ഇറാം കൂട്ടക്കൊല
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ 1942 സെപ്റ്റംബർ 28-ന് ഒഡീഷയിലെ ഇറാം ഗ്രാമത്തിൽ ഒത്തുചേർന്ന ജനങ്ങൾക്കു നേരെ ബ്രിട്ടീഷ് പോലീസുകാർ നടത്തിയ വെടിവയ്പ്പും അതേത്തുടർന്നുണ്ടായ മരണങ്ങളുമാണ് ഇറാം കൂട്ടക്കൊല അഥവാ രക്ത തീർത്ഥ ഇറാം എന്നറിയപ്പെടുന്നത്. വെടിവയ്പ്പിനെത്തുടർന്ന് 29 പേർ കൊല്ലപ്പെടുകയും അറുപതോളം പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒരു പ്രധാന അധ്യായമായി കണക്കാക്കുന്ന ഈ സംഭവത്തെ ഇന്ത്യയുടെ രണ്ടാം ജാലിയൻ വാലാബാഗ് എന്നും വിശേഷിപ്പിക്കാറുണ്ട്.[2]
ഇറാം കൂട്ടക്കൊല | |
---|---|
സ്ഥലം | ഭദ്രക്, ബ്രിട്ടീഷ് ഇന്ത്യ |
നിർദ്ദേശാങ്കം | 31°38′34″N 74°51′29″E / 31.64286°N 74.85808°E |
തീയതി | 28 സെപ്റ്റംബർ 1942 17:37 (6:30 p.m.) |
ആക്രമണലക്ഷ്യം | ബ്രിട്ടീഷുകാർക്കെതിരെ സംഘടിച്ച ജനങ്ങൾക്കു നേരെ |
ആക്രമണത്തിന്റെ തരം | കൂട്ടക്കൊല |
മരിച്ചവർ | 29 [1] |
മുറിവേറ്റവർ | ~ 60 |
ആക്രമണം നടത്തിയത് | ഡി.എസ്.പി. കുഞ്ചബിഹാരി മൊഹന്തിയുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം |
പങ്കെടുത്തവർ | 5000 |
ഭൂമിശാസ്ത്രം
തിരുത്തുകഒഡീഷയിലെ ഭദ്രക് ജില്ലയിലാണ് ഇറാം ഗ്രാമം സ്ഥിതിചെയ്യുന്നത്. വാസുദേവ്പൂർ ഗ്രാമത്തിൽ നിന്ന് 8 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. Archived 2020-02-01 at the Wayback Machine.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ പ്രാധാന്യം Archived 2020-02-01 at the Wayback Machine.
തിരുത്തുകഗാമോയ്, കൻസബൻസ് എന്നീ നദികളാലും ബംഗാൾ ഉൾക്കടലിനാലും ചുറ്റപ്പെട്ട് കിടക്കുന്നതും ഘോരവനങ്ങൾ നിറഞ്ഞതുമായ ഇറം ഗ്രാമത്തിലേക്ക് എത്തിച്ചേരുക എന്നത് പ്രയാസമേറിയ കാര്യമാണ്. 1920-ൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരം ശക്തമായിരുന്ന കാലം മുതൽ തന്നെ ഈ ഗ്രാമത്തിൽ വച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രഹസ്യ സമ്മേളനങ്ങൾ നടന്നിരുന്നു. ഗോപബന്ധു ദാസ്, ഹരേകൃഷ്ണ മഹാതബ് എന്നിങ്ങനെയുള്ള കോൺഗ്രസ് നേതാക്കൾ ജനങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നതും ഇവിടെ വച്ചാണ്. മഹാത്മാ ഗാന്ധിയുടെ നിസ്സഹകരണ സമരം, ക്വിറ്റ് ഇന്ത്യാ സമരം എന്നിവയുടെ പ്രചരണത്തിനായി ഇറം ഗ്രാമത്തെ അവർ ഉപയോഗിച്ചു. ഗ്രാമവാസികൾക്കിടയിൽ ഗാന്ധിയൻ ആശയങ്ങൾ പകർന്നു നൽകുന്നതിലും ഈ ഗ്രാമം ഒരു നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.[3]
1942-ലെ കൂട്ടക്കൊല
തിരുത്തുകഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1942 സെപ്റ്റംബർ 28-ന് ഇറാം ഗ്രാമത്തിൽ വച്ച് ഒരു പൊതുജനസമ്മേളനം നടന്നു. കമലാ പ്രസാദ്കറുടെ നേതൃത്വത്തിൽ നടന്ന ഈ സമ്മേളനത്തിൽ ഏതാണ്ട് 5000 പേർ പങ്കെടുത്തിരുന്നതായി പറയപ്പെടുന്നു. ഏതുവിധേനയും സമ്മേളനം പിരിച്ചുവിടുക എന്ന ലക്ഷ്യത്തോടെ ഡി.എസ്.പി. കുഞ്ചബിഹാരി മൊഹന്തിയുടെ നേതൃത്തിലുള്ള ഒരു പോലീസ് സേന ബാസുദേവ്പൂർ പോലീസ് സ്റ്റേഷനിൽ നിന്നും ഇറം ഗ്രാമത്തിലേക്കു പുറപ്പെട്ടു. സമാധാനപരമായി നടന്ന സമ്മേളനത്തിനു നേരെ പോലീസുകാർ വെടിയുതിർത്തു. വൈകിട്ട് 6:30-ന് തുടങ്ങിയ വെടിവയ്പ്പ് ഏതാനും മിനിറ്റുകൾ നീണ്ടുനിന്നു. ജനങ്ങൾക്കു നേരെ 304 വെടിയുണ്ടകൾ പ്രയോഗിക്കപ്പെട്ടുവെന്ന് കണക്കാക്കുന്നു.[4] മൂന്ന് വശവും അടഞ്ഞുകിടന്നിരുന്നതിനാൽ പലർക്കും സമ്മേളന മൈതാനിയിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല.[5] ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്കു സമാനമായി നടന്ന ഈ വെടിവയ്പ്പിൽ 29 പേർ കൊല്ലപ്പെടുകയും 56 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒഡീഷയിലെ ഒരേയൊരു വനിതാ രക്തസാക്ഷി എന്നറിയപ്പെടുന്ന പാരി ബേവയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. കൂട്ടക്കൊലയെത്തുടർന്ന് 'രക്ത തീർത്ഥ' എന്ന പേരിലാണ് ഇറാം ഗ്രാമം അറിയപ്പെടുന്നത്.
