ഇന്ത്യൻ റിവർ, ഫ്ലോറിഡയിലെ 121 മൈൽ (195 കിലോമീറ്റർ)[1] നീളമുള്ള ഒരു ലവണജല തടാകമാണ്.[2] ഇന്ത്യൻ റിവർ ലഗൂൺ സിസ്റ്റത്തിന്റെ ഭാഗമായ ഇത്, അറ്റ്ലാന്റിക് ഇൻട്രാകോസ്റ്റൽ ജലപാതയുടെ ഭാഗമാണ്. ഫ്ലോറിഡയുടെ കിഴക്കൻ തീരത്ത് താമസിച്ചിരുന്ന എയിസ് ഇന്ത്യൻ ഗോത്രത്തിന്റെ പേരിനെ ആസ്പദമാക്കി റിയോ ഡി എയിസ് എന്നാണ് യഥാർത്ഥത്തിൽ നാമകരണം ചെയ്യപ്പെട്ടതെങ്കിലും പിന്നീട് അതിന് നിലവിലെ പേര് നൽകപ്പെട്ടു. ഇന്ത്യൻ റിവർ തെക്ക് വോളൂഷ്യ കൌണ്ടിയിലെ ന്യൂ സ്മിർന ബീച്ചിലെ പോൺസ് ഡി ലിയോൺ ഇൻലെറ്റിൽ നിന്ന് തെക്ക് ഭാഗത്തേക്കും ഹാലോവർ കനാലിനു കുറുകെയും മെറിറ്റ് ദ്വീപിന്റെ പടിഞ്ഞാറൻ തീരത്തേക്കും വ്യാപിച്ചുകിടക്കുന്നു. ദ്വീപിന്റെ തെക്ക് ഭാഗത്തുകൂടി ബനാന റിവർ ഇന്ത്യൻ റിവർ തടാകത്തിലേയ്ക്ക് ഒഴുകുന്നു. ഇന്ത്യൻ റിവർ തെക്ക് ദിശയിൽ സെന്റ് ലൂസി ഇൻലെറ്റിലേക്ക് വ്യാപിക്കുന്നു.[3]

ഇന്ത്യൻ റിവർ
Indian River at Melbourne
NASA map showing Indian River on left
Countryഅമേരിക്കൻ ഐക്യനാടുകൾ
Stateഫ്ലോറിഡ
Physical characteristics
പ്രധാന സ്രോതസ്സ്Ponce de Leon inlet
0 ft (0 m)
നദീമുഖംSt. Lucie Inlet
0 ft (0 m)
നീളം121 mi (195 km)

അവലംബം തിരുത്തുക

  1. U.S. Geological Survey 7½ minute topographic maps
  2. Long, Doug (13 March 2010). "Column:Help!". Florida Today. Melbourne, Florida. p. 4D.
  3. "Description of the Indian River Lagoon - Appendix B" (PDF). Archived from the original (PDF) on 2013-10-02. Retrieved 2013-09-26.
"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_റിവർ&oldid=3754223" എന്ന താളിൽനിന്ന് ശേഖരിച്ചത്