ഇയാൻ നീപോമിഷി
ഇയാൻ അലക്സാണ്ട്രോവിച്ച് നെപോംനിയാച്ചി (Russian: Ян Алекса́ндрович Непо́мнящий, romanized: Yan Aleksandrovich Niepomniashchiy; ജനനം 14 ജൂലൈ 1990) ഒരു റഷ്യൻ ചെസ്സ് ഗ്രാൻഡ്മാസ്റ്ററും കമന്റേറ്ററുമാണ്. 2010, 2020 വർഷങ്ങളിൽ റഷ്യൻ സൂപ്പർഫൈനലും 2010 യൂറോപ്യൻ വ്യക്തിഗത കിരീടങ്ങളും നെപോംനിയാച്ചി നേടിയിട്ടുണ്ട്. 2016 ലെ ടാൽ മെമ്മോറിയലും 2008, 2015 വർഷങ്ങളിൽ എയറോഫ്ലോട്ട് ഓപ്പണും അദ്ദേഹം നേടി. അന്റല്യ (2013),[1] അസ്താന (2019) എന്നിവിടങ്ങളിൽ നടന്ന മത്സരങ്ങളിൽ റഷ്യൻ ടീം അംഗമായി അദ്ദേഹം ലോക ടീം ചെസ്സ് ചാമ്പ്യൻഷിപ്പ് നേടി. റെയ്ക്ജാവിക്കിൽ നടന്ന 2015 യൂറോപ്യൻ ടീം ചെസ്സ് ചാമ്പ്യൻഷിപ്പ് റഷ്യൻ ടീമിനൊപ്പം നെപോംനിയാച്ചി വിജയം നേടി.
ഇയാൻ നീപോമിഷി | |
---|---|
മുഴുവൻ പേര് | ഇയാൻ അലക്സാണ്ട്രോവിച്ച് നെപോംനിയാച്ചി |
രാജ്യം | റഷ്യ |
ജനനം | ബ്രയാൻസ്ക്, റഷ്യൻ SFSR, സോവിയറ്റ് യൂണിയൻ | 14 ജൂലൈ 1990
സ്ഥാനം | ഗ്രാന്റ്മാസ്റ്റർ (2007) |
ഫിഡെ റേറ്റിങ് | 2775 (ഡിസംബർ 2024) |
ഉയർന്ന റേറ്റിങ് | 2792 (മെയ് 2021) |
Ranking | No. 4 (ജൂലൈ 2021) |
Peak ranking | No. 4 (ഏപ്രിൽ 2020) |
2016 ഒക്ടോബറിൽ, നെപോംനിയാച്ചി റാപ്പിഡ് ചെസ്സിലും ബ്ലിറ്റ്സ് ചെസ്സിലും ലോകത്ത് നാലാം സ്ഥാനത്തായിരുന്നു. വേൾഡ് റാപ്പിഡ് ചാമ്പ്യൻഷിപ്പിൽ രണ്ട് വെള്ളി മെഡലുകളും വേൾഡ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ ഒരു വെള്ളി മെഡലും നേടിയ നെപോംനിയാച്ചി 2008 ലെ ഓർഡിക്സ് ഓപ്പണും നേടിയിട്ടുണ്ട്. 2019 ഡിസംബറിൽ, ഫിഡെ ഗ്രാൻഡ് പ്രിക്സ് 2019 ൽ രണ്ടാം സ്ഥാനം നേടിക്കൊണ്ട് 2020–21 ലെ കാൻഡിഡേറ്റ്സ് ടൂർണമെന്റിന് നെപ്പോംനിയാച്ചി യോഗ്യത നേടി. 2021 ഫിഡെ കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ ഒരു റൗണ്ട് ബാക്കിയുള്ളപ്പോൾ അദ്ദേഹം വിജയിക്കുകയും 2021 ൽ നടക്കാനിരിക്കുന്ന ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യൻ മാഗ്നസ് കാൾസനെ നേരിടുന്നതിന് യോഗ്യത നേടുകയും ചെയ്തു.
അവലംബം
തിരുത്തുക- ↑ "World Team 09 Russia takes gold; China silver". ChessBase. 2013-12-06. Retrieved 7 December 2013.