ശിഹാബുദ്ദീൻ അബുൽ അബ്ബാസ് അഹ്മദ് ഇബ്‌നു മുഹമ്മദ് ഇബ്‌നു അലി  ഇബ്‌നു ഹജർ അൽ ഹയ്തമി അൽമക്കി(അറബി: ابن حجر الهيتمي المكي) ഇസ്ലാമിക കർമ്മശാസ്ത്ര പണ്ഡിതനും[2] ഗ്രന്ഥകാരനുമാണ്.[3]

ഇബ്നു ഹജർ അൽ ഹൈഥമി
മതംഇസ്‌ലാം
Personal
ജനനം1503 /909 AH
മഹല്ല അബിൽ ഹയ്തം, ഈജിപ്ത്[1]
മരണം1566 / 974 AH[1]

ജീവചരിത്രം

തിരുത്തുക

ജനനവും വിദ്യാഭ്യാസവും

തിരുത്തുക

ഹിജ്‌റ വർഷം 909 റജബ് മാസം മിസ്വ്‌റിന്റെ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന അബൂ ഹൈതം എന്ന പ്രദേശത്ത് ജനിച്ചു. ചെറുപ്പത്തിൽ തന്നെ പിതാവ് മരണപ്പെട്ടു.പിന്നീട് അദ്ദേഹത്തെ വളർത്തിയത് ശംസുദ്ധീൻ ഇബ്ൻ അബൂ ഹമായിലും ശംസുദ്ദീനു ശ്ശന്നാവിയുമായിരുന്നു.  അവരുടെ നിർദ്ദേശമനുസരിച്ച് അഹ്മദുൽ ബദവിയിൽ നിന്ന് ബാല പാഠങ്ങൾ പഠിച്ചതിന് ശേഷം ഈജിപ്തിലെ പ്രസിദ്ധ യൂണിവേഴ്‌സിറ്റിയായ ജാമിഅ അൽ അസ്ഹറിൽ തുടർ പഠനം നടത്തുകയും ഖൂർആൻ മനപ്പാഠമാക്കുകയും ചെയ്തു.  ഇരുപത് വയസ്സ് തികയും മുമ്പ് തന്നെ ഗൂരുവര്യന്മാർ ഫത്‌വ നൽകാനും ക്ലാസെടുക്കാനുമുള്ള അനുവാദം നൽകി. ഖുർആൻ വ്യാഖ്യാനം, നബിയുടെ ഹദീസുകൾ, തർക്കശാസ്ത്രം, കർമശാസ്ത്രം, ഫറാഇള്, കണക്ക്, സ്വൂഫിസം എന്നിവയിൽ പാണ്ഡിത്യം നേടി. അദ്ദേഹത്തിന്റെ ഉപ്പാപ്പ ആവശ്യത്തിന് മാത്രമേ സംസാരിച്ചിരുന്നുള്ളു. കല്ലിനെ പോലെ നിശ്ശബ്ദനായ വ്യക്തിയായിരുന്നത് കൊണ്ട് 'കല്ല്' എന്ന അർത്ഥം വരുന്ന ഹജർ എന്ന പേരിൽ പ്രസിദ്ധനായി. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ വാക്കുകൾക്ക് ജനങ്ങൾകിടയിൽ വലിയ സ്വീകാര്യത ലഭിച്ചു. ഇദ്ദേഹത്തിലേക്ക് ചേർത്തിയാണ് ഇബ്‌നുഹജർ എന്ന പേര് വന്നത്.

മക്കയിലേക്കുള്ള പലായനം

തിരുത്തുക

ഇബ്‌നു ഹജർ അൽ ഹൈതമി 1527 ൽ തന്റെ അധ്യാപകനായ അബുൽ ഹസൻ ബക്‌രിയോടൊപ്പം മക്കയിൽ പോയി ഹജ്ജ് നിർവഹിച്ചു. ഈ യാത്രയിലാണ് കർമശാസത്രത്തിൽ ഗ്രന്ഥമെഴുതാൻ തീരുമാനിച്ചത്. 1533 വീണ്ടും മക്കയിൽ പോവുകയും അവിടെ സ്ഥിര താമസമാക്കുകയും ചൈതു. മക്കയിൽ രചന, അധ്യാപനം, ഫത്‌വാ നിർവഹണം എന്നിവയിൽ കേന്ദ്രീകരിച്ചു. ശാഫീ കർമശാസ്ത്രം ഹദീസ്, ഹദീസ് വ്യാഖ്യാനം, ഖവാഇദുൽ അഖാഇദ് എന്നിവയിൽ കൃതികൾ രചിച്ചിട്ടുണ്ട്. ഈ അവസരത്തിലാണ് തന്റെ ഏറ്റവും പ്രസിദ്ധമായ തുഹ്ഫതുൽ മുഹ്താജ് ബി ശറഹിൽ മിൻഹാജ് എന്ന കൃതി രചിക്കുന്നത്. ഇമാം നവവിയുടെ മിൻഹാജുത്വാലിബീൻ എന്ന കൃതിയുടെ വ്യാഖ്യാനമായിരുന്നു ഈ കൃതി.[4][5][6][7][8][9]

ഗുരുവര്യന്മാർ

തിരുത്തുക

*ഇമാം സകരിയ്യ അൽ അൻസ്വാരി

*ഷെയ്ഖ് അബ്ദുൽ ഹഖ് അൽ സിൻബാത്വി[10]

