ഇമാം അലിയ്യുൽ ഹഖ്
പതിമൂന്നാം നൂറ്റാണ്ടിൽ ഫിറോസ് ഷാഹ് തുഗ്ലക്കിന്റെ ഭരണകാലത്ത് ജീവിച്ച പ്രശസ്ത പണ്ഡിതനാണ് ഇമാം അലിയ്യുൽ ഹഖ്. പാകിസ്താൻ പഞ്ചാബിലെ സിയാൽകോട്ടിലെ നിരവധി തദ്ദേശീയർ ഇദ്ദേഹത്തിൻറെ പ്രവർത്തന ഫലമായി ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തു. സിയാൽകോട്ടിലെ രാജയോട് അലിയ്യുൽ ഹഖ് യുദ്ധം ചെയ്യുകയും രക്തസാക്ഷിയാകുകയും ചെയ്തു.[1] സിയാൽകോട്ട് സിറ്റിയിൽ രക്തസാക്ഷിയായി വീണിടത്ത് തന്നെ അദ്ദേഹത്തെ സംസ്‌കരിക്കുകയും ചെയ്തു. നിരവധി തീർത്ഥാടകരാണ് ഇവിടത്തെ മഖ്ബറയിലേക്ക് പുണ്യം തേടിയെത്തുന്നത്. മുസോളിയം കോപ്ലക്‌സിന്റെ ഇടനാഴികളിലൂടെ സഞ്ചരിച്ചാൽ നിരവധി ശവ കുടീരങ്ങൾ കാണാവുന്നതാണ്. ജ്യാമിതീയ ഡിസൈനടങ്ങിയ ടൈൽസ് പതിച്ച ഗ്ലാസ് കവാടത്തിലൂടെ പ്രവേശിച്ചാൽ വലത് ഭാഗത്തായാണ് അലിയ്യുൽ ഹഖിന്റെ ശ്മശാനം നിലനിൽക്കുന്നത്. ശ്മശാനത്തിന്റെ മുറ്റം വിശ്രമിക്കാനും പ്രകൃതിയാസ്വാദനത്തിനുതകുന്നതും പിൻ ഭാഗം ചെറിയ ശ്മശാന ഭൂമിയും വാദ്യോപകരണങ്ങൾ ഉപയോഗിക്കാനും ഭക്തി ഗാനങ്ങളും നൃത്തങ്ങളും അരങ്ങേറുന്നയിടവുമാണ്. ശ്മശാനത്തിന് പുറത്തെ മാർക്കററ് ഏറെ സൗന്ദര്യാത്മകവും വലിയ മേൽക്കൂരയോട് കൂടിയുള്ള പ്രവേശന കവാടം നയന മനോഹരവുമാണ്.
ചരിത്രം
തിരുത്തുകഹസ്റത്ത് ജാഗ് ഷകീറിന്റെ പതിനാലാമത്തെ ഖലീഫയായിരുന്നു ഇമാം അലിയ്യുൽ ഹഖ്. ബൾബാൻ രാജ കാലത്തായിരുന്നു ഹസ്‌റത്ത് ഷകീർ ജീവിച്ചിരുന്നത്. അതിനാൽ തന്നെ ഇമാം അലിയ്യും ബൾബാൻ രാജ കാലത്തു തന്നെ ജീവിച്ചവരാകുമെന്നാണ് രേഖകൾ തെളിയിക്കുന്നത്. പ്രസ്തുത തുഗ്ലക്ക്് രാജ കാലവും ബൾബാൻ രാജ കാലവും തമ്മിൽ തൊണ്ണൂറ് വർഷത്തെ അന്തരമുണ്ടെങ്കിലും തുഗ്ലക്കിന്റെ കാലത്ത് നിരവധി വിശുദ്ധ യുദ്ധങ്ങളിൽ ഇമാം അലി പങ്കെടുത്തിട്ടുണ്ടെന്നാണ് രേഖകൾ പറയുന്നത്. അതിനാൽ തന്നെ ഇമാം അലിയുടെ ജീവിതം തുഗ്ലക്ക് രാജ കാലത്താവാനാണ് ഏറെ സാധ്യതകളുള്ളതും.[2]