കാലിഫോർണിയയിലെ മെക്കയിൽ‍‍, വാഴ മാത്രം അടിസ്ഥാനമാക്കി സ്ഥാപിച്ചിരിക്കുന്ന മ്യൂസിയമാണ് ഇന്റർനാഷണൽ ബനാന മ്യൂസിയം.[1] ഈ മ്യൂസിയത്തിൽ വാഴയുമായി ബന്ധപ്പെട്ട 20,000 ത്തിലധികം ഇനങ്ങൾ പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നു.[2] ഒരൊറ്റ പഴം ഇനത്തിനായി സ്ഥാപിതമായ ഏറ്റവും വലിയ മ്യൂസിയമായി 1999 ൽ ഈ മ്യൂസിയം ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചു.

International Banana Museum
Museum interior, July 2017
സ്ഥാപിതം1976; 48 വർഷങ്ങൾ മുമ്പ് (1976)
സ്ഥാനംMecca, California
നിർദ്ദേശാങ്കം33°31′42″N 115°56′36″W / 33.528350°N 115.943433°W / 33.528350; -115.943433
CuratorFred Garbutt
വെബ്‌വിലാസംinternationalbananamuseum.com
കെൻ ബാനിസ്റ്റർ 1976 ൽ

ചരിത്രം

തിരുത്തുക

1976 ൽ കെൻ ബാനിസ്റ്ററാണ് മ്യൂസിയം ആവിഷ്കരിച്ചത്.[1] ഒരു ഫോട്ടോഗ്രാഫിക് ഉപകരണ നിർമ്മാണ കമ്പനിയുടെ പ്രസിഡന്റായിരുന്നു ബാനിസ്റ്റർ, 1972 ൽ നിർമ്മാതാക്കളുടെ സമ്മേളനത്തിൽ ആയിരക്കണക്കിന് ചിക്വിറ്റ വാഴപ്പഴം സ്റ്റിക്കറുകൾ കൈമാറി. [3] [4] വാഴപ്പഴം ഒരു പുഞ്ചിരിയുടെ ആകൃതിയിലായതിനാൽ, അത് ആളുകളെ പോസിറ്റീവായി ചിന്തിക്കുന്നതിന് പ്രേരിപ്പിച്ചേക്കാം എന്ന് അദ്ദേഹം കരുതി.

ക്രിയാത്മക പ്രതികരണത്തിൽ പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹം, ബാനിസ്റ്റർ ഇന്റർനാഷണൽ ബനാന ക്ലബ് സ്ഥാപിച്ചു.[1] വാഴപ്പഴവുമായി ബന്ധപ്പെട്ട ഇനങ്ങൾ സ്വീകരിക്കാൻ തുടങ്ങിയെങ്കിലും അവയ്‌ക്കെല്ലാം ഇടം നൽകുന്നതിനായി പ്രയാസമായി.[3] [5] ഇതിനെത്തുടർന്ന്, പിന്നീട് അൽതഡെനയിൽ ഒരു വാടക കെട്ടിടത്തിൽ ഇന്റർനാഷണൽ ബനാന ക്ലബ്ബും മ്യൂസിയവും ആരംഭിച്ചു. [6]

17 വിവിധ രാജ്യങ്ങളിലായി 35,000 അംഗങ്ങളുമായി ബനാന ക്ലബ് വളർന്നു. [3] വാഴപ്പഴവുമായി ബന്ധപ്പെട്ട ഒരു ഇനം മ്യൂസിയത്തിലേക്ക് സംഭാവന ചെയ്യുന്നയാൾക്ക് ബനാന ക്ലബ്ബിൽ ചേരാൻ സഹായിക്കും. [2] പ്രസിഡന്റ് റൊണാൾഡ് റീഗൻ ക്ലബ് അംഗമായിരുന്നു. [1]

