ഇന്ത്യ (വിവക്ഷകൾ)
വിക്കിപീഡിയ വിവക്ഷ താൾ
ഔദ്യോഗികമായി റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ (ഭാരത ഗണരാജ്യം) എന്ന് അറിയപ്പെടുന്ന ഇന്ത്യ, ദക്ഷിണേഷ്യയിലെ ഒരു രാജ്യമാണ്.
ഇന്ത്യ എന്ന പദം സന്ദർഭത്തിനനുസരിച്ച് താഴെ കൊടുത്തിരിക്കുന്ന വിഷയങ്ങളെ സൂചിപ്പിക്കുന്നു.
ഭൂമിശാസ്ത്രവും സംസ്കാരവും
തിരുത്തുക- ഇന്ത്യൻ ഉപഭൂഖണ്ഡത്തെ മുഴുവനായും
- ഇൻഡീസ്, ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും തെക്കുകിഴക്കനേഷ്യയെയും മുഴുവനായും സൂചിപ്പിക്കാൻ യൂറോപ്യൻ അധിനിവേശകർ ചരിത്രപരമായി ഉപയോഗിച്ചിരുന്നു.
ചരിത്രം
തിരുത്തുകഇന്ത്യ എന്ന പദം ചരിത്രപരമായി സൂചിപ്പിക്കുന്നത്:
- ഭാരതഖണ്ഡം, പുരാണേതിഹാസങ്ങളിൽ പറയുന്ന അതിപ്രാചീന ഇന്ത്യ.
- മഹാജനപദങ്ങൾ, ഇന്ത്യയിലെ പുരാതന സാമ്രാജ്യങ്ങളും റിപ്പബ്ലിക്കുകളും.
- ഭാരതം, ആധുനിക ഇന്ത്യയെ വിശേഷിപ്പിക്കാൻ സാധാരണയായി പ്രയോഗിക്കുന്ന പേര്. ഹിന്ദിയിൽ ഭാരത് എന്നാണ് പറയുന്നത്.
- ഹിന്ദുസ്ഥാൻ, മദ്ധ്യകാലഘട്ടത്തിലെ ഇന്ത്യയെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന പേര്. ഇപ്പോഴും ആധുനിക ഇന്ത്യയ്ക്ക് പകരമായി പലപ്പോഴും ഉപയോഗിക്കുന്നു.
- ബ്രിട്ടീഷ് രാജ്, ഔദ്യോഗികമായി ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യം എന്ന് അറിയപ്പെടുന്നു.
- ഇന്ത്യൻ യൂണിയൻ (1947 - 1950), ഭരണഘടന സ്വീകരിക്കുന്നതിനു മുമ്പുള്ള റിപ്പബ്ലിക് ഓഫ് ഇന്ത്യ
- ഇന്ത്യ, പൗരസ്ത്യ സുറിയാനി സഭയുടെ ഒരു പുരാതന മെത്രാപ്പോലീത്തൻ പ്രവിശ്യ
രാഷ്ട്രീയം
തിരുത്തുക- ഇന്ത്യൻ നാഷണൽ ഡവലപ്പ്മെൻ്റൽ ഇൻക്ലൂസീവ് അലയൻസ്- ഇന്ത്യ (I.N.D.I.A) - ഇന്ത്യയിലെ ഒരു ദേശീയ തലത്തിലുള്ള രാഷ്ട്രീയ സഖ്യം.
ഇതു കൂടി കാണുക
തിരുത്തുക- പാകിസ്താൻ, ബംഗ്ലാദേശ് എന്നിവ ചരിത്രപരമായി ഇന്ത്യയുടെ ഭാഗമായിരുന്നു. (1947-ലെ ഇന്ത്യാവിഭജനം വരെ)
- ബർമ്മ/മ്യാന്മാർ, മുൻപ് ബ്രീട്ടിഷ് ഇന്ത്യയുടെ ഭാഗമായിരുന്നു.
- ഇന്ത്യയുടെ പേരുകൾ
- ഇന്ത്യൻ (വിവക്ഷകൾ)