*ശംസുല് മഷ്ഹദി

*അശ്ശംസു സുംഹൂദി

*അൽ അമീനുൽ ഉമരി

*ശിഹാബുദ്ദീനുൽ റംലി[11]

*അബുൽ ഹസനുൽ ബകരി[12]

*അശ്ശംസുൽ കാനിൽ ളയ്‌റൂത്തീ

*ശിഹാബുബ്‌നു നജ്ജാരിൽ ഹംബലി

*ശിഹാബുബ്‌നു സ്വാഇഅ്

  • شرح المشكاة.[13][14][15][16]
  • شرح المنهاج المسمى "تحفة المحتاج بشرح المنهاج".മിൻഹാജ് എന്ന ഇമാം നവവിയുടെ ഗ്രന്ഥത്തിന്റെ വിശദീകരണം[17][18][19][20]
  • شرحان على الإرشاد.
  • المنح المكية بشرح الهمزية [21]
  • شرح الأربعين النووية.[22]
  • الصواعق المحرقة على أهل الرفض والضلال والزندقة.
  • كف الرعاع عن محرمات اللهو والسماع.
  • الزواجر عن اقتراف الكبائر.
  • نصيحة الملوك.
  • شرح ألفية عبد الله بأفضل الحاج المسمى "المنهج القويم في مسائل التعليم والأحكام في قواطع الإسلام"، وهو شرح للمقدمة الحضرمية في الفقه الشافعي.
  • شرح العباب المسمى "الإيعاب وتحذير الثقات عن أكل الكفتة والقات".
  • شرح قطعة من ألفية ابن مالك.
  • شرح مختصر أبي الحسن البكري في الفقه.
  • شرح مختصر الروض ومناقب أبي حنيفة.
  • الإيضاح والبيان لما جاء في ليلتي الرغائب والنصف من شعبان.
  • إتحاف ذوي المروة والإنافة بما جاء في الصدقة والضيافة
  • مبلغ الأرب في فخر العرب.[23]
  • در الغمامة في در الطيلسان والعذبة والعمامة.
  • تنبيه الأخيار على معضلات وقعت في كتابي الوظائف والأذكار.
  • تطهير الجنان واللسان عن الخوض والتفوه بثلب معاوية بن أبي سفيان.
  • القول المختصر في علامات المهدي المنتظر.
  • الفتاوى الفقهية الكبرى.
  • الفتاوى الحديثية.[24][25]
  • الإفصاح عن أحاديث النكاح.[26][27]
  • الإعلام بقواطع الإسلام.

ഹിജ്‌റ വർഷം 973ൽ മക്കയിൽ അന്തരിച്ചു. ജന്നതുൽ മുഅല്ലയിൽ സംസ്‌കരിച്ചു.

  1. 1.0 1.1 Aaron Spevack, The Archetypal Sunni Scholar: Law, Theology, and Mysticism in the Synthesis of Al-Bajuri, p 77. State University of New York Press, 1 October 2014. ISBN 143845371X
  2. Arendonk, C. van; Schacht, J.. "Ibn Ḥad̲j̲ar al-Haytamī." Encyclopaedia of Islam, Second Edition. Edited by: P. Bearman, Th. Bianquis, C.E. Bosworth, E. van Donzel, W.P. Heinrichs. Brill Online, 2014. Reference. 16 November 2014
  3. "ابن حجر الهيتمي".
  4. "ابن حجر الهيتمي".
  5. "ابن حجر الهيتمي".
  6. "ابن حجر الهيتمي الشافعي هو أشد العلماء ردا على ابن تيمية".
  7. "ترجمة الإمام ابن حجر الهيتمي". Archived from the original on 2019-12-24.
  8. "ابن حجر الهيتمي".[പ്രവർത്തിക്കാത്ത കണ്ണി]
  9. "ترجمة موجزة لإبن حجر الهيتمي".
  10. "أحمد بن عبد الحق السنباطي".
  11. "شهاب الدين الرملي".
  12. "أبو الحسن البكري".
  13. "فتح الإله في شرح المشكاة - ابن حجر الهيتمي".
  14. "فتح الإله في شرح المشكاة -".
  15. "فتح الاله في شرح المشكاة | ابن حجر الهيتمي". Archived from the original on 2021-10-18.
  16. "تحميل كتاب: فتح الاله في شرح المشكاة -pdf".
  17. "كتاب تحفة المحتاج في شرح المنهاج وحواشي الشرواني والعبادي".
  18. "تحفة المحتاج بشرح المنهاج".
  19. "كتاب: تحفة المحتاج بشرح المنهاج".
  20. "تحفة المحتاج في شرح المنهاج وحواشي الشرواني والعبادي".
  21. "المنح المكية بشرح الهمزية".
  22. "شرح الأربعين النووية".
  23. "الحافظ بن حجر الهيتمي مبلغ الارب في فخر العرب".
  24. "الفتاوى الحديثية لابن حجر الهيتمي".
  25. "كتاب الفتاوى الحديثية لابن حجر الهيتمي".
  26. "الإفصاح عن أحاديث النكاح".
  27. "كتاب الإفصاح عن أحاديث النكاح".
"https://ml.wikipedia.org/w/index.php?title=ഇബ്‌നു_ഹജർ_അൽ_ഹൈതമി&oldid=4116385" എന്ന താളിൽനിന്ന് ശേഖരിച്ചത്