ഇന്റർനെറ്റിൽ ഉപയോഗിക്കുന്ന ഭാഷകൾ

വേൾഡ് വൈഡ് വെബിലെ ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെട്ടിട്ടുള്ള പകുതിയോളം വെബ്‌സൈറ്റുകളുടെ ഹോംപേജുകൾ ഇംഗ്ലീഷിൽ ആണ്.[1]വേൾഡ് വൈഡ് വെബ് ടെകിന്റെ കണക്കനുസരിച്ച് റഷ്യൻ , ജർമൻ ,സ്പാനിഷ് ,ഫ്രഞ്ച് ,ജാപ്പനീസ്,പോർട്ടുഗീസ് ,ഇറ്റാലിയൻ, പേർഷ്യൻ എന്നിവയാണ് ഏറ്റവും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടുള്ള മറ്റു പ്രധാന ഭാഷകൾ. [2]ഏഴായിരത്തോളം ഭാഷകളുള്ളതിൽ വളരെ കുറച്ച് ഭാഷകൾ മാത്രമാണ് വേൾഡ് വൈഡ് വെബിലെ വെബ്‌സൈറ്റുകളിൽ ഉപയോഗിക്കപ്പെടുന്നത്.[3] ഇൻറർനെറ്റിൽ ഏറ്റവും അധികം ഉപയോഗിക്കപെടുന ഭാഷകളെ കുറിച്ച് ഒത്തിരി സംവാദങ്ങൾ അരങ്ങേറാറുണ്ട്.വെബ്‌സൈറ്റുകളിലുപയോഗിക്കുന്ന ഭാഷകളെ 12 വർഷങ്ങളായി നിരീഷിച്ച് വരുന്ന 2009ലെ യുനെസ്കോ (UNESCO) റിപ്പോർട്ടനുസരിച്ച്, വർഷം തോറും ഇംഗ്ലീഷിന്റെ ഉപയോഗത്തിൽ തുടർച്ചയായ കുറവ് കണ്ടുവരുന്നു. 1998ഇൽ 75 ശതമാനമായിരുന്നതിൽ നിന്നും ഇംഗ്ലീഷ് ഉപയോഗത്തിൻ്റെ നിരക്ക് 2005ഇൽ 45 ശതമാനമായി കുറഞ്ഞു. 2005 മുതൽ പഠനത്തിന്റെ അവസാനം വരേയും ഇംഗ്ലീഷ് ഭാഷയിൽ ഉള്ള ഉള്ളടക്കങ്ങളുടെ നിരക്ക് 45 ശതമാനമായി തന്നെ നിലനിൽക്കുന്നതായി എഴുത്തുകാർ കണ്ടത്തിയെങ്കിലും വേൾഡ് വൈഡ് വെബിലെ ഇംഗ്ലീഷ് ഭാഷയിലെ ഉള്ളടക്കങ്ങളുടെ ശതമാനത്തിന്റെ യഥാർത്ഥമായ സ്ഥിരവൽക്കരണത്തെക്കാൾ ഇംഗ്ലീഷ് ഭാഷ ഉള്ളടക്കങ്ങൾ ഇൻഡക്സിങ് ചെയ്യുന്നതിലുള്ള തിരയൽ എഞ്ചിനുകളുടെ പക്ഷപാതമാണിതെന്ന് വിശ്വസിക്കപ്പെടുന്നു.

വേൾഡ് വൈഡ് വെബ് ടെക്കിൽ നടത്തികൊണ്ടിരിക്കുന്ന നിരീക്ഷണങ്ങളിൽ 2015 മാർച്ചിൽ കൂടുതൽ സദർശിക്കപ്പെട്ട വെബ്സൈറ്റുകളിൽ 55 ശതമാനവും ഇംഗ്ലീഷ് ഭാഷ ഹോംപേജുകൾ ആണ്. റഷ്യൻ , ജാപ്പനീസ്, ജർമൻ, സ്പാനിഷ്, ഫ്രസ്ഞ്ച, ചൈനീസ് പോർട്ടുഗീസ് എന്നിവയാണ് വേൾഡ് വൈഡ് വെബ് ടെക് അനുസരിച്ച് ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെട്ട പത്തു ലക്ഷത്തിലധികം വെബ്സൈറ്റുകളിൽ 2 ശതമാനം എങ്കിലും ഉപയോഗിച്ചിരിക്കുന്നത്.

വേൾഡ് വൈഡ് വെബ് ടെക് പഠനത്തിന്റെ കണക്കുകൾ ഏറ്റവുമധികം സന്ദർശിക്കപ്പെട്ടിട്ടുള്ള 10 ലക്ഷം വെബ്സൈറ്റുകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. മിക്കപ്പോഴും ഭാഷകളെ തിരിച്ചറിയുന്നത് സൈറ്റുകളുടെ ഹോംപേജുകൾ മാത്രം നോക്കിയാണ്. ഇതിന്റെ ഫലമായി, എല്ലാ വെബ്സൈറ്റുകളെയും കണക്കുമായി താരതമ്യേപെടുത്തുമ്പോൾ പല ഭാഷകളുടേയും, പ്രേതെകിച്‌ ഇംഗ്ലീഷ്ൻറെ ഉയർന്ന നിരക്ക് കാണിക്കുന്നു. എല്ലാ വെബ്സൈറ്റുകളിലുമുള്ള കണക്കുകൾ അജ്ഞാതമാണ്, എന്നാൽ ചില ഉറവിടങ്ങൾ ഇംഗ്ലീഷിന് 50 ശതമാനത്തിനു താഴെ എന്ന് കാണിക്കുന്നു. ഉദാഹരണത്തിന് 2009ലെ യുനെസ്‌കോ റിപ്പോർട്ട് കാണുക. ഇംഗ്ലീഷ് ഇതര ഭാഷകളുടെ വെബ്സൈറ്റുകളുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചുകൊണ്ടിരിക്കയാണ്.

2000ലെ പഠനത്തിൽ അന്താരാഷ്ട്ര ഭാഷ ഓക്സിലറി ഭാഷ ആയ എസ്‌പെറന്റോ സെർച്ച് എഞ്ചിനിലെ വഴി നോക്കിയപ്പോൾ 40-ാം സ്ഥാനത്ത് ആണ് നിന്നിരുന്നത്. മറ്റു എല്ലാ ഭാഷകളും വെബ്സൈറ്റുകളിൽ 0.1 ശതമാനത്തിൽ കുറവ് ആണ് ഉപയോഗിക്കുന്നത്. എല്ലാ ഭാഷാകളും ഉൾപ്പെടെ ചില വെബ്സൈറ്റുകളിൽ ഒന്നിലധികം ഉള്ളടക്ക ഭാഷകൾ ഉണ്ട് , അതുകൊണ്ട് എല്ലാ ഭാഷയും കൂടിയാൽ 100 ശതമാനം ആവില്ല.


അവലംബം തിരുത്തുക

  1. [W3Techs.com "Usage of content languages for websites"]. Retrieved Retrieved 24 March 2015. {{cite web}}: Check |url= value (help); Check date values in: |access-date= (help)
  2. https://w3techs.com/technologies/history_overview/content_language. {{cite web}}: Missing or empty |title= (help)
  3. {{cite news}}: Empty citation (help)