ഇന്റർസെഷൻ അൾത്താർപീസ്
മധ്യകാലഘട്ടത്തിൻറെ അവസാനത്തിലെ ഇറ്റാലിയൻ കലാകാരനായിരുന്ന ജെന്റൈൽ ഡാ ഫാബ്രിയാനോ 1420-1423 നും ഇടയിൽ വരച്ച അഞ്ച് ടെമ്പറ-ഓൺ-ഗോൾഡ് പാനൽ പെയിന്റിംഗാണ് ഇന്റർസെഷൻ അൾത്താർപീസ്. 1420 മുതൽ 1423 വരെ ജെന്റൈൽ ഫ്ലോറൻസിൽ താമസിക്കുന്നതിനിടെയാണ് ഈ ചിത്രം നിർമ്മിച്ചത്. ഇപ്പോൾ ഈ ചിത്രം ഫ്ലോറൻസിലെ സാൻ നിക്കോള സോപ്ര'അർനോയുടെ പള്ളിച്ചമയമുറിയിലാണെങ്കിലും ഇതിന്റെ യഥാർത്ഥ സ്ഥാനം അജ്ഞാതമാണ്. യേശുവിന്റെയും കന്യാമറിയത്തിന്റെയും മധ്യ പാനലിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. രണ്ട് പുറം പാനലുകളിൽ ലൂയിസ് ഓഫ് ടൗലൂസും ബെർണാഡ് ഓഫ് ക്ലെയർവാക്സും വരച്ചിരിക്കുന്നു. രണ്ട് ആന്തരിക സൈഡ് പാനലുകൾ ലാസറിന്റെ പുനരുത്ഥാനവും മൂന്ന് വിശുദ്ധരുടെ ഒരു സംഘവും (സെയിന്റ്സ് കോസ്മാസ്, ഡാമിയൻ, ജൂലിയൻ) കാണിക്കുന്നു. [1]
അവലംബം
തിരുത്തുകപുറംകണ്ണികൾ
തിരുത്തുക- "Il restauro del polittico".
- "Il restauro del polittico".
{{cite web}}
: CS1 maint: url-status (link) - "Torna alla luce il 'Polittico dell'Intercessione'".
- "Una scheda sul polittico".