രക്തസാക്ഷികൾ
തിരുത്തുകകൂട്ടക്കൊലയിൽ രക്തസാക്ഷികളായവർക്കുവേണ്ടി ഇറാമിൽ ഒരു സ്മാരകം പണികഴിപ്പിച്ചിട്ടുണ്ട്. ഒഡീഷയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ഇവിടം.[6] ഇറാം കൂട്ടക്കൊലയിലെ രക്തസാക്ഷികളുടെ പേരുകൾ ചുവടെ ചേർക്കുന്നു;
- പാരി ബേവ, ഇറാം, ബസുദേവ്പൂർ
- ഗോപാൽ ചന്ദ്ര ദാസ്, പാദ്നുവൻ
- ബിശ്വന്ത് ദാസ്, പാദുവൻ
- ബിജുലി ദാസ്, പാദുവൻ
- ഹൃഷികേശ് ബെഹ്റ, പാദുവൻ
- മദൻ പാലൈ, പാദുവൻ
- ബല്ലഭ ബെഹ്റ, പാദുവൻ
- മാഘ മഹാലിക, പാദുവൻ
- ഭുവ മാജി, പാദുവൻ
- കാളി അജി, പാദുവൻ-കുമാർപൂർ
- രാധു അഹാലിക, പാദുവൻ-മുലാദിഹ
- ദുർബ ചരണ ഡേ, പാദുവൻ
- ബസുദേവ് സാഹു, പാദുവൻ
- ഹരി ബെഹ്റ, പാദുവൻ
- ദിബഗർ പാണിഗ്രാഹി, ഗുദ-കേസഗഡിയ
- കൃഷ്ണ ചന്ദ്ര സ്വൈൻ, പാദുവൻ-കുമാർപൂർ
- ഭാഭൻ റൗത്ത്, പാദുവൻ-നന്ദപുര
- നിധി മഹാലിക, പാദുവൻ
- ബൃന്ദാവൻ പാണ്ഡ, പാദുവൻ
- ഉപ മല്ലിക, നുവാൻഗൻ
- കൃപസിന്ധു ബെഹ്റ, ശങ്കരു
- രമാ മാജി, പാദുവൻ-കുമാർപൂർ
- മണി ബെഹ്റ, പാദുവൻ
- കതി സാഹു, ഈശ്വർപൂർ
- രത്നാകർ പാണി, സുദർശൻപൂർ
- മണി പ്രധാന, സുവാൻ-സുദർശൻപൂർ
- പാരി ദാസ്, സുവാൻ
- ശങ്കർ മല്ലിക, അദുനൻ
- ഗോബിന്ദ റൗത്ത്, അർത്തുംഗൻ
- പാനു ദാസ്, നുവാഗവോൺ[7]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-01-04. Retrieved 2018-09-12.
- ↑ Subas Pani; Harish Chandra Das; Indu Bhusan Kar (1988). Glimpses of history and culture of Balasore. Orissa State Museum. pp. 83, 84. Retrieved 14 August 2012.
- ↑ "Rakta Teertha Eram: The 2nd Jallianwala Bagh - Orissa POST". www.orissapost.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-08-02.
- ↑ "Odisha Government Portal" (PDF). odisha.gov.in (in ഇംഗ്ലീഷ്). Retrieved 2018-08-02.
- ↑ "Odisha Government Portal" (PDF). odisha.gov.in (in ഇംഗ്ലീഷ്). Retrieved 2018-08-02.
- ↑ "Bhadrakh District - Famous Temples, Tourist, Picnic Places". www.nuaodisha.com. Retrieved 2018-08-02.
- ↑ "Sangram Bhumi Bhadrak | Odisha State Archive". odishaarchives.nic.in (in ഇംഗ്ലീഷ്). Retrieved 2018-08-02.