തിരുവനന്തപുരം റേഡിയോനിലയത്തിൽ നിന്ന് ആദ്യമായി ഇംഗ്ലീഷ് വാർത്ത വായിച്ച വ്യക്തിയാണ് ഇന്ദിര ജോസഫ്. തിരുവനന്തപുരം റേഡിയോനിലയത്തിൽ നിന്ന് ആദ്യമായി ഇംഗ്ലീഷ് വാർത്ത പ്രക്ഷേപണം ചെയ്തുതുടങ്ങിയ ദിനം ഇന്ദിരാപൊതുവാൾ എന്ന ഇന്ദിരാജോസഫ് വെണ്ണിയൂർ ആണ് ആദ്യമായി ഇം​ഗ്ലീഷിൽ വാർത്തകൾ വായിക്കുന്നത്. തിരുവനന്തപുരം ആകാശവാണിയിൽ ദീർഘകാലം അനൗണ്‌സറും ട്രാൻസ്മിഷൻ എക്‌സിക്യൂട്ടീവുമായി പ്രവർത്തിച്ചിരുന്നു.പ്രശസ്ത കലാനിരൂപകനും എഴുത്തുകാരനും ആദ്യകാല പ്രക്ഷേപകനും ആകാശവാണിയുടെ വിവിധ നിലയങ്ങളുടെ ഡയറക്ടറുമായിരുന്ന ഇ.എം.ജെ. വെണ്ണിയൂരിന്റെ ഭാര്യയും പ്രശസ്ത ഗായിക ശാന്താ പി നായരുടെ സഹോദരിയുമാണ് ഇന്ദിരാ ജോസഫ്.

ഇന്ദിരാ ജോസഫ് വെണ്ണിയൂർ
ജനനം
ഇന്ദിരാ പൊതുവാൾ

1925/1926
മരണം (വയസ്സ് 94)
തൊഴിൽവാർത്താ അവതാരക
ജീവിതപങ്കാളി(കൾ)
ഇ.എം.ജെ. വെണ്ണിയൂർ
(m. 1954; died 1984)
കുട്ടികൾ3

തിരുവിതാംകൂറിന്റെ ആർക്കിയോളജി ഡയറക്ടറായിരുന്ന ആർ.വി. പൊതുവാളിന്റെ മൂത്തപുത്രിയാണ്. [1] ഇന്ദിരാ ജോസഫ്,1940 കളിൽ മദ്രാസിലെ അണ്ണായൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലിഷ് ഭാഷയിൽ ബി എ(ഓണേഴ്സ്)ബിരുദം എടുത്തതിന് ശേഷമാണ് ഇംഗ്ലീഷ് വാർത്താവതാരകയായി പ്രക്ഷേപണ രംഗത്തേക്ക് വന്നത്. 1951ൽ കോഴിക്കോട് നിലയം പ്രക്ഷേപണം തുടങ്ങി ഒരു വർഷത്തിനുശേഷം അവിടെ പ്രോ​ഗ്രാം അസിസ്റ്റന്റായിയും ഇന്ദിരാപൊതുവാൾ പ്രവർത്തിച്ചിരുന്നു. തിരുവനന്തപുരം ആകാശവാണിയിൽ സഹപ്രവർത്തകനായിരുന്ന ഇ.എം. ജോസഫ് വെണ്ണിയൂരിനെ 1954 ജൂലൈ 4 ന് വിവാഹം കഴിച്ചു. അങ്ങനെ ഇന്ദിരാ പൊതുവാൾ ഇന്ദിരാജോസഫ് വെണ്ണിയൂരായി.34 വർഷത്തെ ആകാശവാണി ജീവിതത്തിനൊടുവിൽ 1984ൽ പ്രോഗ്രാം എക്‌സിക്യുട്ടീവായി ഇന്ദിരപൊതുവാൾ വിരമിച്ചു. 2021 ൽ അന്തരിച്ചു.

അവലംബംതിരുത്തുക

  1. Menon, Ravi. "". Mathrubhumi (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 27 July 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 December 2020.
"https://ml.wikipedia.org/w/index.php?title=ഇന്ദിരാ_ജോസഫ്&oldid=3524347" എന്ന താളിൽനിന്ന് ശേഖരിച്ചത്