ഇബ്‌നുൽ ഫുറാത്
പതിനാലാം നൂറ്റാണ്ടിലെ ഒരു ഈജിപ്ഷ്യൻ അറബ് ചരിത്രകാരനായിരുന്നു ഇബ്‌നുൽ ഫുറാത് എന്ന പേരിൽ അറിയപ്പെട്ട നാസറുദ്ദീൻ മുഹമ്മദ് ഇബ്‌നു അബ്‌ദുർറഹീം.( അറബി: نصرالدين محمد بن عبدالرحيم بن علي المصري الحنفي ) (1334-1405 എ.ഡി.)
അദ്ദേഹത്തിന്റെ താരീഖ് അൽ ദൗൽ വൽ മുലൂക്ക് ("History of the Dynasties and Kingdoms")[1] [2]എന്ന ഗ്രന്ഥം അന്നത്തെ ലോകചരിത്രം വിശകലനം ചെയ്യുന്നതായിരുന്നു. ഇബ്‌നുൽ ഫുറാതിന്റെ രചനകളിൽ കാണപ്പെടുന്ന വിശദമായ വിവരണങ്ങളും വൈവിധ്യമാർന്ന സ്രോതസ്സുകളും (അന്നത്തെ സുന്നീ പണ്ഡിതർ പലരും ശീഈ-ക്രിസ്ത്യൻ സ്രോതസ്സുകളെ മുഖവിലക്കെടുത്തിരുന്നില്ല) ഗവേഷകരുടെ പ്രത്യേക ശ്രദ്ധയെ ആകർഷിക്കുന്നതാണ്. അത്തരം പല സ്രോതസ്സുകളും ഇന്ന് നിലനിൽക്കുന്നത് പോലും ഇബ്‌നുൽ ഫുറാതിന്റെ രചനകളിലൂടെയാണ്.[1]
ജീവിതരേഖ
തിരുത്തുകഇബ്നു അൽ ഫുറാത്തിന്റെ ജീവിതത്തിന്റെ ആദ്യത്തേതും പൂർണ്ണവുമായ വിവരണം നൽകുന്നത് ഇബ്നു ഹജർ അൽ അസ്‌ഖലാനിയാണ് . 807/1334 ൽ കെയ്‌റോയിൽ പ്രശസ്തമായ ഒരു കുടുംബത്തിലാണ് ഇബ്നു അൽ ഫുറാത്ത് ജനിച്ചതെന്ന് അദ്ദേഹം രേഖപ്പെടുത്തുന്നു.
ഹദീഥ് പഠനത്തിനായി ജമാലുദ്ദീൻ അൽ മിസ്സി, അൽ ദഹബി എന്നിവരെ ആശ്രയിച്ച അദ്ദേഹം വിഷയത്തിൽ വ്യുൽപ്പത്തി നേടി.[2]
അവലംബം
തിരുത്തുക- ↑ 1.0 1.1 Cahen 1971, പുറങ്ങൾ. 768–769.
- ↑ 2.0 2.1 Fozia Bora, Writing History in the Medieval Islamic World: The Value of Chronicles as Archives, The Early and Medieval Islamic World (London: I. B. Tauris, 2019), ISBN 978-1-7845-3730-2.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Ibn al-Furat (1971). Jonathan Riley-Smith (ed.). Ayyubids, Mamlukes and Crusaders: Text. Vol. 1. Translation by Malcolm Cameron Lyons, Ursula Lyons. W. Heffer.
- Ibn al-Furat (1971). Jonathan Riley-Smith (ed.). Ayyubids, Mamlukes and Crusaders; selections from the Tarikh al-duwal wa'l-Muluk. Vol. 2. Translation by Malcolm Cameron Lyons, Ursula Lyons. Cambridge: W. Heffer.
- Ibn al-Furat; le Strange (1900). "The Death of the Last Abbasid Caliph, from the Vatican MS. of Ibn al-Furat". Journal of the Royal Asiatic Society. 32: 293–300.
സ്രോതസ്സ്
തിരുത്തുകCahen, Claude (1971). "Ibn al-Furāt". In Lewis, B.; Ménage, V. L.; Pellat, Ch.; Schacht, J. (eds.). The Encyclopaedia of Islam, New Edition, Volume III: H–Iram. Leiden: E. J. Brill. pp. 768–769. ISBN 90-04-08118-6. {{cite encyclopedia}}
: Invalid |ref=harv
(help)