2005 ൽ ബാനിസ്റ്റർ, മ്യൂസിയത്തെ ഹെസ്പെരിയയിലെ വാടകയില്ലാത്ത, നഗര ഉടമസ്ഥതയിലുള്ള സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചു. [3] [6] എന്നാൽ, അവിടെ നിന്നും മ്യൂസിയം മാറ്റേണ്ടുന്ന സാഹചര്യമുണ്ടായി. ബാനിസ്റ്റർ മൊത്തം ശേഖരം 45,000 ഡോളറിന് ഈബേയിൽ വിൽപ്പനയ്ക്കു വെച്ചു. 2010 ൽ, ഫ്രെഡ് ഗാർബട്ട് ശേഖരം വാങ്ങി, അത് മക്കയിലേക്ക് മാറ്റി പുതിയ ക്യൂറേറ്ററായി. [1] [7]

ഒരൊറ്റ പഴത്തിനായി സമർപ്പിക്കപ്പെട്ട ഏറ്റവും വലിയ മ്യൂസിയമായി 1999 ൽ മ്യൂസിയം ഗിന്നസ് റെക്കോർഡ് നേടി. അക്കാലത്ത് അത് 17,000 ഇനങ്ങളുടെ ശേഖരം കൈവശം വച്ചിരുന്നു. [2] [3] [6] [8] [9]

ശേഖരത്തിൽ "വാഴപ്പഴം ഫോണുകൾ, ക്ലോക്കുകൾ, കളറിംഗ് ബുക്കുകൾ, കളിപ്പാട്ടങ്ങൾ, റെക്കോർഡ് പ്ലയർ, വസ്ത്രങ്ങൾ തുടങ്ങിയ നിരവധി ഇനങ്ങൾ ഉൾപ്പെടുന്നു. [2] [1] [6] മ്യൂസിയം കുടുംബ സൗഹാർദ്ദപരമാണ്. [3] [10]

വാഴപ്പഴവുമായി ബന്ധപ്പെട്ട ഭക്ഷണപാനീയങ്ങൾ വിളമ്പുന്ന ഒരു ബനാന ബാർ കൂടി ഇവിടെയുണ്ട്[1] [8]

  1. 1.0 1.1 1.2 1.3 1.4 1.5 1.6 Tibballs, G. (2016). The World's 100 Weirdest Museums: From the Moist Towelette Museum in Michigan to the Museum of Broken Relationships in Zagreb. Little, Brown Book Group. p. 186. ISBN 978-1-4721-3696-1.
  2. 2.0 2.1 2.2 2.3 Seeley, M.H. (2016). America's Oddest Museums. Weird America. Gareth Stevens Publishing LLLP. p. 12. ISBN 978-1-4824-5762-9.
  3. 3.0 3.1 3.2 3.3 3.4 3.5 Pilon, Mary (2010-03-23). "In California, the Banana Museum Has Lost Its Appeal". The Wall Street Journal. Retrieved 2019-03-24.
  4. Kelly, David (2010-06-10). "Bunches of banana stuff to occupy new museum". Los Angeles Times. Retrieved 2019-03-24.
  5. Kelly, David (2010-06-10). "Bunches of banana stuff to occupy new museum". Los Angeles Times. Retrieved 2019-03-24.
  6. 6.0 6.1 6.2 6.3 "World's Largest Banana Museum Forced To Split". NPR.org. 2010-03-31. Retrieved 2019-03-24.
  7. Kelly, David (2010-06-10). "Bunches of banana stuff to occupy new museum". Los Angeles Times. Retrieved 2019-03-24.
  8. 8.0 8.1 Lonely Planet Experience USA. Travel Guide. Lonely Planet Global Limited. 2018. p. 49. ISBN 978-1-78701-963-8.
  9. "Largest collection of banana-related memorabilia". Guinness World Records. Retrieved 2019-03-24.
  10. Kelly, David (2010-06-10). "Bunches of banana stuff to occupy new museum". Los Angeles Times. Retrieved 2019-03-24.