ഗർഭാശയത്തിൽ തന്നെയെങ്കിലും പുറമേയ്ക്കു മാറി ഗർഭം ധരിക്കുന്നതിനെ ഇന്റെർസ്റ്റീഷ്യൽ ഗർഭം എന്ന് വിളിയ്ക്കുന്നു.[1] ഇംഗ്ലീഷ്: interstitial pregnancy. ഗർഭം ഫലോപ്യൻ ട്യൂബിലാണ് സാധാരണ കാണപ്പെടുന്നു. കോർണുവൽ പ്രഗ്നൻസി എന്നും ചിലപ്പോൾ ഇതിനെ വിളിക്കാറുണ്ട്. ,[2][3] ഇത്തരം ഗർഭാവസ്ഥയിൽ ശിശു മരണ നിരക്ക് സാധാരണയേക്കാൾ അധികമാണ്.

Interstitial pregnancy
മറ്റ് പേരുകൾCornual pregnancy
സ്പെഷ്യാലിറ്റിObstetrics

ശരീരഘടനാശാസ്ത്രം ( അനാട്ടമി) തിരുത്തുക

ഫലോപ്യൻ ട്യൂബിന്റെ ഗർഭാശയത്തിൽ സ്ഥിതി ചെയ്യുന്ന ഭാഗവും എൻഡോമെട്രിയൽ കാവിറ്റിയിലേക്ക് ഘടിപ്പിക്കുന്ന ഭാഗവും ഇന്റർസ്റ്റീഷ്യൽ ഭാഗം എന്നാണറിയപ്പെടുന്നത്. ഇതാണ് പേരിനു കാരണം. ഈ ഭാഗത്തിനു 1-2 സെ.മീ. നീളവും .7 സെ.മീ. വീതിയും ഉണ്ടാകും.[4] ഇതിന്റെ അരികുകൾ എൻഡോമെട്രിയൽ കാവിറ്റിയിലേക്ക് തുറക്കുന്നു. (ഓസ്റ്റിയം). ഇതാണ് വശങ്ങളിൽ നിന്ന് കാണാവുന്ന ഭാഗവും. ഈ ഭാഗത്തിലേക്ക് രക്തമെത്തിക്കുന്നത് സാംസൺ ധമനികൾ ആണ്. ഇത് ഗർഭാശയത്തേയും അണ്ഡാശത്തേയും ബന്ധിപ്പിക്കുന്നു. ഇന്റർസ്ററ്റിഷ്യൽ എന്നറിയപ്പെടുന്ന ഈ ഭാഗം മയോമെട്രിയവും ഗർഭാശയകോഡങ്ങൾ കൊണ്ട് ചുറ്റപ്പെട്ടതും ഒരു ഭ്രൂണത്തെ വഹിക്കാൻ ശേഷിയുള്ളതുമാണ്.

ഇന്റർസ്റ്റീഷ്യൽ ഗർഭാവസ്ഥയും ത്രികോണ ഗർഭാവസ്ഥയും തമ്മിൽ മാറിപ്പോവാറുണ്ട്. രണ്ടാമത്തേത് എൻഡോമെട്രിയത്തിന്റെ ഒരു കോണിൽ, ഇന്റർസ്റ്റീഷ്യൽ കുഴൽ ബന്ധിപ്പിന്ന ഭാഗത്താണെന്നു മാത്രം. രണ്ടു സന്ദർഭങ്ങളിലും പ്രസവം സാധ്യമാണ് എങ്കിലും ശിശു മരണ നിരക്ക് അധികമാണ്.[4] ഈ സ്ഥാനത്തിനു ലംബമായി ഗർഭാശയത്തിന്റെ വശങ്ങളിൽ ഭ്രൂണം വളരുന്നതിനെ ഇസ്ത്‌മസ് ട്യൂബൽ പ്രഗ്നൻസി എന്നു വിളിക്കുന്നു.

റഫറൻസുകൾ തിരുത്തുക

  1. Page, E. W.; Villee, C. A.; Villee, D. B. (1976). Human Reproduction (2nd ed.). Philadelphia: W. B. Saunders. p. 211. ISBN 0-7216-7042-3.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; soriano എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ackerman എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. 4.0 4.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ajobg എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഇന്റെർസ്റ്റീഷ്യൽ_ഗർഭം&oldid=3834489" എന്ന താളിൽനിന്ന് ശേഖരിച്ചത്