ഇന്ദ്രധ്വജം
ഹിന്ദുപുരാണങ്ങളിൽ ശത്രുഭയം ഇല്ലാതാക്കുന്നതിനും മഴ പെയ്യിക്കുന്നതിനും മറ്റും ഉയർത്തുന്ന കൊടിമരമാണ് ഇന്ദ്രധ്വജം. രാക്ഷസന്മാരോടെതിരുടുന്നതിനു മഹാവിഷ്ണുവാണ് ഇത് ആദ്യം ദേവന്മാർക്കു നൽകിയതെന്ന് ബൃഹത്സംഹിതയുടെ രത്നപ്രഭാഭാഷാവ്യാഖ്യാനത്തിൽ ശ്രീ. പുലിയൂർ പി.എസ്. പുരുഷോത്തമൻ നമ്പൂതിരി പറഞ്ഞിരിക്കുന്നു. ശത്രു സംഹാരം നടത്തിയ ശേഷം ദേവേന്ദ്രൻ ഈ ധ്വജത്തെ വസു എന്ന രാജാവിനു കൊടുത്തുവെന്നും, വസുവിൻറെ ഇന്ദ്രധ്വജ പൂജയിൽ സന്തുഷ്ടനായ ഇന്ദ്രൻ അദ്ദേഹത്തെ അനുഗ്രഹിച്ചുവെന്നുമാണ് അതിൽ പരാമർശിച്ചിട്ടുള്ളത്. ഈ കഥ ഭേദങ്ങളോടുകൂടി മഹാഭാരതത്തിലും (ആദിപർവം I xiii-17,27) കാണുന്നുണ്ട്. ഭാദ്രപദമാസത്തിലെ ശുക്ലദ്വാദശി ദിവസമാണ് ഇന്ദ്രധ്വജപ്രതിഷ്ഠയ്ക്കുള്ള ശുഭമുഹൂർത്തമെന്ന് പ്രസ്തുത പരാമർശങ്ങൾ വിധിക്കുന്നു.
ഇന്ദ്രധ്വജം മുറിഞ്ഞുവീണതായി സ്വപ്നം കാണുന്നത് അമഗളകരമാണെന്ന് ആഗ്നേയപുരാണത്തിൽ പരമർശിച്ചിട്ടുണ്ട്. [1]
അവലംബം
തിരുത്തുക- ↑ മലയാളം സർ_വവിജ്ഞാനകോശം വാല്യം-4 പേജ്-138; സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻസൈക്ലോപീഡിക്ക് പബ്ലിക്കേഷൻ, തിരുവനന്തപുരം