ഇയാൻ സ്റ്റിവർട്ട്
ഒരു ഗണിതശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമാണ് ഇയാൻ നിക്കോളാസ് സ്റ്റിവർട്ട് അഥവാ ഇയാൻ സ്റ്റിവർട്ട്(ജനനം 24 സെപ്റ്റംബർ 1945)[1]. ഇംഗ്ലണ്ടിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു. സ്ക്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ പഠിത്തത്തിൽ, പ്രത്യേകിച്ചും ഗണിതത്തിൽ സമർഥനായിരുന്നു. അക്കാദമികരംഗത്ത് പഠനവും ഗവേഷണവുമായി പടിപടിയായി ഉയർന്നു. 2001-ൽ റോയൽ സൊസൈറ്റിയിൽ അംഗത്വം ലഭിച്ചു. നൂറ്റമ്പതോളം ഗവേഷണപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓട്ടേറെ ഗ്രന്ഥങ്ങൾ രചിച്ചു. 2006 മേയ്-ൽ പ്രസിദ്ധീകരിച്ച(Letters to a Young Mathematician)കൃതി അവതരണത്തിലും ഉള്ളടക്കത്തിലും ഒട്ടേറെ പ്രശംസിക്കപ്പെട്ടു.
ഇയാൻ സ്റ്റിവർട്ട് | |
---|---|
ജനനം | |
കലാലയം | Churchill College, Cambridge University of Warwick |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഗണിതശാസ്ത്രം |
ഡോക്ടർ ബിരുദ ഉപദേശകൻ | Brian Hartley |
അവലംബം
തിരുത്തുക- ↑ "Ian Stewart's top 10 popular mathematics books". http://www.theguardian.com/books/2012/jan/18/ian-stewart-top-10-popular-mathematics. Archived from the original on 2013-10-09. Retrieved 2013 ഒക്ടോബർ 9.
{{cite web}}
: Check date values in:|accessdate=
(help); External link in
(help)CS1 maint: bot: original URL status unknown (link)|work=