ഇബ്രാഹിം മഖാം
മക്കയിലെ മസ്ജിദുൽ ഹറമിന്റെ മുറ്റത്ത്, കഅ്ബയുടെ കവാടത്തിന്റെ മുമ്പിലായി, കിഴക്കു വശത്തുള്ള ഭാഗവും അവിടെ സൂക്ഷിച്ച കല്ലിനെയുമാണ് ഇബ്രാഹീം മഖാം എന്ന് പറയുന്നത്.[1]കഅ്ബയുടെ ചുമരിൽ നിന്നും 20 മുഴം അകലെയായിട്ടാണ് ഇതിൻറെ സ്ഥാനം.ഇബ്‌റാഹീം നബി (അ)നിന്ന സ്ഥലം എന്നാണ് ഇതിൻറെ അറബി ഭാഷാർത്ഥം. [2] [3]
ചരിത്രം
തിരുത്തുകഇബ്രാഹിം നബിയും മകൻ ഇസ്മാഈൽ നബിയും കഅ്ബ നിർമ്മിക്കുന്ന വേളയിൽ, ചുമരിന്റെ പൊക്കം കൂടി വന്നപ്പോൾ ഇബ്‌റാഹീം നബി നിൽക്കാൻ ഉപയോഗിച്ച കല്ലാണിതെന്നതാണ് പ്രബലമായ അഭിപ്രായം.[4] ഇമാം ബുഖാരി ഇബ്‌നു അബ്ബാസിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന ഹദീസ് ഈ മഖാമിനെ പരിചയപ്പെടുത്തുന്നത് ഇബ്രാഹീം നബി കഅ്ബാ നിർമ്മാണ വേളയിൽ ഉപയോഗിച്ച കല്ലെന്നാണ്. ഇസ് മാഈൽ നബിയാണ് പിതാവിന് നിൽക്കാൻ വേണ്ടി ആ കല്ല് കൊണ്ടു വന്നത്. ഇബ്‌റാഹീം നബി പടവിന്ന് വേണ്ടി നിൽക്കാൻ ഉപയോഗിക്കുകയും ഓരോ ചുമര് തീരുമ്പോഴും അടുത്ത സ്ഥാനത്തേക്ക് ആവശ്യാനുസൃതം നീക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തിന്റെ കാല്പാടുകൾ ആ കല്ലിൽ വ്യക്തമായി കാണുന്ന രൂപത്തിൽ പതിയുകയുണ്ടായി. [5]
ഇബ്രാഹീം മഖാമിന് സമീപമുള്ള പ്രാർത്ഥന
തിരുത്തുകഉംറയിലും ഹജ്ജിലും കഅ്ബ പ്രദക്ഷിണത്തിന് ശേഷം ഈ മഖാമിന്റെ പിന്നിൽ നിന്ന് രണ്ടുറകഅ്ത്ത് നമസ്‌കരിക്കാറുണ്ട്.ഇത് പ്രവാചക ചര്യയായി തുടർന്ന് പോരുന്നു. കഅ്ബ പ്രദക്ഷിണം ചെയ്യുമ്പോൾ കഅ്ബയുടെയും മഖാമിന്റെയും ഇടയിലായിട്ടാണ് ചെയ്യേണ്ടത്. ത്വവാഫ് ചെയ്യുന്ന ആളുടെ ഇടതുഭാഗത്ത് കഅ്ബയും വലതുഭാഗത്ത് മഖാമും ആകുന്ന വിധത്തിലാകുക എന്നതെല്ലാം ഇതിൻറെ പ്രധാന്യം എടുത്തുകാണിക്കുന്നു.
കഅബ പ്രദക്ഷിണവും മഖാമും
തിരുത്തുകകഅബ പ്രദക്ഷിണ സമയത്ത് തിരക്ക് കുറക്കാൻ മഖാമു ഇബ്‌റാഹീമിന് സ്ഥാനമാറ്റം നടത്താതെ പ്രദക്ഷിണം ചെയ്യുന്ന മതാഫിൻറെ വ്യാപ്തി വർദ്ധിപ്പിച്ചിരുന്നു. സംസം കിണറിന്റെ മുകളിൽ ഉണ്ടായിരുന്ന കെട്ടിടം പൊളിച്ചു നീക്കിയാണ് വികസിപ്പിച്ചത്.
അവലംബം
തിരുത്തുക- ↑ Al-Ihsan fi Taqrib Sahih ibn Hibban (3710); al-Sunan al-Kubra li al-Baihaqi, 5/75, Hadis Sahih.
- ↑ വിശുദ്ധ ഖുർആൻ-അധ്യായം 125
- ↑ ഖുർആൻ - (ആലു ഇംറാൻ 96,97)
- ↑ Al-Jami' al-Lathif, halaman 20; Syifa' al-Gharam, 1/202; Mutsir al-Gharam, halaman 173.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-26. Retrieved 2015-09-26.