച്ചു. 1926, ഒക്റ്റോബർ 4-ന് ഇറേൻ സഹപ്രവർത്തകനായ ഫ്രെഡെറിക് ജോലിയോയെ വിവാഹം ചെയ്തു. വിവാഹശേഷം ജോലിയോ-ക്യൂറി എന്ന ഇരട്ടപ്പേരിലാണ് ഇരുവരും അറിയപ്പെട്ടത്.
നോബൽ സമ്മാനം
തിരുത്തുകഅണുകേന്ദ്രങ്ങളെ , ആണവവികിരണം കൊണ്ട് ഭേദിക്കുക വഴി, അസ്ഥിരമെങ്കിലും അണുവികിരണസ്വഭാവമുളള മറ്റു മൂലകങ്ങളായി മാറ്റിയെടുക്കാമെന്ന സാധ്യത കണ്ടെത്തിയതിനാണ് ജോലിയോ-ക്യൂറി ദമ്പതിമാർക്ക് 1935-ലെ രസതന്ത്രത്തിനുളള നോബൽ സമ്മാനം ലഭിച്ചത്. ഇരുവരും ചേർന്നു നടത്തിയ നോബൽ പ്രഭാഷണത്തിൽ ഈ പ്രക്രിയയെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നു. [1]
അന്ത്യം
തിരുത്തുകരണ്ടാം ലോകമഹായുദ്ധകാലത്ത്, ക്ഷയരോഗബാധിതയായി കുറെ വർഷങ്ങൾ ഇറേൻ കുടുംബത്തെപ്പിരിഞ്ഞ് സ്വിറ്റ്സർലൻഡിൽ ചെലവഴിച്ചു. അണുവികിരണവസ്തുക്കളുമായുളള നിരന്തരസമ്പർക്കം മൂലമാവണം ഇറേൻ രക്താർബുദം പിടിപെട്ട് 1956 മാർച്ച് 17ന് അന്തരിച്ചു.[2]